കർത്താവാണെൻ നല്ലിടയൻ
കർത്താവാണെൻ നല്ലിടയൻ ജീവന്റെ മാർഗ്ഗത്തിൽ നടത്തുന്നവൻ എൻ കരം പിടിച്ചവൻ നടത്തിടുന്നെന്നും ഒന്നിനും മുട്ടില്ലാതവണ്ണം.. (2)Chorനന്ദി നന്ദി എൻ ദൈവമേ നന്ദിയോടങ്ങയെ വാഴ്ത്തുന്നൂ (2)സ്നേഹത്തിൻ സാന്ത്വനം നൽകിയെന്നും സമൃദ്ധിയായ് പച്ചപ്പുൽ മേടുകളിൽ(2)ആത്മാവിൻ ദാഹം ശമിപ്പിച്ചവൻ ജീവ ജലം നിത്യം നല്കിടുന്നൂ(2)(നന്ദി… നന്ദി.. എൻ ദൈവമേ)മരണത്തിൻ കൂരിരുൾ താഴ്വരയിൽ കൃപയാൽ നിരന്തരം നടന്നീടുവാൻ(2)കാൽ കരം തുളച്ചവൻ തൻ വടിയാൽ ആശ്വാസമേകി നയിച്ചിടുന്നൂ(2)(നന്ദി… നന്ദി.. എൻ ദൈവമേ)ശത്രുവിൻ മുൻപാകെ വിരുന്നൊരുക്കി തലയെ തൻ അനുഗ്രഹ തൈലമതാൽ(2)അഭിഷേകം ചെയ്തു നടത്തിടുന്നൂ തൻ […]
Read Moreകർത്താവേയേകണമേ നിന്റെ കൃപ
കർത്താവേയേകണമേ നിന്റെ കൃപ നിത്യമീദാസനു നീ1 ജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയും2 ശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയും3 ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കു4 നൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയും5 എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയും6 ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി
Read Moreകർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ
കർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ എന്നുടെ ഹൃദയം നീ കണ്ടിടുന്നു (2)എന്നുടെ പാപങ്ങൾ ക്ഷമിച്ചിടുന്നു നിന്നുടെ കൃപയാൽ നടന്നിടുന്നു (കർത്താവേ…)ഇന്നലകളെ നോക്കാത്ത ദൈവം നീ എനിക്കായി കാത്തിരുന്ന സ്നേഹം നീ (2)ജാതി.. മതം ഇല്ലാത്ത… ദൈവം നീവചനത്താൽ നയിക്കുന്ന സ്നേഹം നീ (2)(കർത്താവെ…)കാൽവരി ക്രൂശിൽ നീ യാഗമായി മനുഷ്യന്റെ രക്ഷക്കായി ക്രൂശിലേറി (2)മരണത്തെ ജയിച്ചെഴുന്നേറ്റവൻപാപികളേ വീണ്ടെടുത്തവൻ;എന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻഎന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻ(കർത്താവെ ….)യേശുവേ എന്ന് ഞാൻ വിളിച്ചിടുമ്പോൾ യേശുവിൻ നാമം ഞാൻ സ്തുതിച്ചിടുമ്പോൾ (2)എന്നുടെ രക്ഷകൻ കൂടെ […]
Read Moreകർത്താവേ വന്നെന്നിൽ ആത്മാവേ
