Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ യേശുവുണ്ട് കൂടെ തെല്ലും

എൻ യേശുവുണ്ട് കൂടെതെല്ലും ഭയമെനിക്കില്ല(2)തൻ ആത്മ ബലത്താലെജീവിച്ചീടും ഞാൻ എന്നും(2)എൻ യേശുവുണ്ട് കൂടെ (എൻ യേശു)നിത്യമായ വാസം നാഥനൊരുക്കുന്നുപുത്തനഭിഷേകംഎന്നിൽ പകരുന്നു (2)എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2)നീ എന്നുമെന്‍റെ കൂടെ;- എൻ യേശു…കാൽവറിയിൽ എനിക്കായ് മരിച്ചെന്‍റെ നാഥൻകാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്‍റെ താതൻ(2)നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2)പാടീടും ഞാനെന്നും;- എൻ യേശു

Read More 

എങ്കലുക്കുള്ളെ വാസം സെയ്യും

എങ്കലുക്കുള്ളെ വാസം സെയ്യും ആവിയാനവരെഇന്നാളിൽ ഉം സിത്തം പോൽ നടത്തി സെല്ലുമയ്യാആവിയാനവരെ ആവിയാനവരെപരിസുത്ത ആവിയാനവരെ(2)എപ്പടി നാന് ജപിക്കവേണ്ടും എതര്‍ക്കാകെ ജപിക്കവേണ്ടുംകറ്റു താരും ആവിയാനവരെ (2)വേത വസനം പുരിന്തുകൊണ്ടുവിളക്കങ്കളെ അറിന്തിടവെളിച്ചം താരും ആവിയാനവരെ (2)കവലൈ കണ്ണീര് മറക്കണംകര്‍ത്തരയേ നോക്കണുംകറ്റു താരും ആവിയാനവരേ (2)സെയ്ത്ത നന്മൈ നിനയ്ക്കേണംനന്‍റിയോടു തുതിക്കണംസൊല്ലിതാരും ആവിയാനയരേ(2)എങ്കു സെല്ല വേണ്ടും – എന്ന സൊല്ല വേണ്ടുംവഴിനടത്തും ആവിയാനവരേ (2)ഉം വിരുപ്പം ഇല്ലാതെഇടങ്കളുക്കു ഇല്ലാതെഇടങ്കളുക്കു സെല്ലാമൽതടുത്തു നിര്‍ത്തിടും ആവിയാനവരേ(2)എതിരികളിൽ സുള്‍ച്ചികള്സാത്താനിൽ തീ കണങ്കള്എതിര്‍ത്തു നില്‍ക്ക ബലന് വേണ്ടുമേഉടൽ സോര്‍വ്വു […]

Read More 

എങ്ങനെ മറന്നിടും എൻ പ്രിയൻ

എങ്ങനെ മറന്നിടും എൻ പ്രിയൻ യേശുവിനെഎങ്ങനെ സ്തുതിച്ചിടുംആയിരം നാവുകളാൽ വർണ്ണിപ്പാൻ സാദ്ധ്യമല്ല പോയനാളിൽ ചെയ്ത നന്മ ഓർത്താൽ (2)എങ്ങനെ മറന്നിടും…രോഗ ദുഃഖങ്ങളാൽ ക്ഷീണിതനായപ്പോൾജീവിതമെന്തിനെന്ന് നിനച്ച നേരം (2)ലോകാവസാനത്തോളം ഞാൻ നിന്‍റെ കൂടെയുണ്ട്എന്ന് എന്നോടുരച്ചവനെ(2);- എങ്ങനെ മറന്നിടും…ഉറ്റവർ സ്നേഹിതർ ബന്ധുമിത്രാദികൾഏവരും എന്നെ ഏറ്റം വെറുത്തനേരം (2)ചാരത്തണഞ്ഞുവന്നു സ്വാന്ത്വന വാക്കുതന്നുഎൻ പ്രിയ രക്ഷകനെ(2);- എങ്ങനെ മറന്നിടും…

Read More 

എങ്കിലും എന്‍റെ എൻ മഹാപാപം

എങ്കിലും എന്‍റെ എൻ മഹാപാപം നീക്കുവാനായ് സ്വയം താണിറങ്ങി;ഉന്നത മഹിമയിൽ മേവിയ ദേവനേ(2)നീ സ്വയം താണിറങ്ങി ഉദ്ദാരണം നൽകുവാൻ നീയിറങ്ങിമേദനി തന്നിൽ മർത്യപാപമകറ്റുവാൻദേവകുഞ്ഞാട്ടിൻ ബലി മാത്രമുള്ളൂ(2)ആകയാൽ താതൻ ഹിതം ചെയ്യുവാനിഷ്ടം തോന്നിദേവകുമാരൻ താണിറങ്ങി-താണിറങ്ങി;- മണ്ണിൽ പിറന്നനേകദേവന്മാരുണ്ടെങ്കിലുംവിണ്ണിൽ നിന്നിറങ്ങിയോൻ നീയൊരുവൻ(2)വേറെയില്ലൊരു ദേവൻ നിന്നരുപനായ്ആദിയും അന്തിവുമായ് നീയൊരുവൻ-നീയൊരുവൻ;-

