Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു

യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നുശുദ്ധരെ വാനത്തിൽ ചേർത്തീടാൻശോഭയേറും മുഖം കണ്ടീടുവാൻവേഗം നമ്മെയങ്ങു ചേർത്തീടുവാൻരക്ഷപ്പെട്ട കൂട്ടമേ വേഗമങ്ങുചേരുവാൻകർത്താധി കർത്തൻ വിളിക്കുന്നുസ്വന്ത നീതി തന്നിൽ ചാരിടാതെഹന്ത നിൻ രക്ഷയെ തേടിടുമോ;- യേശുന്യായവിധിനാളിൽ നീ വെന്തിടുവാൻ കാലമായ്വേഗം നിന്നന്ത്യത്തെ ചിന്തിക്കചൂളപോൽ കത്തുന്ന നാളുകളിൽരക്ഷയെ തേടുവാൻ ഓടിടുമോ;- യേശുതീ മഴ കല്മഴ പെരുകീടുമേമൂന്നിലൊന്നാകെ വെന്തീടുമേഅന്തിക്രിസ്തൻ വരുന്നു മുദ്രയുമായ് വരുന്നുസന്താപകാലത്തെ ചിന്തിക്ക;- യേശു

Read More 

യേശുനഥനെ സ്തുതിച്ചിടുക നാം

യേശുനാഥനെ സ്തുതിച്ചിടുക നാംക്രൂശിൻ സ്നേഹ സാക്ഷികളാകാംസ്തുതിക്കു യോഗ്യൻ അവൻ നാമത്തെസ്തുതികളുയർത്തി ഘോഷിച്ചിടാംഹല്ലേലുയ്യാ താതനെന്നുംഹല്ലേലുയ്യാ സുതനുമെന്നുംഹല്ലേലുയ്യാ പരിശുദ്ധനുംഹല്ലേലുയ്യാ ത്രിയേകനുംഅനന്തസ്നേഹത്തിൻ ഉറവയിൽ നിന്നുംഅനർഘമാം ക്രുപയരുളിടും പരനേനിനച്ചതിലും പരമയ് നടത്തുംനിനക്കെന്നും സ്തുതി ഉയർത്തിടും ഞാൻതിരുക്കരങ്ങളിൽ താങ്ങിടും നാഥൻകരുതലോടെന്നെ കത്തിടുന്നതിനാൽകടന്നുപോകാം കുരിരുൾ താഴ്വരനന്മയും കരുണയും പിന്തുടരുംപുർണ്ണമനസ്സോടെ സ്നേഹിച്ചിടും ഞാൻപുർണ്ണ ആത്മാവിൽ ആരാധിച്ചിടുംപുർണ്ണ ശക്തിയിൽ സേവിച്ചിടും ഞാൻജീവിതനൾകളിലെന്നുമെന്നും

Read More 

യേശുനാഥാ നമസ്കാരം നമസ്കാരമെന്നും

യേശു നാഥാ നമസ്കാരം, നമസ്കാരമെന്നുംനിൻ തിരുപാദത്തിൽ ഞാൻ എൻസ്തോത്ര സ്തുതികൾ അർപ്പിക്കുന്നു (2)പാപിയായ് ഞാൻ ജീവിച്ചപ്പോൾപാതയറിയാതിരുന്ന നേരം(2)പാതകനാമെന്നെ നിൻ തിരു പാതയിൽപാലകാ കൃപയാൽ ചേർത്തതിനാൽ;-നിത്യതയിൽ ഞാൻ എത്തിടുമ്പോൾനിത്യവും നിൻ മുഖം കണ്ടാനന്ദിക്കുംസ്തുതി സ്തോത്രങ്ങൾ നന്ദിയാൽ തൃപ്പാദത്തിൽസാദരം വണങ്ങി ഞാനർപ്പിച്ചിടും;-

Read More 

യേശുനാഥാ നിൻ ക്യപയ്ക്കായ്

യേശു നാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കുംഈശനെ നിൻ നാമമെന്‍റെ ക്ലേശമകറ്റുംനാശമയനായൊരെന്നിൽ ജീവനരുളാൻ-വൻക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;-പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ-നിന്‍റെജീവനിലൊരംശമെനിക്കേകിയതിനാൽ;-നിൻ ഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരുവൻ കരുണയ്ക്കിന്നുമിവന്നർഹതയില്ലേ;-തൻ ജഡ ശരീരമരണം നിമിത്തം നീനിൻ പിതാവോടെന്നെ നിരപ്പിച്ചതുമൂലം;-എത്രകാലം നിൻ കൃപയെ വ്യർത്ഥമാക്കി ഞാൻഅത്രനാളുമന്ധകാരം തന്നിലിരുന്നേൻ;-ജീവലതയായ നിന്നിൽ ഞാൻ നിലനില്പാൻ നിന്‍റെജീവരസമെന്നിലെന്നും തന്നുപാലിക്ക;-വിശ്രമദേശത്തിലീ ഞാനെത്തുംവരെയ്ക്കും-നിന്‍റെവിശ്രുത കൃപകളെന്നെ പിന്തുടരേണം;-

