യേശുവിന്‍റെ നാമമേ ശാശ്വതമാം
യേശുവിന്‍റെ നാമമമേ – ശാശ്വതമാം നാമമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേമൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-പാരിൽ നിന്നു തന്‍റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്‍റെ നാമവും;-
Read Moreയോർദ്ദാൻ നദിതീരം കവിയുമ്പോൾ
യോർദ്ദാൻ നദിതീരം കവിയുമ്പോൾ-മനമെഓളങ്ങൾ കണ്ടു നീ കലങ്ങേണ്ട-തെല്ലുമേവെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാവല്ലഭനേശു നിന്നരികിലുണ്ടല്ലോ;- യോർ…നല്ലോർ വിശ്വാസത്തിൽ-സ്വർല്ലോക പാതയിൽകല്ലോലമേടുകളൊതുങ്ങി നിന്നിടും;- യോർ…അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേതുമ്പം വരില്ലെന്നും തുണയവനല്ലോ;- യോർ…ഭീതി വേണ്ടൊട്ടുമേ മുൻപോട്ടു പോക നീഏതു വിഷമവും യേശു തീർത്തിടും;- യോർ…പാൽ തേനൊഴുകിടും പാവനനാട്ടിൽ നാംപാർത്തിടുമാനന്ദഗീതം പാടിടും;- യോർ…
Read Moreയേശുവിന്‍റെ നാമമെത്ര ദിവ്യ മധുരം
യേശുവിന്‍റെ നാമമെത്ര ദിവ്യ മധുരംപാപികൾക്കു മോചനത്തിന്‍റെ ഉന്നതനാമംമോദമായ് പാടാം ഒന്നായ് ഇമ്പമായ് പാടാംപാരിൽ നമ്മേതേടി വന്ന യേശുവിൻ നാമംരോഗികൾക്കു സൗഖ്യമേകും യേശുവിൻ നാമംബന്ധിതർക്കു മോചനം നൽകിയ നാമംക്ലേശിതർക്കെന്നും ശാന്തി ഏകിടും നാമംആശ്രിതർക്കാശ്വാസം എന്നും തന്നിടും നാമംസത്യപാത കാട്ടിത്തന്ന യേശുനാഥൻനീതിമാർഗ്ഗമോതി തന്ന യേശുനാഥൻകരം പിടിച്ചിന്നും കർത്തൻ നടത്തിടുന്നെന്നെകുഴിയിൽ വീഴാതെന്നും കാത്തിടുന്നുപാപികൾക്കായ് ജീവൻ തന്നെ യേശു നാഥൻപാപികളെ രക്ഷിച്ചീടും യേശു നാഥൻആശ്രയിച്ചീടും എന്നും ആശ്വസിച്ചീടുംസ്തതിച്ചിടും നന്ദിയോടെ തിരുനാമം
Read Moreയോർദ്ദാനക്കരെ കാണുന്നുയെൻ
യോർദ്ദാനക്കരെ കാണുന്നുയെൻവാഗ്ദത്തദേശം ശോഭയായ്ശോഭയായ്-ശോഭയായ്എൻ വാഗ്ദത്തദേശം ശോഭയായ്യോർദ്ദാൻ നദിയെ തരണംചെയ്യുമെൻ രക്ഷകൻ ബോട്ടിൽ ധൈര്യമായ്ധൈര്യമായ്- ധൈര്യമായ് എൻരക്ഷകൻ ബോട്ടിൽ ധൈര്യമായ്ഓളങ്ങൾ എൻമേൽ കവിഞ്ഞുവരുമ്പോൾ രക്ഷകൻ മാർവ്വിൽ ചാരും ഞാൻ-ചാരും ഞാൻ എൻരക്ഷകൻ മാർവ്വിൽ ചാരും ഞാൻ;-ജീവന്‍റെ വൃക്ഷത്തെ അക്കരെദേശത്തു കാൺകയാൽ ഞാൻ ഓടുന്നു ഓടുന്നു-ഓടുന്നു ഞാൻഅക്കരെ ദേശത്തേക്ക് ഓടുന്നു;-വൈണികൾമാരുടെ ഇമ്പഗാനങ്ങൾകേൾക്കുന്നു ഞാനക്കരെകേൾക്കുന്നു- കേൾക്കുന്നു ഞാൻഹല്ലേലുയ്യാ ഗീതം കേൾക്കുന്നു;-യേശുവിൻ കാന്തയായ്നാഥനോടൊത്തു ഞാൻ വാഴുന്ന കാലംശീഘ്രമായ്- ശീഘ്രമായ് ഞാൻവാഴുന്ന കാലം ശീഘ്രമായ്;-
