എൻ രക്ഷകാ എൻ ദൈവമേ
എൻ രക്ഷകാ എൻ ദൈവമേനിന്നിലായ നാൾ ഭാഗ്യമേഎന്നുള്ളത്തിൻ സന്തോഷത്തെഎന്നും ഞാൻ കീർത്തിച്ചിടട്ടെഭാഗ്യനാൾ ഭാഗ്യനാൾ യേശുഎൻ പാപം തീർത്തനാൾകാത്തുപ്രാർത്ഥിക്കാറാക്കി താൻആർത്തുഘോഷിക്കാറാക്കി താൻ ഭാഗ്യനാൾ ഭാഗ്യനാൾ യേശുഎൻ പാപം തീർത്തനാൾ വൻക്രിയ എന്നിൽ നടന്നു കർത്തനെന്‍റെ ഞാനവന്‍റെ താൻ വിളിച്ചു ഞാൻ പിൻചെന്നുസ്വീകരിച്ചു തൻ ശബ്ദത്തെ;-സ്വസ്ഥമില്ലാത്ത മനമേകർത്തനിൽ നീ ആശ്വസിക്കഉപേക്ഷിയാതെ അവനെതൻ നന്മകൾ സ്വീകരിക്ക;-സ്വർപ്പൂരം ഈ കരാറിനുസാക്ഷി നിൽക്കുന്നെൻ മനമേഎന്നും എന്നിൽ പുതുക്കുന്നുനൽമുദ്ര നീ ശുദ്ധാത്മാവേ;-സൗഭാഗ്യം നൽകും ബാന്ധവംവാഴ്ത്തും ജീവകാലമെന്നും ക്രിസ്തേശുവിൽ എൻ ആനന്ദംപാടും ഞാൻ അന്ത്യകാലത്തും;-
Read Moreഎൻ രക്ഷക നാമെശുവേ എന്നെ
എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തുഎന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുകപാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോപാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുകകന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽകാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക!നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽഎന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാവേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യംസാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ!വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്‍റെവേദപ്രമാണത്തെ കൃപയോടെ നൽകീടണമേമായയെ നോക്കാതവണ്ണം എന്‍റെ കൺകൾ നീ തിരിച്ചുമഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേഭൂലോകവാസം കഴിച്ചു സ്വർല്ലോകത്തെ ഞാൻ പ്രാപിച്ചുകൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ!
Read Moreഎൻ രക്ഷകനേശു നാഥനെന്നും
എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നുഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെഎൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻമരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻകുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേകരയും കണ്ണുകൾ തുവരും നാളിനി അധികം വിദൂരമല്ല കാന്തൻ മുഖം കാണ്മതിനായ് […]
Read Moreഎൻ സങ്കടങ്ങൾ സകലതും തീർന്നു
എൻസങ്കടങ്ങൾ സകലവും തീർന്നുപോയിസംഹാരദൂതൻ എന്നെ കടന്നുപോയികുഞ്ഞാട്ടിന്‍റെ വിലയേറിയ നിണത്തിൽ മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ;-ഫറവോന്നു ഞാനിനി അടിമയല്ല പരമസീയോനിൽ ഞാനന്യനല്ല;-മാറയെ മധുരമാക്കിത്തീർക്കുമവൻ പാറയെ പിളർന്നു ദാഹം പോക്കുമവൻ;-മരുവിലെൻ ദൈവമെനിക്കധിപതിയേ തരുമവൻ പുതുമന്ന അതുമതിയേ;-മനോഹരമായ കനാൻ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ;-ആനന്ദമേ പരമാനന്ദമേ കനാൻ ജീവിതമെനിക്കാനന്ദമേ;-എന്‍റെ ബലവും എന്‍റെ സംഗീതവും എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ;-
Read Moreഎൻ സ്നേഹിതാ എൻ ദൈവമേ
എൻ സ്നേഹിതാ എൻ ദൈവമേഎന്നാശ്രയം നീ യേശുവേഎൻ ജീവിതം എൻ വിശ്വാസംനീയല്ലയോ എൻ ആത്മാവേഈ മരുഭൂ-യാത്രയതിൽഏകനായി ഞാൻ അലഞ്ഞുഎൻ ശക്തിയും എൻ ബലവുംനീയല്ലയോ എൻ ആത്മാവേലോകത്തിൽ ഞാൻ വീണിടാതെതാങ്ങിടുവാൻ നീ മാത്രമേഎൻ വഴിയും എൻ സത്യവുംഎൻ ജീവനും നീ യേശുവേഒന്നിലും തൃപ്തി ഇല്ലാതെ ലോകംഓടുമ്പോഴും നീ എൻ തൃപ്തിയുംഎൻ സംതൃപ്തി എൻ സന്തോഷംഎൻ സർവ്വവും നീ മാത്രമേ
