Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ

ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ നിന്‍റെ ഭവനമതിൽപതിനായിരങ്ങളിൽ അതിശ്രേഷ്ടനാകും തിരുമുഖം ദർശിക്കുവാൻ(2)ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ…പരദേശിയായി ഞാൻ പാർത്തെന്നാലും പരിപാലിച്ചീടാമെന്നുംപരിശോധനകളെ ധരണം ചെയ്വാൻ കരുത്തേകി നടത്താമെന്നും;പരമോന്നതനാം പരിശുദ്ധ ദേവന്‍റെ അരുമസ്വരം കേട്ടു ഞാൻ(2)മനുഷ്യരിലാശ്രയം കണ്ടിടാതെ ബലവാനാം നിൻസവിധേപ്രഭുക്കളിലാശ്രയം വച്ചിടാതെ ബലവാനാം നിൻസവിധേ;അതിമോദമോടെ അണയുന്നു ഞാനിന്നു അനുഗ്രഹിച്ചീടേണമേ(2)

Read More 

ഒരു നിമിഷം മാത്രം നീ ചിന്തിക്കു

ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാഒടുവിൽ നീ എത്തുന്നത് എവിടെയെന്നു്ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്കഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ;- ഒരു നിമിഇത്രമാം ക്യപയെ എത്രനാൾ തള്ളി നീഅത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ?ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽതിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ;- ഒരു നിമിതിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെതിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവച്ചില്ലേ?രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്കമരിച്ചുയിർത്തേശു തന്നിൽ ചേർത്തിടുവാൻ;- ഒരു നിമി

Read More 

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ;-നിൻ മഹാ കൃപയ്ക്കായ്നിന്നെ ഞാൻ സ്തുതിച്ചിടുമെന്നുംഈ ലോകത്തിൽ വന്നേശു എന്‍റെ മാലൊഴിപ്പാൻ സഹിച്ചു ബഹു പീഡകൾ സങ്കടങ്ങൾ പങ്ക-പ്പാടുകൾ നീചമരണവും;-അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു തിന്മകൾ സർവ്വത്തിൽ നിന്നെന്നെകണ്മണിപോലെ കാക്കുന്നു നീ;-നാശമില്ലാത്തവകാശവും യേശുവിൻ ഭാഗ്യസന്നിധിയും നീതിയിൻ വാടാമുടിയതും തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;-മോചനം വീണ്ടും ജനനവും നീച പാപി എന്നിൽ വസിപ്പാൻ നിന്നാത്മാവിന്‍റെ ദാനവും നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും;-

Read More 

ഒരു പ്രതിഫലം ഉണ്ട് നിശ്ചയം

ഒരു പ്രതിഫലം ഉണ്ട് നിശ്ചയം നിന്‍റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2) വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കുപറഞ്ഞവൻ മാറുകില്ല വാനവും ഭൂമിയും മാറിപോയാലും വാഗ്ദത്തം നിറവേറിടും;- ഒരു പ്രതിഫലം… ദരിദ്രനെ എന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല എളിയവനെ പൊടിയിൽ നിന്നും ഉയർത്തും ദരിദ്രനെ കുപ്പയിൽ നിന്നും;- ഒരു പ്രതിഫലം… കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ ആർപ്പോടെ കൊയ്തിടുമേ; – ഒരു പ്രതിഫലം കഷങ്ങളെല്ലാം തീർന്നിടുമെ നഷ്ടങ്ങളെല്ലാം […]

Read More 

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയനിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാനീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)ആകുല വേളകൡ ആശ്വാസമായി നീഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..തലമുറ തലമുറയായി കരുതുന്ന ദൈവമെനിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..

Read More 

ഒരു രാജാവു നീതിയൊടെ വാഴും

ഒരു രാജാവു നീതിയൊടെ വാഴും അന്നു ഭൂമിയിലെ സർവ്വ ദുഷ്പ്രവർത്തിക്കാരും താളടിയായ് പോകും (2) അവൻ അധികാരത്തിനു പരിധി ഇല്ല അവൻ രാജ്യത്വത്തിനൊരന്തമില്ല (2) അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യ പിതാവാം നാഥൻ (2);- ഒരു രാജാ.. അവൻ രാജ്യത്തിൽ അധികാരപ്പോരില്ല അഴിമതിയും അനീതിയും കേൾക്കയില്ല (2) അവൻ അധികാരികളോ വിശുദ്ധരാം ശ്രേഷ്ടർ വീണ്ടെടുക്കപ്പെട്ട ദൈവജനം (2);- ഒരു രാജാ… അന്നു കഷ്ടത പട്ടിണി ഏതുമില്ല. നരഹത്യയും പീഡയും കേൾക്കയില്ല അന്നു ബാല സിംഹങ്ങൾ […]

