യേശുവിൽ എന്നും എന്നെ മറയ്ക്കണേ
യേശുവിൽ എന്നും എന്നെ മറയ്ക്കണേനിൻ ശക്തിയാൽ എന്നെ നിറയ്ക്കണേസമുദ്രങ്ങൾ എന്‍റെ നേരെ ഉയർന്നാലുംനടന്നിടും പെരുവെള്ളത്തിൻ മീതെഎൻ പിതാവാം ദൈവം വാഴുന്നതാൽഭയമില്ല എനിക്കൊന്നിലും,ഭയമില്ല ഇനിയൊന്നിലുംയേശു എന്നും എന്‍റെ ആശ്രയംആത്മ ശക്തിയാൽഞാൻ ജീവിക്കും എന്നും;- സമുദ്ര…Hide me now, Under your wingsCover me, Within your mighty handWhen the oceans rise and thunders roarI will soar with you above the stormFather you are king over the floodI will be […]
Read Moreയേശുവിൽ ഞാൻ ചാരിടും
യേശുവിൽ ഞാൻ ചാരിടും ആ നാളതിൽതീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽപോയിടാം ആ പാദപീഠേപിൻഗമിക്കാൻ ക്രൂശ് മാത്രം രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻആരാധിച്ചീടും ഞാനെൻ പ്രാണപ്രിയനെ അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ ആത്മാവിൽ നിറഞ്ഞീടും ആ തീരം കണ്ടിടും കർത്തൻ തൻ ചാരെ ഞാനും ചെന്നുചേർന്നിടുംകാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ പ്രത്യാശതീരത്ത് സ്വർഗീയ നാഥനെ വാഴ്ത്തിസ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
Read Moreയേശുവിന്നരികിൽ വാ പാപി
യേശുവിന്നരികിൽ വാ പാപിഈശൻ നിൻ ദുരിതങ്ങൾ തീർത്തിടും വേഗംപാപത്തിൽ വളർന്നു നീ നരകത്തീയിൽ വീണു താപത്താലെരിയാതെ വരിക വൈകാതെനിൻപാപമഖിലവും തൻ കണ്ണിന്നു മുമ്പാകെ കാണുന്നായതിനാലെ താണു നീ വേഗംപാപിക്കാശ്രയമായി താനല്ലാതെയില്ലാരും പാദേ ചേർന്നിടുന്നോരെ പാലിക്കുന്നോരുആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടുക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ?ഒന്നുകൊണ്ടുമെൻ ചാരേ വന്നിടും നരരെ ഞാൻ നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരുനിന്നെ നോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെഉന്നതൻ വിളികേട്ടു പിന്നാലെ വരികെന്നാൽ പൊന്നുലോകത്തിലെന്നും സാമോദം വാഴാം
Read Moreയേശുവേ പിരിയാൻ കഴിഞ്ഞീടുമോ
യേശുവേ പിരിയാൻ കഴിഞ്ഞീടുമോആവതില്ലെനിക്ക്തൻ സ്നേഹത്തെ മറക്കാൻ കഴഞ്ഞീടുമോആവതില്ലെനിക്ക്നാഥാ നിൻ സ്നേഹംഎന്നെ തഴുകുന്നു തെന്നലായ്(2)പിരിയില്ല ഞാനിനി നിന്നെ ജീവിക്കും നിനക്കായ് മാത്രം(2)ചീന്തി തൻ രക്തം എന്നെ സ്വന്തമാക്കാൻനൽകി നിൻ ജീവൻ എന്നെ മിത്രമാക്കാൻ;പകരം എന്തുനൽകും ആ സ്നേഹമോർത്തിടുമ്പോൾനൽകാം എന്നെ മുറ്റും വേറൊന്നും ഇല്ലെനിക്ക്;-പോകാം സാക്ഷിയായി എന്നായുസ്സുമുഴുവൻനൽകാം എൻ ജീവൻ അങ്ങേയ്ക്കുമാത്രമായിലോകം എങ്ങും പോകാൻ പകരൂ നിൻ ശക്തിയെന്നിൽപതറില്ല ഞാനിനി തെല്ലും യേശുവെൻ ചാരെയുണ്ട്;-
