അന്ത്യത്തോളവും ക്രൂശിൻ പാതെ
അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ അന്ത്യം വരെ അങ്ങേ അനുഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക ആത്മാവിനാൽ എന്നെ നിറച്ചീടുക അനുദിനവും ആരാധിപ്പാൻ ആത്മാവിൻ ഫലം എന്നിൽ ഉളവാകുവാൻ നാഥാ എന്നെ നീ ഒരുക്കേണമേ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുകഅത്യന്ത ശക്തി എന്നിൽ പകർന്നീടുകതിരുവേല ഞാൻ തികച്ചീടുവാൻ ജീവജല നദി ഒഴുകീടട്ടെ ഞാൻ ചൈതന്യം പ്രാപിക്കുവാൻ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ […]
Read Moreഅനു നിമിഷം നിൻ കൃപ തരിക
അനു നിമിഷം നിൻ കൃപ തരികഅണയുന്നു നിൻ ചാരെ ഞാൻആശ്രിത വൽസലനേശു ദേവാആശിർവദിക്കയീ ഏഴയെന്നെആരൊരുമില്ലാതെ അലയുംമ്പോഴെന്നെതേടിവന്നെത്തിയ നാഥനേശുആശ്രയമായിന്നും ജീവിക്കുന്നുആരൊരുമില്ലാത വേളകളിൽ;-മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലംമരുഭൂമിയാക്കി തീർത്തിടുമ്പോൾമറവിടമയ് നിൻ മർവ്വിൽ ചാരിമരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു;-നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നുംനിക്ഷേപമായ് നിൻ സ്നേഹം മതിനിത്യതയോളവും കൂട്ടാളിയായ്നീ മാത്രം മതി എന്നേശുവെ;-
Read Moreഅനുഭവിച്ചറിയുന്നു ഞാൻ
അനുഭവിച്ചറിയുന്നു ഞാൻഅനശ്വരനാഥന്‍റെ കനിവാർന്ന സ്നേഹം(2)അമ്മയെക്കാൾ എന്നുമെന്നെ ഏറ്റം സ്നേഹിക്കുംപരമോന്നതൻ തൻ പാവനസ്നേഹം(2)കരുണയോടെന്നെ നിൻ മാർവ്വോടണയ്ക്കണേകരതാരിൽ എന്നെ നീ താങ്ങേണമേ(2)ശത്രു തൻ പീഢകൾ എന്നോടടുക്കുമ്പോൾഅദൃശ്യമാം കരങ്ങളാൽ മറയ്ക്കുകെന്നെ നീ (2)(അനുഭവിച്ചറിയുന്നു ഞാൻ)നിന്‍റെ സ്നേഹം മാത്രം മതിയെനിക്കേശുവേഅഭയവും നീയല്ലോ ജീവിതത്തിൽ (2)എനിക്കായ് മരിച്ചവൻ നീ മാത്രം യേശുവേനീ മതി എന്നെന്നും രക്ഷിപ്പാനായ് (2)(അനുഭവിച്ചറിയുന്നു ഞാൻ)
Read Moreഅനുദിന ജീവിതയാത്രയിൽ
അനുദിന ജീവിതയാത്രയിൽഅനുഗ്രഹത്തിൻ കലവറയെനിക്ക്മനുവേലൻ തുറന്നിടും ആകയാലെന്നുംഅനുനിമിഷം എനിക്കേശുമതിഅപ്പനായ് അമ്മയായ് സ്നേഹിതനായ്അവനുണ്ടെനിക്കിന്നുയരത്തിൽഅവനെന്നെ അറിയുന്നുനാൾതോറും നടത്തുന്നുഅവനിയിലെന്നും അതിശയമായ്മാറ്റമില്ലാത്ത തൻ വചനമെനി-ക്കേറ്റം ബലം തരുമാകയാൽ ഞാൻധ്യാനിച്ചിടും അതു മാനിച്ചിടുംഎനിക്കത് തേനിലും മധുരമത്രേഒരുകുറവും കൂടാതെന്നുമെന്നെകരുതുന്നു ദൈവം പുലർത്തിടുന്നുഅന്നന്നുവേണ്ടുന്ന മന്ന തന്നെന്നെഉന്നതൻ പോറ്റുന്നു കരുണയോടെ
Read Moreഅനുദിനം എന്നെ വഴി നടത്തും
അനുദിനം എന്നെ വഴി നടത്തും അനുഗ്രഹമായ് വഴി നടത്തും നിന്ദകൾ എൻ നേരേ അനുദിനവും പീഡകളും അതിഭീകരമായ് വന്നാലും തെല്ലും ഞാൻ പതറീടാതെ യേശുവിനെ എന്നും പിൻഗമിക്കും ഭാരങ്ങൾ അനവധി വന്നീടുമ്പോൾ രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ കരുതലോടെന്നെ കാത്തിടുവാൻ കർത്താവ് മാത്രം ശക്തനല്ലോ ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം സത്യത്തിൻ പാതയിൽ നടന്നീടുവാൻ എൻ പ്രിയ കൃപകൾ തന്നീടണേ
Read Moreഅനുദിനമെന്നെ പുലർത്തുന്ന
