Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ജീവനാഥനേ സ്നേഹരൂപനേ

ജീവ നാഥനേ സ്നേഹരൂപനേജീവവാക്യമെന്നിൽ വിതയ്ക്കണേജീവവൃക്ഷമായി വളരുവാൻജീവയാവി എന്നിൽ അയയ്ക്കണേ1 നിലമറിഞ്ഞ കർഷകൻ നിലമുഴുതൊരുക്കുമ്പോൾഅകമറിയും നാഥൻ താൻ അധികമേകുമാനന്ദംആത്മ നീരൊഴുക്കിനാൽ നൻമയിൻ കതിരുകൾആത്മ ഫലമായ്‌ ഏകിടാൻ മരുവിൽ നയിക്കെന്നേശുവേ;-2 തണലുതേടും മർത്യന്‌ തളിരുതിർക്കും വൃക്ഷമായ്‌തണലൊരുക്കി നൽകുവാൻ തരണമെന്നിലുറവയെതാരുതിർക്കും സ്നേഹത്തിൻ താഴ്മയിൻ ഭാവങ്ങൾതടമറിഞ്ഞു വിതച്ചിടാൻ മനമൊരുക്കെന്നേശുവേ;-3 പൂത്തുലഞ്ഞ കൊമ്പുകൾ ഫലസമൃദ്ധിയേകുവാൻസത്ഫലങ്ങളാകുവാൻ തരണമാത്മമാരിയെസത്യ ജീവരക്ഷയാം ക്രൂശിലെ നൽ സ്നേഹത്തിൽഅനുദിനം ലയിച്ചിടാൻ വരുന്നു ഞാനെന്നേശുവേ;-

Read More 

ജീവ പുസ്തകത്തിൽ ജീവ പുസ്തകത്തിൽ

ജീവ പുസ്തകത്തിൽ ജീവ പുസ്തകത്തിൽപേരില്ലാത്ത ഏവനേയും തള്ളിക്കളഞ്ഞിടുമേനിത്യമാം തീപ്പൊയ്കയിൽ തള്ളിക്കളഞ്ഞിടുമേദൈവത്തിൻ കല്പനയാ -ഇത്വേദത്തിൻ വാക്യങ്ങളാതള്ളിക്കളയല്ലേ… തള്ളിക്കളയല്ലേദൈവത്തിൻ കല്പനയെതള്ളിക്കളയല്ലേ… തള്ളിക്കളയല്ലേവേദത്തിൻ വാക്കുകളെപേരുണ്ടോ പേരുണ്ടോ ജീവപുസ്തകത്തിൽപേരുണ്ടോ നിൻ പേരുണ്ടോ ജീവപുസ്തകത്തിൽനിൻ പേരും ജീവന്റെ പുസ്തകത്തിൽഎഴുതാൻ ദൈവം കാത്തിടുന്നുതുറക്കുമോ തുറക്കുമോ ഹൃദയ കവാടംതുറക്കുമോ നീ തുറക്കുമോ നിൻ ഹൃദയ കവാടംവാതിലിൽ നിന്നവൻ മുട്ടുന്നിതാഹൃത്തടെ വാസം ചെയ്തിടുവാൻഒരുക്കുന്നു ഒരുക്കുന്നു സ്വർഗീയ കൂടാരംഒരുക്കുന്നേശു ഒരുക്കുന്നു സ്വർഗീയ കൂടാരംഒരുങ്ങിടാം വേഗം ഒരുങ്ങിടാം സ്വർഗത്തിൽ തൻ കൂടെ വസിച്ചിടാൻ

Read More 

ജീവകാലം എല്ലാം യഹോവെക്കു

ജീവകാലം എല്ലാം യഹോവെക്കു സ്തോത്രം പാടും തൻ ദയ എന്നേക്കുമുളത്താൽ ഞാൻ എല്ലാ കാലത്തും അങ്ങേ പാടി സ്തുതിക്കും തൻ സ്തുതി എൻ നാവിൽ തന്നത്താൽഎന്റെ ഞെരുക്കത്തിൽ ഞാൻ കർത്തനെ വിളിച്ചു തൻ ഉത്തരം തന്നു രക്ഷിച്ചു യഹോവ എനിക്കായി ജീവികുനതാൽ ഞാൻ ഒന്നിലും ഭാരപ്പെടില്ലശത്രു സൈന്യങ്ങൾ എനിക്കെതിരെ അണിനിരനാൽ യേശു നാമത്തിൽ ജയിച്ചിടുമെഎൻ ആശ്രയം എന്നും യഹോവയിലുള്ളതാൽതൻ നാമത്തിൽ ജയിച്ചിടുമെയഹോവ എന്റെ ബലവും കീർത്തനവുമേ എൻ രക്ഷയിൻ ഉറവിടമേ ഉല്ലാസകോശമെന്നും ജയത്തിൻ കോശമെന്നുംഎൻ കൂടാരത്തിൽ വസിക്കും […]

