Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ദൈവം ചെയ്ത നന്മകൾക്കെല്ലാം

ദൈവം ചെയ്ത നന്മകൾക്കെല്ലാംനന്ദി പറഞ്ഞിടുവാൻനാവിതുപോരാ നാളിതുപോരാആയുസ്സും ഇതുപോരാജീവിത പാതയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ (2)താങ്ങി നടത്തിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംപാപിയാം എന്നെ നേടുവതേശുകാൽവറിയിൽ തന്നെ (2)ജീവൻ നൽകിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംകാരിരുമ്പാണികൾ തറയപ്പെട്ടത് എൻ പേർക്കായല്ലോ (2)ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംമുൾമുടി ചൂടി തൂങ്ങപ്പെട്ടത് എൻ പേർക്കാണല്ലോ (2)ഓരോ ദിനമത് ഓർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം

Read More 

ദൈവമെനിക്കെന്നും സങ്കേത

ദൈവമെനിക്കെന്നും സങ്കേതമാകുന്നുദിവ്യ സമാധാനമുണ്ടെനിക്ക്ഉർവ്വി കുലുങ്ങിലും പർവതം മാറിലുംസർവ്വ സമുദ്രമിളകീടിലുംദൈവനഗരത്തെ മോദിപ്പിക്കും നദിസർവ്വദാ എന്നിലൊഴികീടുന്നു;-ആപത്തനർത്ഥങ്ങൾ വന്നീടുകിലൻ സ-മീപത്തിലേശു താൻ നില്ക്കുന്നുണ്ട്കോപിച്ചിളകുന്ന സിന്ധുവിനെ യേശുശാസിച്ചടക്കുന്നെന്താശ്വാസമെ;- ഭൂലോകമാകെ ജലപ്രവാഹം കൊണ്ട്മാലോകരാകെ വശംകെട്ടാലുംമേലായുയർന്നൊരു പെട്ടകത്തിലിരു-ന്നാലേലുയ്യാ പാടി ആനന്ദിക്കാം;- സോദോം നിവാസികളാസകലം അതി-വേദനയോടലറീടുമപ്പോൾസോദോമിൽ നിന്നോടി രക്ഷപ്പെടാനൊരുസോവാറെനിക്കുണ്ടെന്താമോദമെ;- സങ്കേതമോ എന്‍റെ ദുർഗ്ഗമോ പെട്ടിയോസോവാറൊ സർവ്വം എന്നേശുവത്രെതങ്കനിണം ചൊരിഞ്ഞൊരു രക്ഷകനിൽശങ്കയില്ലാതെന്നും പാർത്തിടാമെ;- ആനന്ദമുണ്ടെനിക്ക് : എന്ന രീതി

Read More 

ദൈവം എന്നെ കരുതുകയാൽ

ദൈവം എന്നെ കരുതുകയാൽ ആകുലൻ ആകില്ല ഞാൻ തൻ കൃപയാൽ നടത്തുകയാൽ അനുദിനം പാടുന്നു ഞാൻ ആകുലത്തിൽ വ്യാകുലത്തിൽതൻ കൃപ ഓർത്തിടും ഞാൻ ഓ ഓ തൻ കൃപ മനോഹരം (2) ആകു…..ദൈവം എന്നെ കരുതുന്നു ദൈവം എന്നെ കാക്കുന്നു ദൈവം എന്നെ പോറ്റുന്നു എന്നും ഞാൻ വാഴ്ത്തീടുമേ തൻ നാമം എന്നും ഞാൻ വാഴ്ത്തീടുമേ ദൈവം എന്നെ കാക്കുകയാൽ അനുഗ്രം അനവധിയെ തന്‍റെ കണ്ണാൽ നടത്തുകയാൽ അനുദിനം ആനന്ദമേ ആപത്തിലും രോഗത്തിലും തൻ മുഖം നോക്കിടും […]

