ആനന്ദം ആനന്ദം ആനന്ദമേ ബഹു
ആനന്ദം ആനന്ദം ആനന്ദമേ ബഹു സന്തോഷം നൽകുന്നോരാനന്ദമേ മാതാവിൽ മക്കളിൽ ബന്ധുക്കളിൽപ്പോലുമേ കാണാവതല്ലാത്തൊരാനന്ദമേ എപ്പോഴും സന്തോഷം സന്തോഷം നൽകുന്ന ആനന്ദമേ പരമാനന്ദമേ ധന്യന്മാരേയും അഗതികളേയും ഒന്നിച്ചു ചേർക്കുന്നോരാനന്ദമേ ക്രിസ്തുവിൻ രക്തത്താൽ വീണ്ടെടുത്ത മക്കൾ ആനന്ദം കൊണ്ടവർ തുള്ളിടുന്നു നിക്ഷേപം കിട്ടീടിൽ ലഭ്യമാകാതുള്ള ആനന്ദം കൊണ്ടവർ തുള്ളിടുന്നു ഈ ഭൂവിലിത്രയും ആനന്ദമുണ്ടെങ്കിൽ സ്വർഗ്ഗത്തിലെത്രയോ ആനന്ദമേ എന്നാത്മാവേ നീയും കണ്ടിടും വേഗത്തിൽ ആനന്ദക്കൂട്ടരെ മോക്ഷപുരേ ഈ മൺശരീരമുടയുന്ന നേരത്തിൽ വിൺശരീരം നമുക്കേകിടുമേ അല്പനേരം കൂടി താമസിച്ചീടുകിൽ ആത്മപ്രിയൻ മുഖം മുത്തിടാമേ […]
Read Moreആനന്ദം ആനന്ദം എന്തൊരാനന്ദം
ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2) പാടീടാം സാനന്ദം കർത്താധി കർത്തനെ താണു വണങ്ങീടാം മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം;- പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ;- ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ;- കാന്തനവൻ തന്‍റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ;- Aanandam aanandam enthoraanandam Aanandam aanandam enthoraanandam varnnippaanaaville […]
Read Moreആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം
ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2) മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്‍റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2) ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2) […]
Read Moreആകാശ ത്തേരതിൽ ക്രിസ്തേശു
ആകാശത്തേരതിൽ ക്രിസ്തേശുരാജൻ താൻ വരും വേഗം വിൺദൂതരുമായ് ന്യായാധിപാലകനായ് സർവ്വജാതിമതസ്ഥരെയും തിരുസന്നിധെ ചേർത്തിടുവാൻ ഇടം വലമായ് തിരിച്ചവരെ വിധിച്ചിടും തൽക്ഷണത്തിൽ;- ആകാശ… ഈ ലോകത്തെ വിധിച്ചിടാൻ സാത്താനെ ബന്ധിച്ചിടാൻ നശപാതെ പോയവരെ നിത്യാഗ്നിയിൽ തള്ളിടുവാൻ;- ആകാശ… Aakaashattherathil kristheshuraajan thaan Aakaashattherathil kristheshuraajan thaan varum vegam vindootharumaayu nyaayaadhipaalakanaayu sarvvajaathimathasthareyum thirusannidhe chertthituvaan itam valamaayu thiricchavare vidhicchitum thalkshanatthil;- aakaasha… Ee lokatthe vidhicchitaan saatthaane bandhicchitaan nashapaathe poyavare nithyaagniyil thallituvaan;- aakaasha…
Read Moreആനന്ദമാം ഈ ജീവിതം തന്ന
ആനന്ദമാം ഈ ജീവിതം തന്ന യേശുവേ എന്നും വാഴ്ത്തിടും ഞാൻ ഇത്രമാം ഭാഗ്യം തന്ന എൻ പ്രീയാ നന്ദിയൊടങ്ങെ വാഴ്ത്തിടും ഞാൻ എന്നേശുരാജ എൻ പ്രീയ നാഥാ കാലമിനിയും ദീർഘമാണോ? എത്രയും വേഗം എന്നെയൊരുക്കി ചേർത്തിടണേ നിൻ രാജ്യമതിൽ ലോകമെനിക്കു ഒന്നിനാലുമെ യോഗ്യമല്ലെയെൻ പ്രാണനാഥാ കാലമെല്ലാം തികഞ്ഞില്ലേ പ്രിയാ മേലോകേ വന്നു വാണിടുവാൻ;- ശുദ്ധിയില്ലാതെ നിൻമുൻപിൽ നില്പാൻ ആർക്കു സാധിക്കും ശുദ്ധിമാനേ പൂർണവിശുദ്ധി നൽകണേ പ്രീയാ നിന്നെ കാൺമാൻ എന്നാശയെല്ലാം;- മേഘാരൂഢനായ് തേജസ്സിൽ കാന്തൻ ശുദ്ധരേ ചേർക്കാൻ […]