അനുദിനമെന്നെ പുലർത്തുന്ന ദൈവംഅനവധി നന്മകൾ നൽകിടുന്നുഅനന്തമാം തിരുകൃപമതിയേഅനുഗ്രഹ ജീവിതം നയിച്ചിടുവാൻ(2)അവനിയിലെ അനർത്ഥങ്ങളാൽഅലയുവാനവനെന്നെ കൈവിടില്ല(2)അകമേ താനരൂപിയായുള്ളതിനാൽആകുലമില്ലെനിക്കാധിയില്ല;-ജീവിതമാം എൻപടകിൽവൻതിരമാല വന്നാഞ്ഞടിച്ചാൽ (2)അമരത്തെൻ അഭയമായ് നാഥനുണ്ടേഅമരും വൻകാറ്റും തിരമാലയും;-ബലഹീനമാം എൻ ശരീരംഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ(2)തരും പുതുദേഹം തൻ ദേഹസമംതേജസ്സെഴുന്നൊരു വിൺശരീരം;-
Read Moreഅനുദിനവും അരികിലുള്ള
അനുദിനവും അരികിലുള്ള അരുമനാഥൻ മതിയെനിക്ക് അനവധിയായ് അനുഗ്രഹങ്ങൾ അരുളിയെന്നെ അണയ്ക്കുമവൻ ഒരു നിമിഷം മറന്നിടാതെ ഒരുദിനവും കൈവിടാതെ തിരുചിറകിൽ മറവിലെന്നെ ചേർത്തണയ്ക്കും നാഥനവൻ ഏറിവരും ആധികളിൽ ഏകനല്ല പാരിതിൽ ഞാൻ ഏവരും കൈവിട്ടെന്നാലും ഏറ്റവും നൽ മിത്രമവൻ പാരിതിലെൻ പാതയിൽ ഞാൻ പതറിടാതെ പരിപാലിക്കും പരമനാഥൻ മറവിടമാം പരമപദം അണയുവോളം
Read Moreഅൻപുനിറഞ്ഞ പൊന്നേശുവേ നിൻ
അൻപു നിറഞ്ഞ പൊന്നേശുവേ!നിൻ പാദസേവയെന്നാശയെഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻനിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം;-ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ!നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും;-അർദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷചെയ്തതാൽഎന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!;-ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻഅന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ;-എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേനീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം;-
Read Moreഅൻപു നിറഞ്ഞവനാം മനുവേൽ
അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ അടിയാർ;കമ്പി വീണ സ്വരങ്ങൾ മുഴക്കി കുമ്പിടുന്നാദരവാൽ(2)പാദം വണങ്ങിടുന്നേൻ സ്വാമിൻ തൃപ്പാദം വണങ്ങിടുന്നേൻ മോദം വളർടുന്നേൻ മനതാർ പ്രേമം നിറഞ്ഞിടുന്നേൻഎങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാൻ;തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ(2)കാട് മലകളുണ്ടേ വനത്തിൽ ഘോരമൃഗങ്ങളുണ്ടേ;വീട് മുറിച്ചിടുന്നോർ കള്ളർ വഴി നീളെ ഇരുപ്പുമുണ്ട്(2);-ഒട്ടും വഴങ്ങിടാത്തൊരിസ്മായിൽ പുത്രനും അമ്മയുമീ;വീട്ടിൽ വളർന്ന വന്നാൽ കലഹം ഏറ്റം പെരുകിടുമേ(2)തട്ടി വെളിക്കിവരെ ഇറക്കി വിട്ടു കളഞ്ഞിടാഞ്ഞാൽ;വീട്ടിൽ ഐസക് സുഖേന പാർമെന്നൊട്ടും നിനച്ചിടേണ്ട(2);-സൂര്യനുദിച്ചുയരും സമയം കാരിരുൾ നീങ്ങിടുമേ;സ്വാമി തിരുച്ചു […]
Read Moreഅങ്ങെ മാത്രം നോക്കുന്നു
അങ്ങെ മാത്രം നോക്കുന്നുഅങ്ങിൽ മാത്രം ചാരുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങെ ആശ്രയിക്കുന്നുഅങ്ങിൽ ഞാൻ വീഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ ഞാൻ മറയുന്നുഅങ്ങിൽ ഞാൻ താഴുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)അങ്ങിൽ വിശ്വസിക്കുന്നുഅങ്ങിൽ ജീവിച്ചീടുന്നുസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)പോലെ യോഗ്യനെആരുമില്ലേ യേശുവേആരാധ്യനെ നീ മാത്രമെഎന്നെന്നുമെ എൻ യേശുവെസ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണ
- യേശുവേ നീയാണെൻ സങ്കേതമേ
- എൻ ജീവകാലം ഞാൻ പാടിടുമെ
- നാഥാ നിൻ കരങ്ങളാലെ
- ഹല്ലേലുയ്യാ ഹല്ലേലുയ്യാ