Read More 

ദൈവമെന്നെ നടത്തുന്ന വഴികളെ

ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നുആനന്ദമായ് അത്ഭുതമായ്അതിശയമായ് അവൻ നടത്തിടുന്നു(2)അന്നന്നുവേണ്ടുന്നതൊക്കെയും നൽകിമുട്ടില്ലാതെന്നെ അവൻ നടത്തിടുന്നു(2)ഉറ്റവർ പോലും വെറുത്തതാം നാൾകളിൽനിൻസ്നേഹം എന്നെ തേടിവന്നു(2)പാപത്തിൻ അടിമയായ് ജീവിച്ച നാൾകളിൽആലംബ ഹീനനായ് തീർന്നനാളിൽ(2)സ്വർഗ്ഗരാജ്യത്തിൻ അവകാശിയാക്കുവാൻനിൻ സ്നേഹമെന്നെയും തേടുവന്നു (2)ആരുസഹായിക്കും എങ്ങനെ ഓടിടുംഎന്നോർത്തു ഞാൻ നെടുവീർപ്പടക്കി(2)ജീവിതം പോലും വെറുത്തതാം നാൾകളിൽനിൻ സ്നേഹം എന്നെയും തേടിവന്നു (2)

Read More 

ദൈവം എന്നും വാണിടുന്നു

ദൈവം എന്നും വാണിടുന്നുതൻ ശക്തിയാൽ ജീവിക്കും നാംഉന്നതൻ ദൈവത്തെ വിളിച്ചിടുമ്പോൾസകലവും ചെയ്യുന്നു നമുക്കുവേണ്ടികൈനീട്ടി നമ്മ രക്ഷിക്കുംഅയയ്ക്കുന്നു തൻ ദയ വിശ്വസ്തത;-ഭാരങ്ങൾ കർത്തൻമേൽ വെച്ചുകൊൾകതൻ സ്നേഹം നമ്മെ പരിപാലിക്കുംകുലുങ്ങിപ്പോകാൻ തൻ മക്കളെഒരിക്കലും നാഥൻ വിടുകയില്ല;- ആശ്രയിക്കാം എന്നും അവനിൽത്തന്നെപുകഴ്ത്താം ദൈവവചനമെന്നുംഭയപ്പെടേണ്ടാ തെല്ലും ജഡത്തിനൊന്നുംചെയ്വാനൊരിക്കലും കഴികയില്ല;-അവനെന്‍റെ കരങ്ങളെ പിടിച്ചിടുന്നുനടത്തുന്നു എന്നെ തന്‍റെ ചിന്തയാൽപിന്നെത്തേതിൽ സ്വീകരിക്കുംആമോദമോടെ തൻ സന്നിധേ;-

Read More 

ദൈവം എഴുന്നേൽക്കുന്നു

ദൈവം എഴുന്നേൽക്കുന്നുമക്കൾക്കായ് ഇറങ്ങീടുന്നുപലവിധമാം പ്രതികൂലങ്ങൾപലവഴിയായ് ചിതറീടുന്നുതോൽക്കില്ല നമ്മൾ ജയവീരർ നമ്മൾദൈവത്തിൻ മക്കൾ നമ്മൾസത്യം അരക്കച്ചയാക്കുകനീതിയെ കവചമാക്കുകരക്ഷശിരസ്ത്രം പരിചയക്കുകക്ഷയെ ശിരസ്ത്രമാക്കുക;- തോൽ…വചനമെന്ന വാളെടുക്കുകവിശുദ്ധിയെ ധരിച്ചു കൊള്ളുകഭൂമിയിൻ അറ്റത്തോളംസുവിശേഷം ഘോഷിക്കുക;- തോൽ…വിശ്വാസപ്പോരാണിതുതളരാതെ മുന്നേറണംപോരാട്ടം ജയിച്ചിടുമ്പോൾപ്രതിഫലം പ്രാപിക്കും നാം;- തോൽ…

