നന്ദിയാൽ പാടിടും വല്ലഭൻ യേശുവേ
നന്ദിയാൽ പാടിടും വല്ലഭൻ യേശുവേഎന്നന്തരഗം വാഴ്ത്തിടും വൻകൃപകൾ എന്നുമെന്നുമെ എന്റെ നാവാൽ പാടിടും ഹല്ലേലുയ്യ ഗീതങ്ങൾപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ സാറാഫുകൾ വാഴ്ത്തിടുംഉന്നതൻ അത്യുന്നതൻഎൻ യേശു ഉന്നതൻ ചോര തന്നു വീണ്ടെടുത്തവൻമറുവിലയായ് തീർന്നവൻഎന്നെ തേടി വന്നവൻതന്നിടം വിട്ടുന്നതൻ;- പരിശുദ്ധൻ…കല്ലറ തകർത്തുയിത്തവൻ പാതാളത്തെ ജയിച്ചവൻ വീടൊരുക്കാൻ പോയവൻമാറുകില്ല വന്നിടും;- പരിശുദ്ധൻ…കാഹളങ്ങൾ കാതിൽ കേൾക്കാറായ്കാന്തൻ വരുവാൻ കാലമായ്പേർ വിളിക്കും നേരത്തിൽ കാണും നാമാ പൊന്മുഖം
Read Moreനീ എന്നും എൻ സങ്കേതമായി
നീ എന്നും എൻ സങ്കേതമായിനിന്നിൽ ഞാൻ എന്നും മറഞ്ഞീടുവാൻഅനുദിനം പകരും കൃപകൾ ഓർത്താൽഞാൻ എത്ര ധന്യവാൻ എൻ യേശുവേഹാ എന്തൊരു ആനന്ദം കാണും ഞാൻ കാന്തനെഹാ എന്ത് ഭാഗ്യമേ അതാണ് എൻ ആശയെ1 രോഗദുഃങ്ങൾ കഷ്ടങ്ങളാൽഎൻ ആത്മാവ് ഉള്ളിൽ തേങ്ങിടുമ്പോൾഎനിക്കായി വേദന സഹിച്ചവൻ ഉണ്ട്‌എനിക്കായി ക്രൂശിൽ തകർന്നവൻ ഉണ്ട്‌കൂടെ എന്നും ആശ്വാസദായകനായി;-2 സ്തുതിച്ചിടാതെ ഞാൻ എങ്ങനെ പോവുംവല്ലഭനെ നിൻ സ്നേഹമോർത്താൽതൻ സ്വന്ത വിശുദ്ധരെ ചേർത്തിടുവാൻവന്നിടും നാളിനായി കാത്തീടുന്നേതിരുമുഖം കാണുവാൻ ആശയതു ഏറുന്നെ;-
Read Moreനന്ദിയോടെ ആരാധിക്കാം
നന്ദിയോടെ ആരാധിക്കാം നല്ലവനെ ആരാധിക്കാം നന്ദിയോടെ ജീവിച്ചീടാം യേശുവിനായ് ജീവിച്ചീടാം പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ പാപത്തിൻ അടിമയായ് തലതാഴ്‌ത്തി നിന്ന എന്നെ അൻപുള്ള കൺകൾ കണ്ടേ ചങ്കിലെ ചോരയാൽ മറുവില നൽകി എന്നെ യജമാനൻ സ്വന്തം ആക്കിയേ പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ നാഥാ ഞാൻ തൃപ്തനാണ് ഈ നല്ല ഭവനത്തിൽ നിൻ സേവ ചെയ്തീടുവാൻ ഇനിയുള്ള നാളിലും യേശുവേ നീ മതിയെ നിൻ സ്നേഹം മാത്രം […]
Read Moreനീ എന്നും പരിശുദ്ധൻ
സർവ്വ ശക്തനായോനെനീ പരിശുദ്ധൻസതുതിക്കു യോഗ്യനായോനെനീ പരിശുദ്ധൻഎന്നന്നേക്കും വാഴുന്നവനെനിന്നെപ്പോലെ ആരുള്ളുBridgeരാജാക്കൻ മാരിലുംദേവന്മാർ ആരിലുംഉന്നതൻ അത്യുന്നതൻ നീയേരാജാക്കൻ മാരിലുംദേവന്മാർ ആരിലുംഉന്നതൻ അത്യുന്നതൻ നീയേChorusനീ എന്നും പരിശുദ്ധൻനീ എന്നും സർവ്വശക്തനെനീ എന്നും യോഗ്യനായോനെയേശുവേ2 എൻ താഴ്ച്ചയിൽ ഓർത്തവനെനീ പരിശുദ്ധൻമാറ്റം വരാത്തവനെനീ പരിശുദ്ധൻഎന്നന്നേക്കും വാഴുന്നവനെനിന്നെപ്പോലെ ആരുള്ളുBridge-chorusശുദ്ധ ശുദ്ധ ശുദ്ധസർവ ശക്ത ദേവാഭക്ത ഗീതം കാലേ ഞങ്ങൾഅങ്ങുയർത്തുമെപാപം ശാപം പോക്കുംകാരുണ്യ യഹോവാദേവാ ത്രിയേക ഭാഗ്യാ ത്രിത്വമെ