Read More 

ഓ കാൽവറി എനിക്കായ് തകർന്ന

ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേഅങ്ങെന്നെ സ്നേഹിച്ചു പുത്രനാക്കിആ രക്തം എനിക്കായ് സംസാരിക്കും(2)കോപിക്കാതെ മുഖം വാടാതെ(2)ക്രൂശിലേക്ക് നോക്കുവിൻ(2)ദൂരസ്ഥനായിരുന്നെന്നെ യേശുവിൻരക്തത്താൽ സമീപെ ആക്കി(2)ആ രക്തം വിശുദ്ധവുംആ രക്തം ജയാളിയാക്കും(2)വീണ്ടെടുത്ത രക്തമേ(2)യേശുവിൻരക്തം എൻ പാപം പൊക്കിആ രക്തം നിർദോഷവുംആ രക്തം നിഷ്കളങ്കവുംവചനത്താൽ ഉളവായ രക്തം(2)വിലയേറിയ രക്തമേ(2)

Read More 

ഓ കാൽവറി നാഥനേ

ഓ കാൽവറി നാഥനേനിൻ രക്തമെൻ നീതിയേ(2)നിൻ ജീവനേ നൽകിടാൻഎന്നിലെന്തു കണ്ടു നീ(2)ഓ പ്രിയനേ എന്നേശുവേനിൻ കാരുണ്യം എൻ പക്ഷമേനിൻ ക്രൂശിലെ സ്നേഹത്താൽഎൻ പാപങ്ങൾ കഴുകിയേ(2)ഓ നിത്യനാം രാജനേനിൻ ശക്തിയെൻ സങ്കേതമേ(2)നിൻ ദിവ്യമാം തേജസ്സാൽഎൻ ജീവിതം ധന്യമേ(2)

Read More 

ഓ കാൽവറി ഓർമ്മകൾ നിറയുന്ന

ഓ കാൽവറി… ഓ കാൽവറി..ഓർമ്മകൾ നിറയും അൻപിൻ ഗിരിഅതിക്രമം നിറയും മനുജന്‍റെ ഹൃദയം അറിയുന്നോനേകൻ യേശു നാഥൻ(2)അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻഅവിടുന്നു ബലിയായ് കാൽവറിയിൽ;-മലിനത നിറയുമീ മർത്ത്യന്‍റെ ജീവിതം മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു(2) മറുവിലയാകാൻ മനുഷ്യനായ് വന്നുമരിച്ചേശു യാഗമായ് കാൽവറിയിൽ;-കപടത നിറയുമീ ഭൂവിതിലെങ്ങുംകണ്ടിടുമോ ഈ ദിവ്യ സ്നേഹംകണ്ണീരു പോക്കാൻ കൺമഷം തീർക്കാൻകരുണയിൻ രൂപം കാൽവറിയിൽ;- ഓ കാൽവറി…മരണത്തെവെന്നവൻ ഉയിർ നേടി മന്നവൻമൂന്നാം ദിനം ശിഷ്യർക്കരികിലെത്തിമരണമേ നിന്‍റെ വിഷമുള്ളിതെവിടെ-യെന്നരുളി എൻ നാഥൻ കാൽവറിയിൽ;- ഓ കാൽവറി…

Read More 

ഓ ഓ ഓ നീ എൻ ദൈവം

ഓ ഓ ഓ നീ എൻ ദൈവം ഓ ഓ ഓ ഞാൻ നിൻ പൈതൽ(2)ഈ ലോകം മാറിയാൽ ലോകർ മാറിയാൽമാറുകില്ല നീ എൻ നാഥൻ(2)ഈ ലോകം ആക്ഷേപം ചൊല്ലിയാലുംലോകരെന്നെ പരിഹസിച്ചാലുംഎൻ നാഥൻ പോയതാം പാതയിൽ ഞാനുംനാൾ തോറും പിൻചെല്ലുമേ;- ഓ ഓ…പ്രതികൂലമാകുന്ന കാറ്റുകൾഎൻ പടകിൽ അടിക്കടി അടിച്ചാൽഎൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽതീരത്തണയുമേ ഞാൻ;- ഓ ഓ…വാഗ്ദത്തം ചെയ്തവൻ നാഥൻനാൾതോറും എന്നോടുകൂടെഎത്തും ഞാൻ തൻകൂടെ വിശ്രാമദേശത്തിൽനിത്യമായ് യുഗായുഗം വാഴാൻ;- ഓ ഓ…

Read More