Read More 

യേശുനാഥനേ സഭയിൽ മണവാളനേ

യേശുനാഥനേ സഭയിൽ മണവാളനേവരികിങ്ങിന്നേരമേ ചൊരികാശിർവാദമേദാമ്പത്യ പുതുജീവിതം മനസ്സായ് വരിച്ചീടുമി-ദാസർക്കേകണം നിന്നാശിഷങ്ങളെആദിനാളതിൽ-അങ്ങേദൻ പറുദീസിൽആദാം നിൻ സുതൻ തുണയററിരുന്നതാൽസന്ദരീമണി ഹവ്വയെ കൊടുത്തവരിരുവരെയുംമോദാലനുഗ്രഹിച്ച മോഹനവരദ;-അബ്രഹാം സുതനാം യിസ്ഹാക്കിനൊത്തവളാംറിബേക്കയാം തരുണീമണിയെ കൊടുത്തവനെമോദമായവർ വാണു ഭൂവിന്നനുഗ്രഹം പകരാൻസമ്പത് സന്താനവൃദ്ധി നൽകിയ പരനേ;-വിലയേറും വസ്ത്രമോ നിലയററ രത്നമോതലപിന്നുകെന്നതോ അലങ്കാരമാക്കാതെസൽപ്രവൃത്തികളാലംകൃതമായി ശോഭനയായ്വാഴാനരുൾക നിൻകൃപ സോദരിയിവൾക്കും;-സാവധാനവും ബഹുസൗമ്യശീലവുംഹൃദയത്തിനൊത്തതാം ക്ഷമയററ ഭൂഷണംക്രിസ്തുവാം ശിരസ്സിന്നു തൻസഭ കീഴ്പ്പെടുമതുപോൽഭർത്താവിനിനിയവൾ പകരാനനുസരണം;-ക്രിസ്തു തൻസഭയെ പരിപോഷിപ്പിപ്പതുപോൽപരമൻ സ്നേഹാലവൾക്കായ് സ്വയമേൽപിച്ചെന്നതു പോൽഭർതൃസ്ഥാനത്തിലെത്തും സോദരൻ ഭാര്യയാമിവളിൽകാട്ടേണം സ്നേഹം സ്വന്തദേഹമെന്നതുപോൽ;-സൗഖ്യമാകിലും സന്താപമേറിലുംസന്തോഷപൂണ്ണരായ് സംതൃപ്തരായ് ഭൂവിൽഭാരമേററു സമ്മോദമായ് ഗൃഹപാലനം നയിപ്പാൻപാരം കനിഞ്ഞരുളും […]

Read More 

യേശു നായകാ പാപശാപനാശകാ

യേശു നായകാ പാപ ശാപ നാശകാവീണ്ടെടുത്ത നിൻ ജനത്തിനാത്മദായകാകണ്ടു ഞാനീ ദൈവസ്നേഹമീശൻ ക്രൂശിന്മേൽപണ്ടു ഞാനറിഞ്ഞതില്ലെന്നോർത്തു നീറുന്നെഉണ്ടെനിക്കു നാടുമേലിലെന്നതോർക്കുമ്പോൾവേണ്ടെനിക്കീ മിസ്രയീമിൻ നിക്ഷേപങ്ങളെ;- യേശു…നിൻ വരവിൻ ലക്ഷ്യങ്ങളുമെങ്ങും കാണുന്നേജാതിജാതിയോടു പോരിന്നായുധങ്ങളാൽവ്യാധിമൂലം ഖേദിക്കുന്നീ മാനവരെല്ലാംക്ഷാമവും ഭൂകമ്പവുമവിടവിടെയായ്;- യേശു…അന്ത്യകാല സംഭവങ്ങളാലെ ഭൂവനംമാരകായുധങ്ങളാലെ ലോകരാഷ്ട്രങ്ങൾസായുധസമരത്തിനായ് കളമൊരുക്കുന്നേകാന്തനെ നിൻ വരവിനെന്തു താമസിക്കുന്നു;- യേശു…വെള്ളിപൊന്നുമല്ല എന്നെ വീണ്ടെടുത്തത്നിസ്തുല നിണം കരുണയാൽ കഴുകയായ്വസ്തുതകൾ വർണ്യമല്ലതെന്‍റെ നാവിനാൽകർത്തൻ ക്രൂശിൽ നിർവ്വഹിച്ച ദൈവനിർണ്ണയം;- യേശു…കണ്ണുകണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപങ്ങൾകേൾപ്പതില്ല സ്വർഗ്ഗസീയോൻ ഇമ്പനാദങ്ങൾഒന്നു ഞാനറിയുന്നേതൻ വാസമോർക്കുമ്പോൾമന്നിടം മറന്നു ഗാനമന്നുപാടുമേ;- യേശു…