Read More 

ജീവകിരീടത്തിൻ കല്ലുകളിൽ

ജീവകിരീടത്തിൻ കല്ലുകളിൽകാണുന്നു ഞാനൊരു വൈരമിതായേശുവിൻ കാൽകളെ പിന്തുടരുംദാസരെന്നും പെടും പാടുതന്നെ1 ക്രിസ്തുവിൻ നാമത്തിലേറ്റിടുന്നകഷ്ടതയ്ക്കില്ലൊരു നഷ്ടമൽപ്പംസുസ്ഥിരലോകത്തിന്നോഹരിക്ക്സത്യമായിട്ടിതു പുഷ്ടി നൽകും;-2 മർത്ത്യജഡം നശിച്ചിടുന്നതീപൃഥ്വിയിൽ നമ്മുടെ ഭാഗ്യമല്ലോപുത്തനുടുപ്പുകൾ കിട്ടുംവരെകഷ്ടതയാകിലും കാത്തിരിക്കാം;-3 മണ്മയമാകിന വാസസ്ഥലംവിണ്ണവൻ നീക്കുന്ന നാളിലെന്റെപൊന്മയമാം ദിവ്യകൂടാരത്തിൽചെമ്മയായ് നിത്യവും വാണുകൊളളാം;-4 അസ്ഥികളാകവേ കത്തികൊണ്ട്വെട്ടിനുറുക്കിലും ചേർത്തണച്ചുഅഗ്നികൊണ്ടായവ ചുട്ടെന്നാലുംനിത്യഭുജമെന്നെത്താങ്ങുമെന്നും;-5 ക്രിസ്തുവിൻ ക്ലേശത്തിൽ പെട്ടിടാതെവിട്ടുളള പാടുകളെന്നുടലിൽപെട്ടവ പൂർത്തിയായ്തീരും വരെകഷ്ടത താൻ മമ കൂട്ടുസഖി;-6 യേശുവിൻ ദിവ്യമാം ജീവനെന്റെനാശമയമായ ദേഹമതിൽആശു വെളിപ്പെടുന്നാകിൽ തിരശ്ശീല- യാമീയുടലെന്തെനിക്ക്?

Read More 

ജീവനാമെന്നേശു ദേവനേ-നിൻ

ജീവനാമെന്നേശു ദേവനേ-നിൻജീവനെന്നിൽ നല്കിയോനെവേദനകളറിഞ്ഞെന്റെയാതനകൾ തീർത്തിടുന്നരക്ഷകാ നിനക്കു മഹത്വംബാല്യം മുതൽ ഇന്നയോളവുംനിൻ കൃപയിൽ കൊണ്ടുവന്നെന്നെശക്തിയെന്നിൽ ക്ഷയിക്കുമ്പോൾശക്തിയുള്ള നിൻ കരത്താൽതാങ്ങിയെന്നെ നടത്തേണമേഏതു ദുഃഖവേളയിങ്കലുംകൈവിടല്ലേ പ്രാണനായകാഎന്റെ ജീവൻ പോകുവോളംനിന്നിലെന്നും ആശ്രയിക്കുംനിത്യതയിൽ ചേരും ഞാനൊടുവിൽ

Read More 

ഇത്രമാം സ്നേഹം എന്നിൽ

ഇത്രമാം സ്നേഹംഎന്നിൽ നീ പകർന്നിടാൻഎന്ത് യോഗ്യതഅടിയനിൽ കണ്ടു നീ (2)കുറവുകൾ മാത്രംകുറവുകൾ മാത്രംഎന്നിൽ ദൈവമേകുറവുകൾ മാത്രം (2)തകർന്നു പോകാതെന്നെതളർന്നു പോകാതെന്നെനടത്തിയതെന്നും നിൻ കരങ്ങൾ അല്ലോ (2)പണിതീടുക എന്നെ പണിതിടുക എന്നെതാതൻ ഇഷ്ടത്തിൽ നീ പണിതീടുക (2)പാപത്തിൻ അന്ധകാരംഎന്നെ മൂടിയപ്പോൾദൈവത്തിന് സ്നേഹമെന്നിൽ കടന്നു വന്നു (2)നിൻ മുഖം കാണുവാൻ നിൻ വിളി കേൾക്കുവാൻ നിന്നോട് ചേരുവാൻ ഞാൻ കൊതിച്ചീടുന്നേ (2)നിറവുകൾ മാത്രം നിറവുകൾ മാത്രംനീ എന്നിൽ വന്നതിനാൽ നിറവുകൾ മാത്രം (2)

