Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ

ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനംപകരുന്നെൻ നാഥൻ കൃപയിൻ വൻ ദാനംപാപങ്ങളെല്ലാം പോക്കുന്നു താതൻവേദനയെല്ലാം നീക്കുമെൻ നാഥൻപാടിടും ഞാൻ എന്നും തവഗാനംഘോഷിക്കും ഞാൻ എന്നും തൻ നാമംപകരുകെന്നുള്ളിൽ പാവനമാം ശക്തിചൊരിയുവാൻ പാരിൽ സ്നേഹത്തിൻ കാന്തി;-സ്തുതികൾക്കു യോഗ്യൻ നാഥാ നീ മാത്രംസ്തുതിയെൻ നാവിൽ നിന്നുയരട്ടെ എന്നുംതാതാ നിൻ സാക്ഷ്യം പാരെങ്ങും പകരാൻതരിക നിൻ ശക്തി നിന്നെപ്പോലാവാൻ;-കൂപ്പുന്നെൻ കൈകൾനാഥാ നിൻ മുന്നിൽഉയർത്തുന്നെൻ കൺകൾ തുണയരുളും ഗിരിയിൽപരനെ നിൻ വകയായ് തരുന്നെന്നെ മുഴുവൻനടത്തെന്നെ ദിനവും തിരുവിഷ്ടം പോലെ;-

Read More 

ഉയിർപ്പിൻ ജീവനാൽ നിത്യജീവൻ

ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകുംകർത്താവിനോടുകൂടെയെൻ നിത്യവാസമാമെഅവൻ ഇടംവിട്ടു ശരീരബദ്ധനായ്ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേഎൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യംമുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരംകണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാംഎൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോഎൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽപൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതംശുദ്ധരിൻ ശോഭനം അവകാശമാം ശാലേംപ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളംഎൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടുംമന്നവനാമേശുവിനോടുകൂടെ വാണിടും

Read More 

ഉയിർ ത്തെഴുന്നേറ്റവനെ നിന്നെ

ഉയിർത്തെഴുന്നേറ്റവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾജീവനിനധിപതിയേനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)മരണത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)

Read More 

വാ നീ യേശുവിങ്കൽ വാ

വാ… നീ യേശുവിങ്കൽ വാനിൻ ഹൃദയത്തിലവനിടം താനിൻ ഹൃദയത്തിലവനിടം താമനുഷ്യരിൽ ദൈവഭയമില്ല-ഭൂവിൽമനുഷ്യർക്കു സമാധാനമില്ലമനുഷ്യർമേൽ ദൈവം തന്‍റെ കോപംവരാൻ നേരമായെന്നോർത്തു വന്നീടുക;- വാ…വരുമ്പോൾ നീ എന്തു കൊണ്ടുവന്നുഇനി പോകുമ്പോൾ നീ എന്തു കൊണ്ടുപോകുംഎങ്ങനെ നീ ഈ ലോകത്തിൽ വന്നുഇനി എങ്ങനെ ഈ ലോകം വിട്ടു പോകും;- വാ… യേശു – നീതിമാനെ ഓർത്തിടുന്ന ദൈവംവീണ്ടും – നീതിമാനായ് വന്നിടുമേ വാനിൽപാപി നിന്നെ വിളിക്കുന്നു താതൻനിന്‍റെ പാപം വിട്ടു വന്നീടുക വേഗം;- വാ…

Read More 

വാ വാ യേശുനാഥാ വാ വാ സ്നേഹ

വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാഹാ എൻ ഹൃദയം തേടിടും സ്നേഹമേ നീവാ വാ യേശുനാഥാനീ എൻ പ്രാണനാഥൻ നീ എൻ സ്നേഹനാഥൻനിന്നെലെല്ലാമെൻ ജീവനും സ്നേഹവുമേവാ വാ യേശുനാഥാപാരിലില്ലിതുപോൽ വാനിലില്ലിതിപോൽനീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചിടാവാ വാ യേശുനാഥാപൂക്കൾക്കില്ലാ പ്രഭ, തേൻ മധുരമല്ലനീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ലവാ വാ യേശുനാഥാവേണ്ട പോകരുതേ, നാഥാ നിൽക്കണമേതീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപംവാ വാ യേശുനാഥാആധി ചേരുകിലും വ്യധി നോവുകിലുംനീയരികിൽ എന്നാലെനിക്കാശ്വാസമേവാ വാ യേശുനാഥാ