കർത്താവേ വന്നെന്നിൽ ആത്മാവേ തന്നെന്നിൽആവസിക്കെന്നുള്ളിൽ എന്നാളുംജീവനും ശക്തിയും ജ്ഞാനവും തന്നെന്നെആത്മാവിൻ ഫലത്താൽ നിറയ്ക്കതീ കത്തിക്ക എന്നിൽ തീ കത്തിക്കഅഗ്നിയായ് എരിഞ്ഞുയരാൻ പരിശുദ്ധാത്മാവേ(2)പാപങ്ങൾ ശാപങ്ങൾ ദോഷങ്ങൾ നീങ്ങിയെൻആത്മം-ദേഹം-ദേഹി ശുദ്ധമായ്(2)നിന്റെ ആലയമായ് വസിപ്പാൻ; കർത്താവേ…വീശണമേ എന്നിൽ വീശണമേകാറ്റായ് വീശണമേ… പരിശുദ്ധാത്മാവേ…(2)ജീവന്റെ പാതയിൽ സ്നേഹത്തിൻ പ്രഭയായ്നന്മയിൻ സൗരഭ്യം തൂകുവാൻ(2)തൃക്കരങ്ങളാൽ നയിക്കണമേ; കർത്താവേ…പകരണമേ എന്നിൽ പകരണമേഗിലയാദിൻ തൈലം… പരിശുദ്ധാത്മാവേ…(2)സൗഖ്യമായ് ശാന്തിയായ് സഹനനമായ് സാക്ഷ്യമായ്സാനന്ദം നിൻ സ്തുതി പാടുവാൻ (2)നിൻ മഹത്വത്തിൽ നിറഞ്ഞിടുവാൻ; കർത്താവേ…പെയ്യണമേ എന്നിൽ പെയ്യണമേമഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ…(2)എരിയും മരുവിൽ കനിവിൻ കരമായ്ദാഹത്തിൻ […]
Read Moreകർത്താവിൽ നാം സന്തോഷിപ്പിൻ
കർത്താവിൽ നാം സന്തോഷിപ്പിൻ സന്തോഷിച്ചീടിൻഎല്ലായ്പോഴും തൻ നാമം നാം ആരാധിച്ചീടാംതപ്പിനോടും നൃത്തത്തോടും കിന്നരത്തോടുംസ്തോത്രഗീതം പാടി വാഴ്ത്താമാനന്ദത്തോടെയോഗ്യനാണവൻ നിത്യം യോഗ്യനാണവൻകീർത്തനങ്ങൾ പാടി വാഴ്ത്താൻ യോഗ്യനാണവൻമാരിവില്ലിൻ ശോഭവെല്ലും സൂര്യതേജസ്സാണവൻകാണുമീ പ്രപഞ്ചമെല്ലാം തൻ കരത്തിൻ ചാതുര്യംകാലമെത്രയേറിയാലും ലോകമാകെ മാറിയാലുംമാറുമോ തൻ വൻ പ്രതാപം ലേശവും മഹാശ്ചര്യംഏകനാം തൻ പുത്രനെയീ പാരിലേക്കയച്ചതാംഏകദൈവത്തിന്റെ സ്നേഹം ഏവരും പുകഴ്ത്തിടാംക്രൂശിലെ തൻ ചോരയാലെ സർവ്വപാപം പോക്കി നമ്മെനിത്യ ജീവനംശിയാക്കി തീർത്തതാൽ നാമുല്ലസിക്കാം
Read Moreകാൽവറി മലമുകളിൽ കാണുന്നു
കാൽവറി മലമുകളിൽ കാണുന്നു കാൽകരങ്ങൾ തുളക്കപ്പെട്ട (2)വേദനയാൽ പുളഞ്ഞിടുന്നകാരുണ്യ നാഥന്റെ പൊൻമുഖത്തെ (2)രാജാധിരാജാവും കർത്താധി കർത്താവും ദേവാധിദേവനും നീ മാത്രമേസ്തോത്രം സ്തുതികൾക്ക് നീ യോഗ്യനെ സ്തോത്രമർപ്പിക്കുന്നു ഞാൻ നിന്നിൽ മാത്രമേചുടുചോര നാഥൻ ചൊരിഞ്ഞതും മുള്ളുകൾ ശിരസിൽ ആഴ്ന്നതും (2)എൻ പാപം പോക്കാൻ എൻ ശിരസുയർത്താൻക്രൂശതിൽ യാഗമായി തീർന്നു നാഥൻ (2);- രാജാധി…കണ്ടാലോ ആ മുഖം ശോഭയില്ല ചോര നിറഞ്ഞൊഴുകും തൻ മേനിയിൽ (2)മാർവിടം ആഴമായി തുളച്ചതും എൻപേർക്കായി ആത്മസൗഖ്യം നൽകാൻ മരിച്ചു ക്രൂശിൽ(2);- കാൽവറി..