Read More 

യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ

യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ-വല്ലഭൻകണ്ണുനീർ മാറ്റിസന്തോഷം തന്ന യേശു നല്ലവൻ(2)പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാംഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാംകഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ(2)സർവ്വശക്തൻ യേശുവിന്‍റെ മക്കൾ നമ്മൾ ഇല്ല ഇനി ഭയപ്പെടില്ല ശക്തനാക്കുന്നവൻ മുഖാന്തരം നമുക്കെല്ലാം സാധ്യമേ (2);- പാടി…ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻവചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ (2)സർവ്വശക്തൻ യേശുവിന്‍റെ മക്കൾ നമ്മൾ ശത്രു കാലിൽ വീഴില്ലല്ലോ രോഗം […]

Read More 

യേശു നാമത്തെ ഉയർത്തിടാം

യേശു നാമത്തെ ഉയർത്തിടാംആത്ഭുത നാമത്തെ ഉയർത്തിടാംയേശു ഭൂവിൽ വന്നു എന്നെ രക്ഷിപ്പാൻയേശു ക്രൂശിതനായ് എൻ ജീവനായ്നീ മരിച്ചുയിർത്തു നിത്യ രാജനായ്നീ എന്നും എന്‍റെ രക്ഷകൻ(2)യേശു രാജനെന്‍റെ സ്വന്തമേയേശു നാമം എനിക്കാശ്രയംയേശു നാമത്തിങ്കൽ ഭൂതം വിട്ടിടുംയേശു നാമത്തിങ്കൽ കുരുടർകണ്ടിടുംയേശു നാമത്തിങ്കൽ മുടന്തർ നടക്കുംഇതു അത്ഭുതത്തിൻ നാമമെ(2);- യേശു…യേശു നാമമിന്നും ഉയർന്നത്സർവ്വ നമാത്തിലും ഉയർന്നത്യേശുരാജനെ നാം ഇന്നു ഉയർത്തിടാംയേശു നാമത്തിൽ നാം ഇന്നു പോയിടാംയേശു നാമത്തിൽ എല്ലാനാവും ചൊല്ലുംയേശു രക്ഷിതാവാം കർത്താവെന്നു(2);- യേശു…Lord I lift your name on […]

Read More 

യേശുനാഥാ അങ്ങേപോലെ മറ്റ‍ാരുമില്ല

യേശു നാഥാഅങ്ങേപോലെ മറ്റാരുമില്ലസ്വർഗ്ഗം ഭൂമിയും സർവ്വസവുംവീണു വന്ദിച്ചിടും നാഥനെപാടും ഞാൻ ഹോശന്നരാജാധി രാജൻ യേശുവിനുസർവ്വമഹത്വത്തിനും യോഗ്യനെനീ എന്നും എന്നും എന്‍റെ ദൈവംസ്നേഹ താതൻഎന്നെ ഇത്രമേൽ സ്നേഹിച്ചതാൽഎന്‍റെ പാപങ്ങൾ പോക്കിടുവാൻക്രൂശിൽ അർപ്പിച്ചു തൻ പുത്രനെ

Read More 

യേശു മണാളൻ വന്നീടും

യേശു മണാളൻ വന്നീടുംഎൻ മനതാരിലവൻ വാണീടുംസങ്കടമഖിലവുമൊഴിഞ്ഞീടുംഞാൻ സന്തതമവനിൽ ചാരിടുംഹൃദയം നീറി നുറുങ്ങുമ്പോൾകദനം പേറി വലഞ്ഞിടുമ്പോൾസദയം മാറോടണച്ചീടുവാനായ്;- യേശു…ശാന്തിയിൻ തീരം കാണാതെഗതിയില്ലാതെ അലഞ്ഞിടുമ്പോൾശാന്തിയിൻ ഉറവ തുറന്നു പകർന്നെൻ;- യേശു…സ്നേഹമതെന്തെന്നറിയാതെദ്വേഷത്തീയിൽ വെന്തിടുമ്പോൾആത്മാവിൻ സൽഫലദായകനായെൻ;- യേശു…പയ്യും ദാഹവും ഏറിടുമ്പോൾമരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾമന്നയിൻ അനുഗ്രഹ മാരിചൊരിഞ്ഞെൻ;- യേശു…നീതിയിൻ വാതിലടഞ്ഞിടുമ്പോൾആശ്രയമില്ലാതെ കേണിടുമ്പോൾശാശ്വത നീതിയാൽ സാന്ത്വനമരുളി;- യേശു…

Read More