ഒന്നു ചേർന്നു പോയിടാം
ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാംക്രിസ്തുവിൻ വചസ്സുകൾ ഭംഗിയായ് പഠിച്ചിടാം;- ഒന്നു…സത്യവേദപുസ്തകം രക്ഷകൻ മൊഴികളെസത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം;- ഒന്നു…പാപമാകെ നീക്കിടും ശോകമാകെ പോക്കിടും മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം;- ഒന്നു…
Read Moreഞാനും എന്‍റെ കുടുംബവും നിന്നതല്ല
ഞാനും എന്‍റെ കുടുംബവുംനിന്നതല്ല യേശു നിർത്തിയതാതാളടിയായ് പോയിടാതെ താങ്ങിയെന്നെ തൻ ഭുജത്താൽ(2)ഓർത്തീടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ(2)ഹാലേലുയ്യാ ഹാലേലുയ്യാ (2)അപ്പനമ്മ അറിയും മുൻപേനിത്യതയിൽ കണ്ടു എന്നെ എന്‍റെ ഭാവി താതൻ കയ്യിൽഎന്നെ പോറ്റും പുലർത്തിടും(2);-സ്വന്തബന്ധം കൈവിട്ടാലുംജീവൻ തന്ന യേശു ഉണ്ട്നൽകിയെന്നിൽ അഭിഷേകംഅതുതന്നെ എന്‍റെ ബലം(2);-ആധിയില്ല തെല്ലും ഭീതിയില്ലആദ്യനുമേ യേശു അന്ത്യനുമേ(2)ഹാലേലുയ്യാ ഹാലേലുയ്യാ (2)അഭിഷേകം എൻ സമ്പത്താണേ തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ(2) ഹാലേലുയ്യാ ഹാലേലുയ്യാ (2)
Read Moreഒന്നു വിളിച്ചാൽ ഓടിയെന്‍റെ
ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തുംഒന്നു സ്തുതിച്ചാൽ അവൻ എന്‍റെ മനം തുറക്കും ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ(2)ഒന്നു തളർന്നാൽ അവൻ എന്‍റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും (2)ശാന്തി പകരും എന്‍റെ മുറിവുണക്കുംഎത്ര നല്ല സ്നേഹം എന്‍റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ;-തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും തിരുവചനം പകർന്നെന്‍റെ വഴി തെളിക്കും(2)ശക്തി പകരും എന്നെ അനുഗ്രഹിക്കും എത്ര നല്ല […]
Read Moreഞാനും പ്രിയനാമെൻ യേശുവെ കാണും
ഞാനും പ്രിയനാമെൻ യേശുവെ കാണും (2) ഹല്ലേലുയ്യാ എന്നുച്ചത്തിൽ ഞാൻ ആർക്കും മോദത്താൽ ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ഹാ കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കണ്ണുനീരില്ലായെൻ വീട്ടിൽ നാം ചെന്നുചേരുമ്പോൾ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കാണാൻ വാജിച്ച ശുദ്ധരെ കാണാം എന്തൊരാനന്ദം അന്നാളിലുണ്ടാകും ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും മോശയുണ്ടാകും ദാവീദുണ്ടാകും അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ജീവവൃക്ഷത്തിൻ ഫലം […]
Read Moreഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസി
ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലുംനിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലുംഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻകാൽ വഴുതീടാ നിന്‍റെ നിത്യപ്രകാശം ഞാൻവെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽപ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും..ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലുംഎൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളുംഞാൻ ഇന്നലെയും ഇന്നും എന്നേക്കും ഞാൻ തന്നേകൈവിടുകയില്ലാ ഞാൻ ഒരിക്കലും നിന്നെ;- ഒന്നും..