Read Moreനന്ദിയോടെ ഞാൻ പാടിടും
നന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാൾ എന്നുംനന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാടെങ്ങും എന്നെ നടത്തുന്നവൻഎന്നെ പുലർത്തുന്നവൻ എന്നേ കരുതുന്നവൻ (2 )യേശു എന്നേ കരുതുന്നവൻ (2):- നന്ദിയോടെ….സ്വന്തജീവൻ നൽകി എന്നെ വീണ്ടടുത്തുവേഗം വരുമെന്നു ചൊല്ലിയവൻ(2)എന്നേ ചേർക്കാൻ വന്നിടുംഎന്റെ പ്രീയൻ വന്നിടും(2);- നന്ദിയോടെ…അൽഫയുമേ ഒമേഗയുമേആദ്യനും അന്ത്യനുമേ(2 )യേശു ആദ്യനും അന്ത്യനുമേ(2);- നന്ദിയോടെ…
Read Moreനന്ദിയുണ്ട് ദൈവമെ നന്മകള്‍ക്കായ്
നന്ദിയുണ്ട് ദൈവമെനന്മകൾക്കായ് എന്നുമേഉള്ളതെല്ലാം നിൻ ദാനംജീവകാലം വാഴ്ത്തിടുമേ(2)1 എത്രയോ പ്രാവശൃമെൻപ്രാണൻ പോകാമായിരുന്നുമിഴികൾ നിറഞ്ഞൊഴുകിവാദങ്ങൾ തളർന്നുപോയിഎങ്കിലും നിൻ ഭയയാലേഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്…2 എത്രയോ പ്രാവശ്യം ഞാൻനിന്നിൽ നിന്നകന്നുപോയിഅറിഞ്ഞും അല്ലാതെയുംതിന്മകൾ ചെയ്തു പോയി എങ്കിലും നിൻ സ്നേഹമതാൽഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്…3 എത്രയോ പ്രാവശ്യമെൻ:സഹയാത്രികനായ് വന്നുകഷ്ടതയിൽ തുണയായിധൈര്യവും പകർന്നേകിക്രൂശിലെ നിൻ ത്യാഗമതാൽഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്…
Read Moreനൻമ തൻ മാരിയായ് ഈ മരുഭൂമിയിൽ
നൻമ തൻ മാരിയായ് ഈ മരുഭൂമിയിൽപെയ്തിയിറങ്ങിയ നാഥനു സ്തോത്രംകൻമ ഷം നീക്കി ആശയാൽ നിറച്ചശാന്തിതൻ പ്രഭുവേ നിനക്ക് സ്തേത്രംനീ മാത്രം മതിയെന്റെ നാഥാനീ മാത്രം മതിയെന്റെ നാഥാഈ ലോകയാത്രയിൽ കൂട്ടായെനിക്കിനിനിൻകരം മതിയെന്റെ നാഥാ…ലോകം വെറുത്തോട്ടെ അതിലിനിയുംഖേദമല്ല ഭാഗ്യം തന്നെയല്ലോസ്വർഗ്ഗത്തിലെയെൻ പ്രതിഫലമോർത്താൽഈ ലോകസുഖങ്ങൾ ക്ഷണികമല്ലോഅങ്ങറിയാത്തൊരു വാക്കുപോലുംഎൻ നാവിലുണ്ടോ ദയാപരാഎന്നിലെ ഞാനെന്ന ഭാവമകറ്റാൻനിൻ വചനം മാത്രം മതിയെനിക്ക്നാളെയെന്ന ചിന്തയെനിക്കിനിയുംഎന്തിനെൻ നാഥൻ എന്റെ പക്ഷംകളപ്പുര കൂട്ടാത്ത മീവലെ പോറ്റുവോൻഅക്ഷയനായ് എന്നെ നടത്തുമല്ലോ