Read More 

ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻ

ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻഎന്നിലെന്തു നന്മ കണ്ടു നാഥാവീണ്ടും വീണ്ടും എൻ ഹൃദയത്തിൽനാഥാ നിന്നെ ഞാൻ ക്രൂശിച്ചിട്ടും1 ശത്രുവിനെ സ്നേഹിപ്പാൻ നീ കല്‌പ്പിച്ചിട്ടുംമിത്രത്തെപ്പോലും ഞാൻ സ്നേഹിച്ചില്ലഎന്നെ മാത്രം സ്നേഹിച്ചു ഞാൻ സ്വാർത്ഥനായിനിരന്തരം നിന്നെ ഞാൻ നോവിച്ചിട്ടും;- ഇത്ര…2 പാപത്തെ സ്നേഹിപ്പാൻ ഞാൻ പോയിട്ടുംപാപിയെന്നെ തേടി നീ വന്നല്ലോസോദരരെ ദ്വേഷിച്ചു ഞാൻ ദോഷിയായിനിൻ വചനം ഞാൻ ലംഘിച്ചിട്ടും;- ഇത്ര…3 മൽപ്രിയനെ ഇനിയെന്നും ഞാൻ സ്നേഹിച്ചീടുംതവ ജീവൻ തന്നെന്നെ രക്ഷിച്ചതാൽ അന്യരേയും സ്നേഹിച്ചു ഞാൻ താഴ്മയായി തിരുഹിതം പോൽ ഞാൻ ജീവിച്ചീടും;- […]

Read More 

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചുവീണ്ടെടുത്തവനാം യേശുനാഥാഎത്രയോ എത്രയോ വീഥികളിൽനിന്നെ മറന്നുപോയൊരു പാപിയയ്യോ(2)വഴിതെറ്റി ഞാനുഴറുന്നേരംഅടിതെറ്റി ഞാനിടറി ഞാനിടറുന്നേരംഅറിയാതെ ഞാനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ….നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾഅറിയാതെ ഞാനനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേനഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ….

Read More 

ഇനി ഞാൻ പിരിയില്ല അകലില്ല

ഇനി ഞാൻ പിരിയില്ലഅകലില്ല പ്രീയനെസ്നേഹിക്കും അങ്ങേ മാത്രംജീവിക്കും അങ്ങേക്കയിനീ തന്ന നാളുകൾ നഷ്ടമാക്കിലോകത്തിൻ മായയെ സ്നേഹിച്ചു പോയ്നിൻ ഹിതം അറിഞ്ഞിട്ടും ഞാൻ എൻ ഇഷ്ടം ചെയ്തു നീങ്ങിഅപ്പാ ഞാൻ വന്നീടുന്നെ നിൻ തിരു പാദത്തിൽഎന്നെയും ചേർത്തീടണേനിൻ മകൻ അക്കീടണേ(ഇനി ഞാൻ…)മാറില്ല എന്നേശുവേഅങ്ങിൽ നിന്നൊരിക്കലും ഞാൻജീവൻ അന്ത്യത്തോളവുംഅങ്ങേക്കായി ജീവിച്ചിടും(ഇനി ഞാൻ…)

Read More 

ഇത്രനൽ സഖിയായി-വൻ തുമ്പ

ഇത്രനൽ സഖിയായി ആരുമില്ലേ പരനെ നീ ഒഴിഞ്ഞിഹത്തിൽ ആരിലും അധികം എന്നെ അറിയും വേറൊരു തുണ ആരുള്ളു വൻ തുമ്പ നേരത്തിലുംഎന്നെ പിരിഞ്ഞു നീ പോകുന്നില്ല പെറ്റ തള്ളയിലും അധികം അനുദിനം പാലിക്കും കൃപ അത് നിനച്ചാൽ ധരയിലെ ജീവിതം എനിക്കാനന്ദംമരിച്ചു മണ്ണിൽ ഉറങ്ങിടും നിൻ വിശുദ്ധ സഹസ്രങ്ങളുമായി ഒരു നാളിൽ ഞാൻ നിന്നിടുമ്പോൾ പ്രതിഫലം നീ തരും, അത് നിനച്ചാലി ധരയിലെ ജീവിതം എനിക്കുലാഭം

Read More