Read Moreആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ ആശ്രയിപ്പാൻ ഏക നാമം മാത്രം യേശു യേശു എല്ലാ നാമത്തിനും മേലായ നാമം കുരുടർ കണ്ടിടും മുടന്തർ നടന്നിടും വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ സാത്താന്യ ബലമേതും തകർത്തിടുവാൻ അധികാരം നമുക്കുണ്ട് യേശുനാമത്തിൽ തോൽവിയെ ജയിക്കും പാപത്തെ വെല്ലും ജയോത്സവമായ് നടക്കും യേശുനാമത്തിൽ മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം ഏവരും ഒന്നായ് സ്തുതിക്കും നാമം Aakaashatthin keezhe bhoomikkumeethe Aakaashatthin keezhe bhoomikkumeethe aashrayippaan eka naamam maathram yeshu yeshu ellaa naamatthinum […]
Read Moreആനന്ദമാനന്ദം ആനന്ദമേ ആനന്ദം
ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ ഞാനെന്‍റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ… ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ… മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ… താതന്‍റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ… Aanandamaanandam […]
Read Moreആകാശവും ഭൂമിയും നിർമ്മിച്ച
ആകാശവും ഭൂമിയും നിർമ്മിച്ച സർവ്വശക്തന് സൃഷ്ടികളാം ഞങ്ങൾ സ്നേഹാദരവോടെ ആരാധന ഏകുന്നു സൃഷ്ടാവാം ദൈവമേ പൂർവ്വഹൃദയമോടെ ആരാധന ഏകുന്നു (2) മഹത്വത്തിൽ വാഴും ദൈവം നീ സ്വർഗ്ഗ ദൂതഗണങ്ങൾ ആരാധിക്കും പരിശുദ്ധൻ സൈന്യങ്ങൾ തൻ യഹോവ പരിശുദ്ധൻ (2) സർവ്വഭൂമിയും നിന്‍റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്നു Aakaashavum bhoomiyum nirmmiccha Aakaashavum bhoomiyum nirmmiccha sarvvashakthanu srushtikalaam njangal snehaadaravote aaraadhana ekunnu srushtaavaam dyvame poorvvahrudayamote aaraadhana ekunnu (2) mahathvatthil vaazhum dyvam nee […]
Read Moreആനന്ദമായ് ആഘോഷമായ്
ആനന്ദമായ് ആഘോഷമായ് അവൻ പൊന്നു നാമം ഞാനുയർത്തിടും(2) ഇക്ഷിതിയിൽ നാം രക്ഷകനെ സ്തുതിച്ചീടുമേ കഷ്ടതയിൻ ശോധനയിൽ നാം പ്രിയനെ സ്തുതിച്ചീടുമേ (2) സ്തുതിച്ചിടാമേ നാം സ്തുതിച്ചിടാമേ നാം രക്ഷകന്‍റെ നാമം ഉയർത്തിടാമേ നാം (2) തൻ ചങ്കിലെ ചോരതന്നു നമ്മെ വീണ്ടവനെ നന്ദിയോടെ സ്തോത്രത്തോടെ നാം വാഴ്ത്തി പുകഴ്ത്തിടാമേ(2) എൻ ക്ലേശം തീരുന്ന നാൾകൾ അടുത്തേ എൻ പ്രാണനാഥനെ എതിരേറ്റിടുന്ന നാൾ (2) Aanandamaayu aaghoshamaayu Aanandamaayu aaghoshamaayu avan ponnu naamam njaanuyartthitum(2) ikshithiyil naam […]
Read Moreആകുലൻ ആകരുതേ മകനേ
ആകുലൻ ആകരുതേ മകനേ അസ്വസ്ഥൻ ആകരുതേ ആധിയിൽ ആയുസ്സിനെ നീട്ടാൻ ആകുമോ നരനുലകിൽ(2) സോളമനെക്കാൾ മോടിയിലായ് ലില്ലിപ്പൂവുകൾ അണിയിപ്പൂ നിന്നെ കരുതി നിനച്ചിടുമേ പിന്നെ നിനക്കെന്താശങ്ക(2) വിതയും കൊയ്ത്തും കലവറയും അറിവില്ലാത്തൊരു പറവകളെ പോറ്റും കരുണാമയനല്ലോ വത്സല താതൻ പാലകനായ്(2) ക്ലേശം ദുരിതം പീഢനവും രോഗം അനർത്ഥം ദാരിദ്ര്യം ഒന്നും നിന്നെ അകറ്റരുതേ രക്ഷകനിൽ നിന്നൊരുനാളും(2) Aakulan aakaruthe makane Aakulan aakaruthe makane asvasthan aakaruthe aadhiyil aayusine neettaan aakumo naranulakil(2) solamanekkaal motiyilaayu […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെന്നും എന്നേശുവേ വാഴ്ത്തി
- മരണ ഭീതിയെൻ ചുറ്റിലും വന്നാൽ
- സ്നേഹ വിരുന്നനുഭവിപ്പാൻ സ്നേഹ
- അസാധ്യമായ് എനിക്കൊന്നുമില്ലാ
- പ്രാർത്ഥന ചെയ്തീടുവാൻ

