Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നേശുവേ ആരാധ്യനേ അങ്ങേ

എന്നേശുവേ ആരാധ്യനേഅങ്ങേയ്ക്കായിരമായിരം സ്തോത്രംആയിരമായിരം നന്ദിഇരുളേറിടുമെൻ ജീവിതപാതയിൽവിഘ്നമാം മലനിരകൾ എങ്കിലുംഅനുദിനമെന്നെ കരുതിടും കാന്തനേഎൻ ജീവപ്രകാശമേ;- എന്നേശുവേ…കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റുതകർന്നതാം എന്നെ… മുറ്റുമായ്കുറ്റമറ്റവനായ് തീർത്തതാം നാഥനെഎൻ രക്ഷാദായകാ;- എന്നേശുവേ…ഒരോരോ ദിനവും അവിടുന്നെനിക്കായ്ദാനമയ് നൽകിയതാം കൃപകൾഒരോന്നായ് ഒർക്കുമ്പോൾ എന്നുള്ളം നന്ദിയാൽനിറെഞ്ഞു തുളുമ്പുന്നേ;- എന്നേശുവേ…രോഗ ബന്ധനത്തിൻ വേദനയാലേറ്റംവ്യകുലപ്പെടും വേളയിൽ… എന്നെയും…അൻപോടണച്ചു വിടുവിക്കും വല്ലഭാഎൻ സൗഖ്യദായകാ;- എന്നേശുവേ…ക്ഷയവും വാട്ടവും മാലിന്യമുള്ളതാംമമ മൺമയ ശരീരം… മണ്ണായ്…മറഞ്ഞാലും എന്നെ മഹത്വത്തിൽ കൈക്കൊള്ളുംആത്മ-മണാളനേ;- എന്നേശുവേ…

Read More 

എന്നേശുവേ എൻ പ്രിയനേ

എന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ മറ്റാരുമില്ലേ എൻ നാഥനെ എൻ പ്രിയനെ അങ്ങേപ്പോൽ മറ്റാരുമില്ലേ യേശുവേ നീ യോഗ്യൻ എൻ നാഥനെ ആരാധ്യനെ(2) ആരാധിക്കുവാൻ പുകഴ്ത്തീടുവാൻ അങ്ങേപ്പോൾ മറ്റാരുമില്ലേ(2);- യേശുവേ…സൗഖ്യമാക്കുവാൻ വിടുതൽ നൽകുവാൻ അങ്ങേപ്പോൽ മറ്റാരുമില്ലേ(2);- യേശുവേ…എൻ പ്രശംസയും എൻപുകഴ്ച്ചയും നീ മാത്രമാണെൻ യേശുവേ(2);- യേശുവേ…

Read More 

എന്നേശുവേ എൻ രക്ഷകാ

എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2)മറ്റാരെയും ഞാൻ കാണുന്നില്ലീഭൂവിൽ മിത്രമായ്(2)ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നുനീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനുംഇന്നുള്ള വേദന ശോധനയിൽകൺകൾ നിറയുമ്പോൾ(2)കണ്ണുനീർ വാർത്തൊരേശുവേനീയെൻ സന്തോഷം(2);- ഒന്നുമാത്രം…രോഗത്താൽ ക്ഷീണിതനായിടുമ്പോൾദേഹം ക്ഷയിച്ചിടുമ്പോൾ(2)നിൻ കൃപയൊന്നെൻ ആശ്രയംഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം…

Read More 

എന്നേശുവേ എന്നേശുവേ നീ

എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ്തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലുംമരുഭൂവിൽ ചാരുവാൻ നീ മതിയേമമ കാന്ത നീയെൻ ജീവനേനീയെൻ ആശ്രയം ആശ്വാസമെന്നും എന്നുംനീറും നേരത്തിൽ അലിവുള്ള നാഥൻ (2)എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ… എൻ പ്രിയനേ…ഭാരം കേഴുമ്പോൾ നീയെന്‍റെ ചാരേജീവൻ നൽകീടും നീയെന്‍റെ തോഴൻ (2)അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ… എൻ പ്രിയനേ…

Read More 

എന്നേശുവേ നീ ആശ്രയം എന്നാളു

എന്നേശുവേ നീ ആശ്രയംഎന്നാളുമീ ഏഴയ്ക്ക്എൻ ജീവിത യാത്രയിൽ-തുണയായ്, ബലമായ് മറ്റാരുള്ളുമറയ്ക്കണേ ഈ ഏഴയെകരുതലിൻ വൻ കരത്താൽഎൻ ജീവിതെ വൻ ഭാരങ്ങൾപ്രയാസമായ് ഭവിക്കുമ്പോൾഉള്ളം തേങ്ങും വേളകളിൽമറ്റാരുമില്ല ചാരുവാൻപ്രിയരായവർ അകന്നിടുമ്പോൾഅകലാത്തൊരേകൻ നീയല്ലോഎന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ

Read More 

എന്നേശുവേ നീയാശ്രയം എന്നാളും

എന്നേശുവേ നീയാശ്രയംഎന്നാളും മന്നിലീ സാധുവിന്നുഎല്ലാരും പാരിൽ കൈവിട്ടാലുംഎന്നെ കരുതുന്ന കർത്താവു നീആകുലനേരത്തെൻ ചാരത്തണഞ്ഞുഏകുന്നു സാന്ത്വനം നീയെനിക്കുആകയാലില്ല തെല്ലും ഭയംപകലും രാവും നീയഭയം;-ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻബന്ധനം നീക്കി നിൻ സ്വന്തമാക്കിഎന്തൊരു ഭാഗ്യനിത്യബന്ധംസന്തതം പാടും സന്തോഷമായ്;-തുമ്പങ്ങളേറുമെൻ മാനസം തന്നിൽഇമ്പം പകരുന്നു നിൻമൊഴികൾഎൻ മനം നിന്നിലാനന്ദിക്കുംനിൻ മാർവ്വിൽ ചാരിയാശ്വസിക്കും;-എന്നു നീ വന്നിടുമെന്നാത്മനാഥാവന്നതല്ലാതെന്നാധി തീരുകില്ലഒന്നേയെന്നാശ നിന്നെ കാണ്മാൻആമേൻ കർത്താവേ വന്നിടണേ;-

Read More 

എണ്ണി എണ്ണി സ്തുതിക്കുവാൻ

എണ്ണി എണ്ണി സ്തുതിക്കുവാൻഎണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻഭുജത്താൽനിന്നെ താങ്ങിയ നാമമേ ഉന്നം വച്ച വൈരിയിൻകണ്ണിൻ മുമ്പിൽ പതറാതെ കണ്മണിപോൽ കാക്കും കരങ്ങളാൽനിന്നെ മൂടി മറച്ചില്ലേയോർദ്ദാൻ കലങ്ങി മറിയുംജീവിതഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്‍റെ വിശ്വാസശോധനയിൽനിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല നിന്‍റെ ഉടയവൻ നിന്നവകാശംതന്‍റെ ദാസരിൻ നീതിയവൻ

Read More 

എന്നേശു നാഥനെ എന്നാശ നീയേ

എന്നേശു നാഥനെ എന്നാശ നീയേഎന്നാളും മന്നിൽ നീ മതിയേആരും സഹായമില്ലാതെ പാരിൽപാരം നിരാശയിൽ നീറും നേരംകൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻകർത്താവേ നീയല്ലാതാരുമില്ല;-അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽഅലയാതെ ഹൃദയം തകരാതെ ഞാൻഅന്ത്യം വരെയും നിനക്കായി നിൽപ്പാൻഅനുദിനം നിൻകൃപ നൽകണമേ;-ഉറ്റവർ സ്നേഹം അറ്റുപോയാലുംഏറ്റം പ്രിയർ വിട്ടുമാറിയാലുംമാറ്റമില്ലാത്ത മിത്രം നീ മാത്രംമറ്റാരുമില്ല പ്രാണപ്രിയാ;-നിൻമുഖം നേരിൽ എന്നു ഞാൻ കാണുംഎന്മനമാശയാൽ കാത്തിടുന്നുനീ വരാതെന്‍റെ കണ്ണുനീരെല്ലാംതുവരുകയില്ല ഹല്ലേലുയ്യാ;-

Read More 

എന്നെ ഉയർത്തുന്ന ദിനം വരുന്നു

എന്നെ ഉയർത്തുന്ന ദിനം വരുന്നുഎന്‍റെ യേശുനാഥൻ തൻ കൃപയാൽഎന്നെ ഉയർത്തുന്ന ദിനം വരുന്നുശത്രുക്കൾ മുമ്പാകെ മേശയൊരുക്കുംനിറഞ്ഞു കവിയുമെൻ പാനപാത്രവും;-കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യുംആനന്ദതൈലത്താലെ എന്നുമെന്നെ;-താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽതക്ക സമയത്തുയർത്തിടും എന്നെ;-നിന്ദകൾ മാറിടും ദുഷികളുമെല്ലാംമാന്യനായ് തീരും ഞാൻ തൻ കൃപയാൽ;-

Read More 

എന്നേശു നാഥനെ നിൻ മുഖം നോക്കി

എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻനിത്യതയോളവും നടന്നിടും(2)ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)എന്നേശു നാഥനെ നിൻ മുഖം നോക്കിഞാൻ നിത്യതയോളവും നടന്നിടുംഅന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2)ഭയപ്പെടേണ്ടെന്നരുളിയ നാഥാനിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും (2)ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾആശയറ്റവനായി തീർന്നിടുമ്പോൾ (2)കടലിൻ മീതെ നടന്നവനെന്നെഅത്ഭുത തീരത്ത് ചേർത്തണച്ചിടും (2)മാറാത്ത നാഥാ വിശ്വസ്തൻ നീയേഎന്നാളും എന്നോട് കൂടെയുള്ളോൻ(2)അന്ത്യം വരെയും പിരിയാതെയെന്നെനടത്തും വല്ലഭാ യേശു നാഥാ(2)

Read More