Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നാളും സ്തുതിക്കണം നാം നാഥനെ

എന്നാളും സ്തുതിക്കണം നാം നാഥനെ എന്നാളും സ്തുതിക്കണം നാം വന്ദനം പാടി മന്നൻ മുൻകൂടി മന്ദതയകന്നു തിരുമുന്നിലഭയമിരന്നുമോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാംഗീതഗണം തേടി നാഥന്നു നാം പാടി നാഥനാമവന്‍റെ തിരുനാമമേ ഗതിയായ് തേടി;-ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻകഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ;-തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നുനന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു;-ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ ജീവന്നുറവായി മേവും പരേശനെജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ;-തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം ഉന്നതൻ തന്നുടെ സന്നിധൗ […]

Read More 

എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന

എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻഎനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2)പതറില്ല ഞാൻ കരയില്ല ഞാൻപരിഭവിക്കില്ലിനിം ഒരുനാളിലും(2)സ്വന്ത പുത്രനെ ആദരിയാതെപാതകർക്കായി ഏൽപ്പിച്ചുവല്ലോ(2)തന്നോടു കൂടെ എല്ലാം തന്നോടുകൂടെനൽകാതിരുന്നീടുമോ(2);- എനിക്കൊരു…അനർത്ഥങ്ങളുണ്ട് അപമാനമുണ്ട്എന്നിനി ഞാൻ ഭയപ്പെടില്ല(2)കാൽവറിയോടെ എല്ലാം കാൽവറിയോടെപൂർണ്ണമായി തീർത്തുതന്നല്ലോ(2);- എനിക്കൊരു…വാഗദത്തനാട് എന്‍റെ താതെന്‍റെ നാട്ഏറ്റം അടുത്തുവല്ലോ(2)നിത്യതയോളം ഇനിം നിത്യതയോളംതാതനോടൊത്തു വാണിടാം;- എനിക്കൊരു…

Read More 

എണ്ണമില്ലാ നന്മകൾ എന്നിൽ

എണ്ണമില്ലാ നന്മകൾ എന്നിൽചൊരിയും വൻ ദയയെ ഓർക്കുമ്പോൾനന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്നിത്യ സ്നേഹമോർക്കുമ്പോൾ വൻ കൃപകളോർക്കുമ്പോൾഎങ്ങനെ സ്തുതിക്കാതിരുന്നിടുംആ കരുണ ഒർക്കുമ്പോൾവൻ ത്യാഗമോർക്കുമ്പോൾഎങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ…സാധുവാകും എന്നെ സ്നേഹിച്ചുസ്വന്ത ജീവൻ തന്ന സ്നേഹമേനന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ…കാൽവറിയിൻ സ്നേഹമോർക്കുമ്പോൾകൺകൾ നിറയുന്നെന്‍റെ പ്രിയനെനന്ദിയല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ…

Read More 

എനിക്കൊരു തുണ നീയെ എൻ

എനിക്കൊരു തുണ നീയെ എൻ പ്രിയനെഎനിക്കൊരു തുണ നീയെദുരിതം നിറയും മരുവിലെ വാസത്തിൽഇണയില്ലാ കുറുപ്രാവുപോൽഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2)നാഥാ വരുവാൻ താമസമെങ്കിൽവീഴാതെ നിർത്തേണമേ-എന്നെ(2)സിംഹത്തിൻ ഗുഹ എനിക്കേകിയാലുംഅഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളിൽവീഴാതെ നിർത്തേണമേ-എന്നെ (2)ആശ്രയിപ്പാനൊരു ദേഹിയുമില്ലആശ്വസിപ്പാനൊരു ഇടവുമില്ലഒന്നേ മാത്രം നിൻ ജീവമൊഴികൾമന്നിലെൻ ആശ്വാസമായ്-എന്നും (2)

Read More 

എണ്ണമില്ലാ നന്മകൾ മാത്രം

എണ്ണമില്ലാ നന്മകൾ മാത്രംയേശു എനിയ്ക്ക് തന്നതാൽയോഗ്യതാ ഇല്ല ഏഴയിൽഓർക്കുമ്പോൾ നിറയും കണ്ണുകൾശത്രുക്കൾ മുൻപാകെ മേശയുംഒരുക്കി വൻ അത്ഭുതാകരംയേശുവിൻ ജയം ഉയർത്തുവാൻശത്രുവിൻ തല തകർത്തവൻ;-ഞാൻ ഇന്നും ഒരു അത്ഭുതമായ്കർത്തൻ എന്നെ കാത്തിടുന്നതാൽനാളെന്നും എന്നേശുവിനായ്നന്ദിയോടെ പിൻഗമിച്ചീടും;-നന്മകളോരോന്നോർക്കുമ്പോൾനൊമ്പരം ഏറുന്നു പ്രിയനേസ്നേഹത്തിൻ ആഴം ഏകുവാൻസാധു ഞാൻ എന്തുള്ളൂ നാഥനേ;-