Read Moreഎൻ പ്രിയ രക്ഷകനെ നിന്നെ
എൻപ്രിയരക്ഷകനേ! നിന്നെ കാണ്മാൻ വാഞ്ഛയാൽ കാത്തിടുന്നു ഹാ! എന്‍റെ പ്രിയന്‍റെ പ്രേമത്തെ ഓർക്കുമ്പോൾ ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേതാതൻ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാൻ നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാൻ പാർത്തിടുന്നുഎന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻഎന്നു നീ വന്നിടും എന്നാശ തീർത്തിടും;-വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാൻ തൻ സഭയെ വാനിലെടുത്തിടുവാൻ തന്നോടു കൂടൊന്നിച്ചിരുത്തിടുവാൻവേഗം നീ വന്നിടാമെന്നുര ചെയ്തിട്ടുതാമസമെന്തഹോ ആനന്ദവല്ലഭാ;-ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം എങ്ങനെ വർണ്ണിച്ചിടാം വെണ്മയോടു ചുവപ്പും കലർന്നുള്ളോൻ ലക്ഷങ്ങളിലുത്തമൻനീ മഹാ സുന്ദരൻ ആഗ്രഹിക്കത്തക്കോൻനീ മതിയേ എനിക്കെന്നേക്കും […]
Read Moreഎൻ ഉള്ളം അറിയുന്ന നാഥാ
എൻ ഉള്ളം അറിയുന്ന നാഥാഎൻ മനസ്സിൻ പ്രിയനാണു നീദിനവും ഞാൻ പോകുന്ന വഴികൾകണ്ടു നീ എന്നെ കരുതിടുന്നുപാടും ഞാൻ നിന്‍റെ ഗീതംഘോഷിക്കും നിന്‍റെ വചനംപോകും ഞാൻ ദേശമെല്ലാംനിനക്കായ് സാക്ഷിയാകാൻപോയകാലങ്ങൾ ഓർത്തില്ല ഞാനുംനിന്‍റെ സേവക്കായ് വേണ്ടുന്നതൊന്നുംകണ്ണുനീർപോലും ഏകാൻ മറന്നുപ്രാർത്ഥിപ്പാൻപോലും ആയില്ലനാഥാഎന്നിട്ടും മാപ്പു നൽകാൻകനിവായ് നീ കർത്താവേഇനി ഞാൻ വൈകുകില്ലനിനക്കായ് സേവചെയ്വാൻയാഗപീഠത്തിൽ എരിയുന്ന തീയിൽഅർപ്പണം ചെയ്ത മൃഗമായിതാ ഞാൻയോഗ്യമായൊന്നും പറയാനില്ലെന്നിൽപോകാം ഞാൻ എങ്കിലും നിന്‍റെ പേർക്കായ്
Read Moreഎൻ പ്രിയ രക്ഷകൻ നീതിയിൻ
എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് തേജസ്സിൽ വെളിപ്പെടുമേ താമസമെന്നിയേ മേഘത്തിൽ വരും താൻ കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ് യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു കാൽവറിയിൽ നടന്നു പോയവൻശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ ഇഹത്തിലെ കഷ്ടം സാരമോ?പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവുംസ്വർഗ്ഗീയ സന്തോഷ-മിഹത്തിലുണ്ടിന്നലേക്കാൾനീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ എൻ ഇരുൾനിറം മാറിടുമെരാജരാജപ്രതിമയെ ധരിപ്പിച്ചെന്നെ തൻ കൂടവെയിരുത്തുന്ന രാജാവു വേഗം വരുംസന്താപം തീർത്തിട്ടു അന്തമില്ലായുഗംകാന്തനുമായി വാഴുവാൻ ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെഎന്നിങ്ങു വന്നെന്നെ […]
Read Moreഎൻ ഉയിരാനെ യേശു എൻ ഉയിരോട്
എൻ ഉയിരാനെ യേശു എൻ ഉയിരോട് കലന്തു എൻ ഉയിരേ നാൻ ഉമ്മെയ് തുദിപേൻ ( )എൻ ഉയിരാനെ ഉയിരാനെ ഉയിരാനെ യേശുഎൻ ഉയിരാനെ ഉയിരാനെ ഉയിരാനെ യേശുഎൻ ഉയിരാനെ യേശു എൻ ഉയിരോട് കലന്തു എൻ ഉയിരേ നാൻ ഉമ്മെയ് തുദിപേൻ ( x)ഉലകം എല്ലാം മറക്കുതു അയ്യാ ഉണർവ് എല്ലാം ഇനിക്കുദു അയ്യാ ഉൻ നാമം തുദിക്കിയെലെ യേശയ്യാ ഉൻ അൻപേ റുസിക്കിയെലേ (2) ഉം വസനം എനക്ക് ഉണവാകും ഉടലക്കു എല്ലാം മരന്ദ് […]
Read Moreഎൻ പ്രിയ യേശു രക്ഷകനെ നിൻ
എൻ പ്രിയ യേശു രക്ഷകനെ നിൻസന്നിധേ ഞാൻ വരുന്നു (2)നിൻ ബലഭുജത്തൽ എൻകരം പിടിച്ചുഎന്നെന്നും വഴി നടത്തുംഎന്തു വന്നലും യേശുവിനായ് ഞാൻഎന്നെന്നും ജീവിപ്പാനയ്(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രിസ്തു നാഥനെനി ക്കുള്ളവൻ
- രക്തത്തിൻ തണൽ നമുക്കുണ്ട്
- അവനെൻ ഉപനിധിയേ
- പെസഹാക്കുഞ്ഞാടാറുക്കപ്പെട്ടു
- യേശുവേ നീയാണെൻ സങ്കേതമേ