Read More 

വചനം ദൈവ വചനം അതു

വചനം ദൈവ വചനം അതുജഡമായ് കൃപ നിറഞ്ഞുജനനം ഭൂവിൽ നടന്നു സത്യംഅതു താൻ ക്രിസ്തൻ ജനനംവചനം ദൈവ സുതനാണെന്ന്ഗ്രഹിപ്പാനുള്ളം തുറന്നാൽഇരിക്കും നമ്മൾ പഠിക്കുംഉള്ളം നിറയ്ക്കും ദൈവ വചനംവചനം കൊണ്ട് വിത നമ്മളിൽനടന്നിട്ടാത്മ മഴയുംപൊഴിഞ്ഞാൽ മനം കുളിർക്കുംമലരണിയും മണം പരത്തുംവചനം ഉള്ളിൽ നിറഞ്ഞാൽഅതു കവിയും പുറത്തൊഴുകുംപലരും വന്നു കുടിക്കും ദാഹംശമിക്കും സ്തുതി മുഴക്കും

Read More 

ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ

ഉണർവ്വിൻ വരം ലഭിപ്പാൻഞങ്ങൾ വരുന്നു തിരുസവിധേനാഥാ… നിന്‍റെ വൻ കൃപകൾഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂദേശമെല്ലാം ഉണർന്നിടുവാൻയേശുവിനെ ഉയർത്തിടുവാൻആശിഷമാരി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുവചനം ഘോഷിക്കുവാൻതിരുനന്മകൾ സാക്ഷിക്കുവാൻഉണർവ്വിൻ ശക്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുനാമം പാടിടുവാൻതിരുവചനം ധ്യാനിക്കുവാൻശാശ്വത ശാന്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…

Read More 

ഉണ്ടെനിക്കായൊരു മോക്ഷവിട്

ഉണ്ടെനിക്കായൊരു മോക്ഷവീട്ഇണ്ടലകന്നു ഞാൻ വാഴുമങ്ങ്ദൈവമുണ്ട് അങ്ങു പുത്രനുണ്ട് ആത്മാവുണ്ട് ദൈവദൂതരുണ്ട്കൂടാരമാകുന്ന എൻഭവനംവിട്ടകന്നാലെനിക്കേറെ ഭാഗ്യംകൈകളാൽ തീർക്കാത്ത മോക്ഷവീട്ടിൽവേഗമായിട്ടങ്ങു ചെന്നുചേരും;-കർത്തനേശു തന്‍റെ പൊൻകരത്താൽ ചേർത്തിടുമായതിലെന്നെയന്ന്ഒട്ടുനാൾ കണ്ണുനീർപെട്ടതെല്ലാംപെട്ടെന്നു നീങ്ങിടുമേ തിട്ടമായ്;-പോകാമെനിക്കെന്‍റെ രക്ഷകന്‍റെരാജ്യമതിനുള്ളിൽ വാസം ചെയ്യാം രോഗം ദുഃഖം പീഡയൊന്നുമില്ലദാഹം വിശപ്പുമങ്ങൊട്ടുമില്ല;-ഈ വിധമായുള്ള വീട്ടിനുള്ളിൽപാർക്കുവാനെന്നുള്ളം വാഞ്ഛിക്കുന്നു എന്നു ഞാൻ ചെന്നങ്ങു ചേരുമതിൽപിന്നീടെനിക്കാപത്തൊന്നുമില്ല;-നൊടിനേരത്തേക്കുള്ള ലഘുസങ്കടംഅനവധി തേജസ്സിൻ ഭാഗ്യം തന്നെകണ്ണിനു കാണുന്നതൊന്നുമില്ലകാണപ്പെടാത്തൊരു ഭാഗ്യം തന്നെ;-

Read More 

ഉന്നത വിളിക്കു മുൻപിൽ

ഉന്നത വിളിക്കു മുൻപിൽഅർപ്പിക്കുന്നു ഞാൻഅങ്ങെ ഇഷ്ടം എന്നിൽ നാഥാനിറവേറിടട്ടെപോകാം ഞാൻ പോകാം ഞാൻകൽപ്പിക്കും പോലെമാറില്ല പിന്മാറില്ലഎൻ അന്ത്യനാൾ വരെആയിരങ്ങൾ നിത്യവുംനരകെ വീഴുമ്പോൾഅതിവേദനയാൽ എൻ ഹൃദയംപിടയുന്നെൻ പ്രിയനാഥാ;-എന്തു ചെയ്യാൻ അരുളിയാലുംചെയ്യാം കർത്താവേഎന്തു വില നൽകിയുംസുവിശേഷം അറിയിക്കാം;-ബലിപിഠെ എരിഞ്ഞൊടുങ്ങാൻഅങ്ങരുൾ ചെയ്താൽഅതിനും തയ്യാർ യേശുവേനിൻ നാമം ഉയരേണം;-

Read More 

ഉന്നതൻ നീ അത്യുന്നതൻ നീ

ഉന്നതൻ നീ അത്യുന്നതൻ നീഅങ്ങേപ്പോലൊരു ദൈവമില്ലാ(2)അത്ഭുതവാൻ അതിശയവാൻനീ മാത്രമെൻ ദൈവമെന്നും(2)നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോനന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോനന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത..നടത്തിയ വഴികളെ ഓർത്തിടുമ്പോൾകരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)സ്തുതിക്കുവാൻ ആയിരം നാവുപോരായേഎങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത..

Read More