Read Moreയേശുവിന്‍റെ രക്തത്താൽ വീണ്ടെടുക്ക
യേശുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാംതന്‍റെ പ്രീയ ജനമേ ഉണർന്നീടുകതന്‍റെ വേലയെ തികച്ചു നാം ഒരുങ്ങീടുക;-കാലമേറെയില്ലല്ലോ കാഹളം നാം കേട്ടീടാൻകാന്തൻവരാറായ് നാമും പോകാറായ്(2)യേശുവിന്‍റെ നാമത്തിൽ വിടുതൽ നമുക്കുണ്ട്സാത്താനോടെതിർത്തീടാം ദൈവജനമേഇനി തോൽവിയില്ലാ ജയം നമുക്കവകാശമേ;-ആത്മബലത്താലെ നാം കോട്ടകൾ തകർത്തിടാംരോഗം ദുഃഖം മാറീടും യേശുനാമത്തിൽഇനി ഭീതിയില്ല ജയം നമുക്കവകാശമേ;-ശാപങ്ങൾ തകർന്നീടും യേശുവിന്‍റെ നാമത്തിൽഭൂതങ്ങൾ വിട്ടോടീടും യേശുനാമത്തിൽഇനി ശോകമില്ലാ ജയം നമുക്കവകാശമേ;-
Read Moreയോർദ്ദാനക്കരെ പോകുമ്പോൾ
യോർദ്ദാനക്കരെ പോകുമ്പോൾ എന്നേശുവിൻ മുഖം ഞാൻ കാണുമെ യേശുവിൻ മുഖം ഞാൻ കാണുമ്പോൾ സന്തോഷത്താൽ ഉള്ളം തിങ്ങുമേആനന്ദമേ ആനന്ദമേ യേശുവിൻ മാർവ്വിൽ ഞാൻ ചാരുമേ ആനന്ദമേ ആനന്ദമേ രക്ഷകനോടൊത്തു വാഴുമേനേടിയതെല്ലാം അന്ന് താതന്‍റെകാല്ക്കൽ ഞാൻ സമർപ്പിക്കുംപ്രതിഫലം ഞാൻ പ്രാപിക്കും വിശ്വസ്തൻ എന്നെന്നെ എന്നിടുംഓടുവാൻ ദൂരം ഏറെയെങ്കിലും നാളുകൾ നിൻ മുൻപിൽ അല്പമേ വേഗത്തിൽ നിൻ വേല തീർക്കുകിൽനിത്യനാട്ടിൽ താതൻ ചേർത്തിടും
Read Moreയേശുവിൻ സ്നേഹമോ ശാശ്വതാമാം
യേശുവിൻ സ്നേഹമോ ശാശ്വതാമാം-ശാശ്വതമാം ശാശ്വതമാംകാരുണ്യ നാഥൻ തൻ കൃപയാൽജീവൻ നല്കി രക്ഷ ഏകിനാശത്തിൻ സാഗരെ വീഴാതെ കാത്തിടുംനിൻപദം തേടുന്നീ പാപികൾനാം പാപികൾ നാം;- യേശു…യേശുവിൻ സ്നേഹമോ; മാധുര്യമാംമാധുര്യമാം മാധുര്യമാംതേജസ്സിൽ വാഴും വല്ലഭനെതേടുക നാം എന്നുമെന്നുംനിർമ്മല മാനസരായി നാം മേവിടാൻനിത്യ മഹത്വത്തിൽ തൻവരവിൽ-തൻ വരവിൽ;- യേശു…യേശുവിൻ സ്നേഹമോ പാവനമാംപാവനമാം പാവനമാംനൽ സ്തുതി ഗീതം പാടിടും നാംആനന്ദത്തോടെ കീർത്തിക്കും നാംആത്മീയ ദീപമായ് ആശാ സങ്കേതമായ്ആശ്രയമേകുന്നു നല്ലിടയൻ നല്ലിടയൻയേശുവിൻ സ്നേഹമോ ശാശ്വതമാംമാധുര്യമാം പാവനമാം;- യേശു…
Read Moreയേശുവിൻ സ്നേഹമോർത്താൽ