Read Moreനന്മകൾ മറന്നു പോയി ഞാൻ
നന്മകൾ മറന്നു പോയി ഞാൻനല്ല ദാനങ്ങൾ മറന്നു ഞാൻ ജീവിച്ചു പോയ്‌നല്ലവനാമേശൂവേ നേർവഴി നടത്തിടണേ;നന്ദിയല്ലാതൊന്നുമേകാൻ ഈ ദാസനില്ലല്ലോ(2)1 കൂരിരുൾ ഏറുന്ന നേരംകൂട്ടിനായിട്ടെന്റെ ചാരെയെത്തുംകണ്ണീർ തുടച്ചിടും ക്രൂശിൻ ദിവ്യ സ്നേഹമേ,നന്ദിയല്ലാതൊന്നുമേകാനീ-ദാസനില്ലല്ലോ(2);- നന്മകൾ…2 ആശ്രയം തേടുന്ന നേരംഅമ്മയെപ്പോലെന്നെ ചേർത്തു നിർത്തുംആശിഷം നൽകിടും ആശ്രിതവത്സലനേശുവേ,നന്ദിയല്ലാതൊന്നുമേകാനീ- ദാസനില്ലല്ലോ(2);- നന്മകൾ…3 പാരിലെൻ പാപങ്ങളെല്ലാംപാവന സ്നേഹത്താൽ വെൺമേയാക്കിപ്രാണനെ നൽകി പാപത്തിൻ മറുവിലയായതിനാൽ,നന്ദിയല്ലാതൊന്നുമേകാനീ ദാസനില്ലല്ലോ(2);- നന്മകൾ…
Read Moreനഷ്ടമല്ലിവയൊന്നും നഷ്ടമല്ല
നഷ്ടമല്ലിവയൊന്നും നഷ്ടമല്ലലാഭമായ്ത്തീരുന്ന വഴികളത്രേ (2)ഇഷ്ടന്മാർ വിട്ടാലും ബ്രഷ്ടരായ് തീർന്നാലുംക്രിസ്തേശു നായകൻ നിൻ കൂടെയില്ലേശ്രേഷ്ടമായവൻ നിന്നേ വഴി നടത്തുംഅതി ശ്രേഷ്ടമായവൻ നിന്നെ വഴി നടത്തുംവ്യർഥമായ് നിന്നുകൊണ്ട് അർഥത്തെ പുണരാതേഅർത്ഥമുള്ളേശുവിനെ പുണർന്നുവെന്നാൽശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടുംഅതി ശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടും;-പരിശുദ്ധ തീയാൽ ഇന്ന് കാടുകൾ കത്തീടുമ്പോൾകറ്റമേലതുവന്നു വീണുവെങ്കിൽതീയിട്ട ദൈവമിന്നു പകരം നല്കുംനിന്നിൽ തീയിട്ട ദൈവമിന്നു പകരം നല്കും;-
Read Moreനാഥാ ഇവർ നമ്മിൽ ഒന്നായിടാൻ
നാഥാ ഇവർ നമ്മിൽ ഒന്നായിടാൻനീ എന്നിലെന്നപോൽ മരുവിടുവാൻദിവ്യസ്നേഹത്തിന്റെ പാശങ്ങളാൽ തമ്മിൽഇഴചേർത്തു നെയ്യുക നിന്റെ രാജ്യംവിദ്വേഷം ഏറിയ ഹൃദയങ്ങളെ നീആർദ്രതയാലെ സാന്ദ്രമാക്കുഹിംസതൻ കാട്ടുതീ ആളുന്ന ഭൂവിനെനിൻ വചനത്താൽ ശാന്തമാക്കൂഭൂവിലേക്കെന്നെ നീ അയച്ചതുപോലെഇവരെയും ഞാനിതാ അയച്ചിടുന്നുലോകത്തിൽ നിന്നവർ മാറ്റപ്പെടാനല്ലലോകത്തെ മാറ്റിടാൻ വരമരുളൂ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രിസ്തു നമ്മുടെ നേതാവു വീണു
- യേശു എന്റെ ആശ്രയം എനിക്കുള്ളേക
- ക്രിസ്തുവിൽ നാം തികഞ്ഞ വരാകു
- എല്ലാം നൻമയ്ക്കായ് നൽകും നല്ല
- ആശ്രയം യേശുവി ലെന്നാൽ മനമേ