Read Moreയേശുവിൻ ദിവ്യസ്നേഹം എന്നോടു
യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കതൻ ജീവനെ എൻ പേർക്കായ് വെച്ച വൃത്താന്തവുംആയതെനിക്കെപ്പോഴും ആനന്ദം നൽകുന്നുതൻ സ്നേഹക്കൊടിക്കീഴിൽ വസിക്കും ഞാൻ എന്നുംയേശുവിൻ ദിവ്യസ്നേഹം യേശുവിൻ ദിവ്യസ്നേഹംയേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കയേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കഎൻ ഹൃദയത്തെ അതു-കവർന്നിരിക്കുന്നുചിന്തിക്കുന്തോറും ഏറ്റം മാധുര്യമാം അതുഈ വിധമാം സന്തോഷം ഉർവ്വിയിൽ ഇല്ലെങ്ങും;-യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കഅറിവിനെ കവിയും ആ സ്നേഹത്തിൽ നീളംവീതി ഉയരം ആഴം-എന്തെന്നു ഗ്രഹിപ്പാൻനിത്യതയിങ്കലും ഞാൻ ശക്തനായി തീരുമോ?;-യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കനിർബന്ധിക്കുന്നതെന്നെ ശുദ്ധിയിൽ ജീവിപ്പാൻഈ സ്നേഹം ദിനംതോറും എൻ സോദരരോടുകാണിപ്പാൻ […]
Read Moreയേശുവേ പോൽ സ്നേഹിതനായ്
യേശുവേ പോൽ സ്നേഹിതനായ്ആരുമില്ല ഈ ഉലകിൽഎന്‍റെ യേശുവേ അങ്ങു മാത്രം മതിസേവിക്കും ഞാൻ അങ്ങേ എന്നും (2)പിരിയില്ല ഞാൻ എൻ യേശുവേമറക്കില്ല ഞാൻ എൻ നാഥനെ(2)എന്‍റെ പ്രാണസഖി യേശുവേ (2)മറക്കുവാൻ ആകുമോ എൻ യേശുവേപിരിയുവാൻ ആകുമോ എൻ പ്രിയനെ(2)അങ്ങേവിട്ടെങ്ങും പോകില്ല ഞാൻഎൻ യേശുവേ എൻ നാഥനെ(2);- പിരിയില്ലകരയുന്ന വേളയിൽ കണ്ണീർ തുടക്കുംദുഃഖത്തിൻ വേളയിൽ ആശ്വാസമേകും(2)താഴ്മയുള്ളോനെ ഉയർത്തുന്ന ദൈവംതൻ കരത്താൽ എന്നെ വഹിക്കുന്നവൻ(2);- പിരിയില്ല
Read Moreയേശുവിൻ ജനമേ ഭയമെന്തിന്നകമേ
യേശുവിൻ ജനമേ ഭയമെന്തിന്നകമേലേശവും കലങ്ങേണ്ട നാമവൻ ദാസരായ് വസിച്ചീടാംലോകത്തിലെന്തെല്ലാം ഭവിച്ചാലും ആ..ആ..ആപത്തനർത്ഥങ്ങളണഞ്ഞാലുംതാപം നമുക്കില്ലെന്നറിഞ്ഞാലുംസകലത്തിൻ ലാക്കും അധിപനുമവനാംഉലകത്തെ നിർമ്മിച്ചോനും ആകാശവലയത്തെ രചിച്ചോനുംതാണുവന്നുലകത്തിൽ കുരിശേറി ആ..ആ..മാനവർക്കായി മരിച്ചുയിർത്തേകിദാനമായി രക്ഷ നരർക്കായിമരണത്താൽ മാറുന്നധിപരിൻ പിമ്പേ-പോയവർ ലജ്ജിക്കുമ്പോൾനാമവൻ നാമത്തിൽ ജയ് വിളിക്കുംമരണത്തെ ജയിച്ചൊരു ജയവീരൻ ആ..ആ..ശരണമായ് തീർന്നതെന്തൊരു ഭാഗ്യംഅവനെയനുഗമിപ്പതു യോഗ്യംവേഗം ഞാനിനിയും വരുമെന്നു ചൊന്ന്ലോകം വെടിഞ്ഞ നേതാ-വേശുതാ-നാരുമില്ലിതുപോലെനിത്യത മുഴുവൻ നിലനിൽക്കും ആ..ആ..പ്രതിഫലം താൻ തരും നിർണ്ണയമായ്അതിനായ് താൻ വരും അതിവേഗം പോരുകൾ സഹിച്ചും വൈരിയെ ജയിച്ചുംപാരിതിൽ തിരുനാമം ഘോഷിപ്പാൻ ചേരുവിനതിമോദംഭിന്നതവെടിയാമൊന്നാകാം ആ..ആ..ഉന്നത ചിന്തയോടുണർന്നീടാംമന്നവനെ […]