Read Moreനോക്കി നോക്കി കൺകൾ മങ്ങിടുന്നേ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ എന്നു നീ വന്നിടുമോ കാണുവാനാശയായ് കാത്തിടുന്നേ പ്രിയാ എന്നു നീ വന്നിടുമോ… പാരിൽ പ്രയാസങ്ങൾ ഏറിടും നേരത്തും ആശയം നീ മാത്രമെ പോർക്കളത്തിലെന്‍റെ തേരാളിയായ് നീയെൻ കൂടെ നടന്നിടണേ… എന്നു തീരും എന്‍റെ ക്ലേശമെന്നോർത്തു ഞാൻ കാത്തിതാ പാർത്തിടുന്നേ അന്നുവരെ കാണും പ്രിയനെൻ ചാരത്തു താങ്ങി നടത്തിടുവാൻ… ക്രൂശിലെൻ പേർക്കായി കഷ്ടമേററ നാഥൻ വന്നിടും നാളതിൽ ഞാൻ മിന്നും പ്രഭാപൂരം പ്രജ്വലിക്കും പ്രിയൻ പൊന്മുഖം മുത്തിടും ഞാൻ…
Read Moreഒന്നും പുകഴുവാനില്ലാ
ഒന്നും പുകഴുവാനില്ലാഒന്നും പ്രശംസയായില്ലാഒന്നിനും യോഗ്യതയില്ലആശ്രയം യേശു മാത്രംആ കുരിശെന്‍റെ യേശു ചുമന്നുസ്നേഹം ആ കരിശിൽ തെളിഞ്ഞുഎൻ ശിക്ഷകൾ എല്ലാം വഹിച്ചുഎൻ വേദന യേശു സഹിച്ചുഎന്‍റെ യാചനയിൽ ഫലം കണ്ടുഎന്‍റെ കണ്ണുനീർ യേശുതുടച്ചുരോഗബന്ധനം യേശു അഴിച്ചുസൗഖ്യദായകൻ യേശു എൻ പ്രീയൻവാനമേഘത്തിൽ യേശു വന്നീടുംഎന്നെ ചേർത്തീടുമേ സ്വർഗ്ഗവീട്ടിൽകഷ്ട നഷ്ടങ്ങളില്ലാത്ത വീട്ടിൽഎന്‍റെ കർത്താവിനെ സ്തുതിച്ചാർക്കും
Read Moreനോക്കിയവർ പ്രകാശിതരായി
നോക്കിയവർ പ്രകാശിതരായി യേശുവിൻ തിരുമുഖത്ത് താഴ്ത്തിയവർ സമുന്നതരായ് യേശുവിൻ സന്നിധിയിൽ ഈ എളിയവൻ നിലവിളിച്ചു യഹോവ അതു കേട്ടു (2) സകലകഷ്ടങ്ങളിൽ നിന്നും എന്നെ വിടുവിച്ചു (2);- നോക്കിയവർ.. ഈ ദൈവം എന്നും എന്നും നമ്മുടെ ദൈവമല്ലോ (2) ജീവകാലം മുഴുവനും നമ്മ നൽവഴിയിൽ നടത്തും (2);- നോക്കിയവർ..
Read Moreഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നുദൈവമേ നിന്‍റെ മുഖം കാണുവാൻഎന്‍റെ മാനസം വാഞ്ഛിക്കുന്നുനാഥാ നിന്‍റെ ശബ്ദം കേൾക്കുവാൻപാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽപാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻആത്മശക്തിയാൽ ശുദ്ധീകരിക്കണേ ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ;- ഒന്നുമാത്രം…ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻഎന്നിലുള്ള കുറവുകൾ പരിഹരിക്കുന്നുദുർഘടങ്ങളെ തരണം ചെയ്യുവാൻബലവും ജ്ഞാനവും നൽകേണമേ;- ഒന്നുമാത്രം…കറകളങ്കമോ തെല്ലുമേശിടാതിഹെതിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻസകല നിനവിലും പ്രവൃത്തിയിലുംഭയവും ഭക്തിയും തരേണമേ;- ഒന്നുമാത്രം…ഇനിയും ഭൂമിയിൽ അനേകരായ ജനംരക്ഷിതാവിനെ അറിയാതിരിക്കുമ്പോൾഅലസ-മനസ്സുമായ ഞാനിരിക്കുവാൻഅനുവദിക്കല്ലേ എൻ രക്ഷകാ;- ഒന്നുമാത്രം…സകലവും സദാ പാരിലെന്‍റെ ശരണവുംകരുണയുള്ള യേശുവേ നീ മാത്രമേമഹത്വനാളിനായ് ഒരുങ്ങീടുവാൻദിനവും […]
Read Moreഓ ദൈവമേ രാജാധിരാജാ ദേവാ
ഓ ദൈവമേ രാജാധിരാജദേവാ ആദിയന്തം ഇല്ല മഹേശനേ സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ സാധു ഞാനും വീണു വണങ്ങുന്നേഅത്യുച്ചത്തിൽ പാടും ഞാൻ കർത്താവേ അങ്ങെത്രയോ മഹോന്നതൻ!(2)സൈന്യങ്ങളിൽ നായകനങ്ങല്ലയോ ധന്യനായ ഏകാധിപതിയുംഇമ്മാനുവേൽ വീരനാം ദൈവവും നീഅന്യമില്ലേതും തവ നാമംപോൽ;-അത്യഗാധം ആഴിയനന്തവാനം താരാജാലം കാനന പർവ്വതംമാരിവില്ലും താരും തളിരുമെല്ലാംനിൻമഹത്വം ഘോഷിക്കും സന്തതം;-ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻഎൻ ദൈവമേ എന്തുള്ളു നീചൻ ഞാൻനിൻരുധിരം തന്നെന്നെ വീണ്ടെടുപ്പാൻക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തിരുവചനം തിരുമധുരം
- ദൈവത്തിൻ ഹിതം എന്നുമെന്നിൽ
- നാളുകൾ കഴിയും മുൻപേ
- നിന്‍റെ വഴികൾ എനിക്കത്ഭുതമേ
- പാപി മനം തിരിക പരനേശു