Read More 

എങ്ങോ ചുമന്നു പോകുന്നു കുരിശു

എങ്ങോ ചുമന്നു പോകുന്നു! കുരിശുമരംഎങ്ങോ ചുമന്നു പോകുന്നു!എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്‍റെഅംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ;-പാപികളാലെ വന്ന ഭാരച്ചുമടോ? ഇതുദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ;-ഭാരം വഹിപ്പാനേതും-കായബലമില്ലാതെപാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ;-കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്‍റെമെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ;-കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽപൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു;-വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരുവീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്;-മാതാവാതുര തന്‍റെ ജാതി ജനങ്ങളോടുംമായമില്ലാതെ നാരികൂട്ടം വിലാപമോടും;-കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ?എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?;-കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ?ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ;-നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്‍റെദാസർ […]

Read More 

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാമംഗള ജയ ജയ സന്ദേശംനരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ!അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും വേദാന്തപ്പൊരുൾ സുവിശേഷം ഹാ!ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം ഹാ!വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം ഹാ!കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും പാപനിവാരണ സുവിശേഷം ഹാ!നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനംകുരിശിൻ വചനം സുവിശേഷം ഹാ!

Read More 

എനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേഅവനായിതാ സമർപ്പിക്കുന്നേ അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ-രോ നിമിഷവും നടത്തുന്നെന്നെ വഴിയേഎല്ലാ പാപങ്ങളുമകറ്റിനീച പാപിയെന്നെ രക്ഷിപ്പാൻ തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്സ്വർഭാഗ്യം ചേരുവോളം;-ഈ എൻ കൈകളെ സമർപ്പിക്കുന്നേസേവയ്ക്കായി എൻ ജീവനെയുംകാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്തതിരുരാജ്യ വ്യാപ്തിക്കായി;-കൺകൾ കാണട്ടെ നിൻമുഖത്തെദർശിപ്പാൻ ഈ വൻ ഭാരത്തെയുംഎൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേരക്ഷകാ നിൻ വകയായ്;-

Read More 

എൻ പ്രിയൻ വരുന്നു മേഘാരൂഢനാ

എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്എൻ കാന്തൻ വരുന്നു വാനമേഘത്തേരിൽ ഉണർന്നിടുക മണവാട്ടിയെഒരുങ്ങിടുക എതിരേറ്റിടാൻദു:ഖം ദുരിതം എല്ലാം നീങ്ങിപ്പോംഎൻ പ്രിയൻ ചാരെ അണഞ്ഞിടുമ്പോൾലോകത്തിലൊന്നും വേണ്ടെൻ പ്രിയനെനീ മാത്രം മതി നീ മാത്രം മതി;- എൻ പ്രിയൻഈ പാഴുലകിൽ നിൻ പേർക്കായി ഞാൻഏറ്റീടുന്നതാം കഷ്ടങ്ങൾ തീരാറായ്മണിയറയിൽ എന്നെച്ചേർത്തിടുംപ്രാണപ്രിയനെ നീ മാത്രം മതി;- എൻ പ്രിയൻഈ ലോകം തരും സ്ഥാനമാനങ്ങൾനശ്വരമെന്നു ഞാൻ കണ്ടിടുന്നുവേലതികച്ചു ഒരുങ്ങിടും ഞാൻസീയോൻ കാന്തനെ നീ മാത്രം മതി;- എൻ പ്രിയൻനിന്നെ നോക്കിയെൻ കൺകൾ മങ്ങുന്നെഎന്നു വന്നിടും എൻ […]

Read More 

എൻ പ്രിയൻ യേശുവിൻ പൊൻപ്രഭ

എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽഎൻ ഭീതിയാം കൂരിരുൾ മാറിഇല്ലെനിക്കു ലേശം ഭീതിയിന്നുഎല്ലാറ്റിനും യേശു കൂടെയുണ്ട്ഈ മഹാ സന്തോഷം നിത്യമാണേഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-മക്കളാലീ സന്തോഷം സാദ്ധ്യമല്ലധനമീ സമാധാനം തരികയില്ലആരോഗ്യം നൽകില്ലീ സമാധാനംഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-വിട്ടീടുക പാപ പ്രവർത്തികളെവന്നീടുക യേശുവിൻ പാദപീഠേകാത്തിടും എന്നാളും കണ്മണിപോൽഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-

Read More 

എൻ പ്രിയനേ നിൻ പൊൻമുഖം

എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശഎൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശഎൻ ഏകപ്രത്യാശഎൻ ഭാഗ്യപ്രത്യാശ – എൻ…സുന്ദരനെൻ പ്രിയൻ – വന്നീടുമെൻ കാന്തൻസ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻവിരുന്നു വീടതിൽ എന്നെ നയിച്ചീടുംസ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും;-ഇമ്പം തരും സ്വരം-തുമ്പമകറ്റീടുംഉല്ലാസഘോഷങ്ങൾ – സീയോനിലെന്നെന്നുംആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനംകുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം;-കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവംചൊല്ലിയ നാഥനേ എന്നു നീ വന്നീടുംകാണാനെനിക്കാശ-രാജാധിരാജാവെകേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ;-

Read More