Read Moreയേശുവേ പോലെ സ്നേഹിക്കാൻ
യേശുവേ പോലെ സ്നേഹിക്കാൻ – ആരും ഇല്ലയേശുവേ പോലെ കരുതാൻ – ആരും ഇല്ലയേശുവേ പോലെ യോഗ്യനായ് – ആരും ഇല്ലയേശുവേ ആരാധന – ആരാധനഹൃദയം തകർന്നിടുമ്പോൾ യേശു സമീപസ്തൻമനസു നുറുങ്ങിടുമ്പോൾ യേശു ആശ്വാസകൻഅസാധ്യമെന്നു കരുതിടുമ്പോൾ യേശു രക്ഷാകരൻ യേശു ഇന്നും ജീവിക്കുന്നു… യേശു ജീവിക്കുന്നു;- യേശുവേ…ഏകനെന്നു തോന്നിടുമ്പോൾ യേശു സ്നേഹിതൻപ്രിയരെല്ലാം അകന്നിടുമ്പോൽ യേശു പ്രാണപ്രിയൻനോവുന്ന മുറിവുകളിൽ സൗഖ്യദായകൻ ഈ സ്നേഹം മാറുകില്ല… യേശു മാറുകില്ല;- യേശുവേ…യേശുവിൻ നാമത്തിൽ (3) രക്ഷയുണ്ട്യേശുവിൻ നാമത്തിൽ (3) സൗഖ്യമുണ്ട്യേശുവിൻ നാമത്തിൽ […]
Read Moreയേശുവിൻ ജനമേ ഉണർന്നു ഘോഷിക്കു
യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കുതൻ തിരുനാമത്തെ കാഹള നാദം വാനിൽ മുഴങ്ങിടാൻ കാലങ്ങൾ ഏറെയില്ല(2)പാടി പുകഴ്ത്തിടാം അവന്‍റെ നാമം വാഴ്ത്തി സ്തുതിച്ചിടാം അവന്‍റെ നാമം കാന്തനാം യേശുവിൻ കാഹളം ധ്വനിപ്പാൻകാലങ്ങൾ ഏറെയില്ല(2)യുദ്ധങ്ങളും ക്ഷമവും ഏറി ദുഷ്പ്രവർത്തി ഭുവിലാകെ നിറഞ്ഞു ദ്രിഷ്ട്ടി വച്ചു നടക്കുക ജനമേ സൃഷ്ടിതാവ് കാട്ടി തന്ന വഴിയെ(2);-രോഗം ദുഃഖം ജീവിതത്തിൽ ഏറി മാനവർക്കു ഭീതി ഭയം ഏറി ക്ലേശമില്ലാ നാട്ടിൽ ചെന്നു ചേരാൻ യേശുവിന്‍റെ പാത തേടു ജനമേ(2);-
Read Moreയേശുവേ പ്രാണനാഥാ മേഘത്തിൽ
യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻവരവിനു താമസമുണ്ടോ-നിന്‍റെ വാനദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻകാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ വസന്തകാലം സുദിനമായി- നിന്‍റെകാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ വേഗത്തിൽ വന്നീടണേ നാഥാ (2)മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ എന്നുര ചെയ്ത എന്‍റെ കാന്താ- നിന്‍റെവരവിന്‍റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേകാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ കർത്തൻ വരവെപ്പോഴാകും- അതിൻലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല എൻ പ്രിയൻ വരവെപ്പോഴാണോ?(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാൽവറി ക്രൂശിൽ നിനക്കായ് – കൈവിടുകയില്ല
- ദൈവകൃപയിൻ തണലിലും
- ആശ്രയം യേശുവിൽ മാത്രം
- വന്ദനം വന്ദനം സർവ്വലോകാധിപാ
- യേശുവിൻ പിൻപെ പോകും ഞങ്ങൾ