Read Moreകരളലിയും മനം ഉള്ളവൻ
കരളലിയും മനം ഉള്ളവൻവഴിയരികിൽ ശമര്യനായി(2)എന്റെ മുറിവുകൾക്ക് ആശ്വാസകൻവീണ്ടും വന്ന് എന്നെ ചേർത്തിടുമേ (2)ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമേ (2)നന്ദിയാൽ ഞാൻ പാടിടുമെ(2)ഒരു ദിവസം വന്നിടുമെ വാനമേഘെ എൻ യേശുരാജൻ (2)നാമും ചേർന്ന് അന്ന് പോയിടുമെ സ്വർഗ്ഗരാജ്യം പൂകിടുമേ (2)ഹാലേലുയ്യാ ദൂതരോടൊത്ത് പാടിടും ഞാൻദൂതരോടൊത്ത് പാടിടും ഞാൻ (2)സകലത്തിലും ജയം ഉണ്ട്നമ്മെ സ്നേഹിച്ച നിത്യസ്നേഹത്താൽ (2)ആ മാർവിൽ നിന്നും വേർപിരിപ്പാൻ മനുഷ്യനാൽ (ഒന്നിനാലും) സാധ്യമല്ല (2)ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമെ(2)നന്ദിയാൽ ഞാൻ പാടിടുമെ (2)ആ ദിവസം പോയിടുവാൻശുദ്ധീകരിച്ചോർ ഭാഗ്യവാന്മാർ […]
Read Moreകാൽവറി സ്നേഹമെ എന്നിലെക്കൊഴുകണെ
കാൽവറി സ്നേഹമെ എന്നിലെക്കൊഴുകണെഏഴയാം എന്നെ നീ തള്ളല്ലെ ദൈവമെഎവിടെ ഞാൻ എവിടെ ഞാൻ ചുറ്റും മൂകതപത്മോസ് ദ്വീപിൽ ഞാൻ കാണുമെ സ്വർഗ്ഗീയ ദർശനം2 ഏകനോ അന്യനോ ഈ മരുയാത്രയിൽസ്നേഹമാം യേശുവിൻ മാർവ്വിൽ ഞാൻ ചായട്ടെ3 കണ്ടിട്ടും സ്നേഹിതർ കാണാതെ എന്നെ മറയുന്നെമാറല്ലെ മറയല്ലെ നീയെന്നും യേശുവെ
Read Moreകരം പിടിച്ചവനെന്നെ നടത്തി
കരം പിടിച്ചവനെന്നെ നടത്തികരങ്ങളിൽ അവനെന്നെ വഹിച്ചുതളരുന്ന വേളയിൽ മാറോടണച്ചെന്നെഭുജങ്ങളിൽ വഹിച്ചവൻ നടന്നുഹല്ലേലൂയാ ഞാൻ പാടുംആമോദത്താൽ ഞാൻ പാടുംആർപ്പോടെ ഞാൻ നിന്നെ സ്തുതിക്കുംജീവനുള്ള കാലത്തോളം പാടും2 ഒരു വഴി അടയുന്ന നേരംപലവഴി തുറന്നവൻ നടത്തുംതിന്മ എല്ലാം നന്മക്കായി മാറ്റിടുന്ന നാഥൻഅതിശയമായി എന്നെ നടത്തും;- ഹല്ലേ…3 ശോധനകൾ ഏറിടുന്ന നേരംപീഡനങ്ങൾ വർധിക്കുന്ന കാലംഏലീയാവിൻ ദൈവമെന്റെ കൂടെയിരുന്നെന്നുംകൈ പിടിച്ചു നടത്തിടും നാഥൻ;- ഹല്ലേ…4 രോഗമെന്നിൽ അടിക്കടി വന്നുമരണഭീതി എന്നെ തളർത്തിടുന്നുഗിലയാദിൻ തൈല മെന്നിൽ പുരട്ടിയ നാഥൻസൗഖ്യമാക്കി അവനെന്നെ നടത്തി;- ഹല്ലേ…
Read Moreകാൽവറിയിൽ കാരുണ്യമെ
കാൽവറിയിൽ കാരുണ്യമെഏകുന്നു തൻ മേനിയിൽകർത്തൻ യേശു എൻ പേർക്കായികഷ്ടങ്ങൾ സഹിച്ചല്ലോ(2)വിലയായ് നൽകിയ പൊൻ നിണം എൻ പ്രിയൻവിലാപിൽ നിന്നൊഴുകുന്നേവിലയേറിയോനാക്കാൻ എന്നെഎന്റെ വിലയാകെ കൊടുത്തോനെ(2)2 ലോകത്തിന്റെ മേന്മകളോവൻ ധനമാനങ്ങളോഒന്നുമെനിക്കേതുമില്ലാനിൻ കൃപ ഏകീടുക(2);- വിലയായ്…3 മണ്ണാകുമീ മാനവനേമന്നവ ഓർത്തീടുവാൻമന്നിലവൻ എന്തുമാത്രംഏകീയ വൻ കൃപയെ(2);- വിലയായ്…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വീണകൾ മീട്ടി പാടിടുന്നേ
- ഞാനും എന്റെ കുടുംബവും നിന്നതല്ല
- നന്നായി എന്നെ മെനഞ്ഞ
- ബലി പീഠത്തിലെന്നെ പരനെ
- വരിക നാഥാ ഇന്നേരം