Read More 

ദൈവം കരുതും നിനക്കായ് ശ്രഷ്ഠ

ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ(2)കർത്തൻ തണലായ് നിന്നിടും നിന്‍റെ ഏകാന്ത വഴികളിൽനീരുറവകൾ തുറന്നിടും നിന്‍റെദാഹം ശമിപ്പിപ്പാൻപകൽ മേഘ സ്തംഭമായ്രാത്രിയിൽ അഗ്നിത്തൂണാമായ്(2);- ദൈവം…ഒരു നല്ല ഇടയാനായ്അവൻ നടത്തും അനുദിനംദൈവം കാവലായ് നിന്നിടുംനിന്‍റെ ഏകാന്ത വഴികളിൽജയവീരൻ നായകൻആശ്രയ സങ്കേതമായ്(2);- ദൈവം…

Read More 

ദാഹിക്കുന്നു യേശുവേ

ദാഹിക്കുന്നൂ യേശുവേനിനക്കായ് എന്‍റെയുള്ളംനീർത്തോടു തേടിയോടുംമാൻപേട എന്നപോലെയേശുവെ നീ എനിക്കായ്കരുതുന്ന വാസസ്ഥാനംജീവന്‍റെ നാഥനെ ഞാൻസവിധേ വന്നെന്നുചേരുംരാവും പകലുമായെൻകണ്ണുനീർ തൂകിടുന്നുആത്മാവെ ഖേദം വേണ്ടയേശുവിൽ ആശ്വസിക്ക

Read More 

ദൈവ കരുണയിൻ ധനമാഹാത്മ്യം

ദൈവകരുണയിൻ ധനമാഹാത്മ്യംനാവാൽ വർണ്ണ്യമോ?ദൈവസുതൻ പശുശാലയിൽ നരനായ്അവതരിച്ചതു വെറും കഥയോ?ഭൂവനമൊന്നാകെ ചമച്ചവനൊരുചെറുഭവനവും ലഭിച്ചതില്ലെന്നോ?പരമസമ്പന്നനീ ധരണിയിലേറ്റംദരിദ്രനായ് തീർന്നു സ്വമനസ്സാനിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണിധരിച്ചതും ചെറിയ സംഗതിയോ?അനുദിനമനവധിയനുഗ്രഹഭാരംഅനുഭവിച്ചൊരു ജനമവന്നുകനിവൊരു കണികയുമെന്നിയേ നൽകിയകഴുമരം ചുമപ്പതും കാണ്മീൻകുരിശു ചുമന്നവൻ ഗിരിമുകളേറിവിരിച്ചു കൈകാൽകളെയതിന്മേൽശരിക്കിരുമ്പാണികൾ തറപ്പതിന്നായതുസ്മരിക്കുകിൽ വിസ്മനീയം

Read More 

ദൈവ ഭയമുള്ളവൻ ദൈവസ്നേഹ

ദൈവ ഭയമുള്ളവൻ ദൈവസ്നേഹമുള്ളവൻദൈവവഴിയിൽ നടക്കുന്നവൻഅവൻ ഭാഗ്യമുള്ളവൻ നിശ്ചയംഫലമുള്ള മുന്തിരിയായ്നിൻ ഭാര്യ നിൻ വീട്ടിൽമക്കൾ ഒലീവു തൈകളുംനീ ഭാഗ്യവാൻ നിനക്കു നന്മവരുംനിൻ അദ്ധ്വാനഫലം നീ തിന്നുംദൈവം നിന്നെ അനുഗ്രഹിക്കുംനീ പാർക്കും ദേശത്തിൽ നന്മ നീ കണ്ടിടുംനിൻ ആയുഷ്കാലമെല്ലാംമക്കളെയും കൊച്ചുമക്കളെയുംതാലോലിപ്പാൻ ദൈവം ഭാഗ്യം തരുംദൈവം നിന്നെ അനുഗ്രഹിക്കും

Read More