Read More 

എനിക്കൊരു ഉത്തമഗീതം

എനിക്കൊരു ഉത്തമഗീതം എന്‍റെ പ്രിയനോട് പാടുവാനുണ്ട്എന്‍റെ യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീർ പൂ പോലെ മൃദുലം;എന്‍റെ ഹൃദയത്തെ തൊടുവാൻ, മുറിവിൽ തലോടുവാൻ യേശുവേ പോലാരെയും ഞാൻ കണ്ടതില്ലഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല;പതിനായിരത്തിലതി ശ്രേഷ്ഠൻ; എനിക്കേറ്റം പ്രിയമുള്ള നാഥൻഎന്‍റെ ഹൃദയം കവർന്ന പ്രേമകാന്തൻസർവ്വാംഗസുന്ദരനേശു;- എനിക്കൊരു…മരുഭൂമിയിൽ അർദ്ധപ്രാണനായ് ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾസ്നേഹക്കൊടിയിൽ എന്നേ മറച്ചു; ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു;- എന്‍റെ..സ്വർഗ്ഗഭവനം ഒരുക്കിയതിൽ വേഗമെന്നെ ചേർപ്പാൻ എന്‍റെ പ്രിയൻ വന്നിടുംആ നല്ല നാളിനായ് കാത്തിരുന്നെൻസ്നേഹമെന്നിൽ ദിനം […]

Read More 

എന്നന്തരംഗവും എൻ ജീവനും

എന്നന്തരംഗവും എൻജീവനുംജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ നീ നല്ലവൻ നീ വല്ലഭൻഎൻരക്ഷകാ മഹാപ്രഭോകണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടുംനിന്നാലയേ വസിക്കുവാനീ ഏഴയെന്നെയുംനീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം;-ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവസന്നിധാനമെന്‍റെ നിത്യആശ്രയം വിഭോ!സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ;-

Read More 

എനിക്കായ് തകർന്നതല്ലേ

എനിക്കായ് തകർന്നതല്ലേഎന്നിൽ ജീവൻ നൽകിയതല്ലേഎന്‍റെ നിന്ദ മാറ്റിയതല്ലേഎന്നെ മകനാക്കിയതല്ലേ (2)ആരാധന…ആരാധനജീവൻ തന്ന രക്ഷകന് ആരാധനആരാധന…യേശുവിനാരാധനജീവനുള്ള നാൾകളെല്ലാം ആരാധനതൃപ്പാദപീഠേ ആരാധനത്രീയേക ദൈവത്തിനാരാധനആത്മാവാം ദൈവത്തിനാരാധനആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്…കൊത്തുപണി കൊണ്ട മൂലക്കല്ലേനിന്‍റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേകാട്ടൊലിവാം എന്നെ കണ്ട കണ്ണെഎന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധനഗബഥായിൽ അടികൊണ്ടതല്ലേഗോൽഗോഥായിൽ രക്തം ചിന്തി നീയേകാൽവരിയിൽ ജയം കൊണ്ടതല്ലേനീ സാത്താന്‍റെ തല തകർത്തതല്ലേ(2);- ആരാധന

Read More 

എനിക്കായൊരു സമ്പത്ത് ഉയരെ

എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻഅന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻവീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ലഅപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾതള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻകഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ

Read More 

എനിക്കാ യൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്സ്വർഗ്ഗരാജ്യത്തിലൊരുക്കുന്നതാൽ ഇനി ലോകത്തെ സ്നേഹിച്ചിടുവാൻഒരുകാലത്തും പോകയില്ല ഞാൻഎന്‍റെ ആയുസ്സിൻ ദിനമൊക്കെയുംനിന്നെമാത്രം ഞാനിനി സേവിക്കുംഎന്‍റെ പ്രാണനായകനേശുവേനിന്‍റെ സ്നേഹം നീ എനിക്കേകിടണേ ഏഴയാകുന്ന എന്നെ സ്നേഹിച്ചനിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം എന്‍റെ പാപശാപങ്ങൾ നീക്കിനിൻതിരു ജീവനാൽ എന്നെ നിറച്ചല്ലോ;-എന്‍റെ ദേഹവും തിരു ആലയമായ്നിന്‍റെ ആത്മാവേ എനിക്കേകിയതാൽതിരുനാമത്തിൻ മഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപ നൽകുക;-പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽഞാനും തേജസ്സിൻ മുമ്പിൽ നിൽക്കുവാൻഎന്‍റെ ദേഹവും ദേഹി ആത്മാവുംസമ്പൂർണ്ണമായ് സമർപ്പിക്കുന്നേ;-

Read More