യേശുവിൻ സ്നേഹമോർത്താൽകാൽവറി യാഗമോർത്താൽനന്ദി നിറഞ്ഞീടുന്നു (2)കർത്താവെന്‍റെ ജീവിതത്തിൽഭാരങ്ങളെല്ലാം നീക്കിയതാൽപാപത്തിൽ നിന്നും മോചനം നൽകിയത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നുഎന്നാളും ആശ്രയം യേശുവിൽ (2)രോഗത്തിൽ സൗഖ്യമേശുജീവന്‍റെ മാർഗ്ഗമേശുഇന്നെന്‍റെ നാഥനല്ലോ(2)ആശയറ്റുഴഞ്ഞ എന്‍റെആന്തരികാനന്ദമായ്യേശുവെന്നുള്ളിലുണ്ട് (2)
Read Moreയേശുവിൻ സ്നേഹമുള്ള സോദരരേ
യേശുവിൻ സ്നേഹമുള്ള സോദരരേ വരുവിൻ കാണുവിൻ ദേവജാതൻ യോർദ്ദാൻ നദീജലത്തിൽ നിമജ്ജനം കഴിപ്പാൻ വന്ന ചരിതമോർത്തിടുവിൻ സ്നാപകയോഹന്നാനാൽ സ്നാനം പ്രതിഗ്രഹിപ്പാൻ ഗാലീല്യനാട്ടിൽ നിന്നു ദൂരത്തു വന്നു നാഥൻനമുക്കു മാതൃകയാം തന്നെ തുടർന്നു പോകുക നാം തന്നെത്തടയുന്നിതാ സ്നാപകൻ താഴ്മയോടെ നിന്നാലടിയൻ സ്നാനമേൽക്കേണ്ടതായിരിക്കെ അരുമനാഥനെ നീയെന്നരികിൽ വന്നിടുന്നോ യേശു പറഞ്ഞുടനെ ദൈവികനീതികൾക്കു സാഫല്യമേകിടുവാൻ ഞാനിങ്ങു വന്നിരിപ്പൂ മറുത്തുചൊന്നിടാതെ സ്നാനം കഴിക്ക സമ്മതമായ് യോഹന്നാനീവചന-മംഗീകരിച്ചതിനാൽ യേശു മുഴുകിയിതാ യോർദ്ദാൻ നദീജലത്തിൽ കയറി യേശുനാഥൻ ദിവ്യമഹിമ പൂണ്ടവനായ്വെള്ളിക്കു തോൽവി നൽകും വെള്ളത്തിരയ്ക്കടിയിൽ […]
Read Moreയേശുവിൻ സ്നേഹത്താൽ എന്നുള്ളം
യേശുവിൻ സ്നേഹത്താൽ എന്നുള്ളം പൊങ്ങുന്നേതൻ സ്നേഹ മാധുര്യം ചിന്താതീതമത്രേഹാ എത്ര ആഴമേ യേശുവിൻ സ്നേഹമേആയതിൻ ധ്യാനമെൻ ജീവിത ഭാഗ്യമേലോക സ്ഥാപനം മുൻപെന്നെയും കണ്ടല്ലോലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോഎത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയാൽഎന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ;-സീയോനിൽ എനിക്കായ് മൂലക്കല്ലാകുവാൻസീയോനിൻ എന്നെയും ചേർത്തു പണിയുവാൻസ്വർഗ്ഗീയ താതനിൻ വേലയും തികച്ചുസ്വർഗ്ഗീയ ശിൽപ്പിയാം യേശുവിൻ സ്നേഹമേ;-അത്ഭുത സ്നേഹമാം സ്വർഗ്ഗീയ ദാനത്താൽസമ്പൂർണ്ണനാക്കിടും എന്നെയും തന്നെപ്പോൽശത്രുവാം എന്നെയും തൻ സ്വന്തമാക്കിയസ്നേഹസ്വരൂപനിൽ അതുല്യ സ്നേഹമേ;-കർത്താവാം കുഞ്ഞാട്ടിൻ കല്യാണനാളതിൽകാന്തയായ് തൻ മുൻപിൽ എന്നെയും നിർത്തുവാൻഘോരമാം പാടുകൾ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ അറിയാൻ എന്നെ നടത്താൻ
- യേശുവിന്‍റെ സ്നേഹം (കൂടെ ഉള്ളവൻ )
- ആശ്ചര്യമേതവ സ്നേഹമെൻ ദേവാ
- അളന്നു തൂക്കി തരുന്നവനല്ലയെൻ
- ചൊരിയണേ നിൻ ശക്തിയെ

