Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശു മാത്രം യേശു മാത്രം

യേശു മാത്രം.. യേശു മാത്രം..സ്തുതികൾക്കു യോഗ്യൻവേറെ ആരും.. വേറെ ഒന്നും..എന്‍റെ പ്രിയനെപ്പോൽ യോഗ്യമല്ലേ(2)യേശുവെപ്പോലെ ആരുമില്ലാഎന്‍റെ പ്രിയനെപ്പോലെ ആരുമില്ലാ(2)ഹാലേലുയ്യ ..ഹാലേലുയ്യ..(2)എന്‍റെ യേശുവിന് മഹത്വംഎന്‍റെ പ്രാണപ്രിയന് വന്ദനം(2)എല്ലാ നാവും സർവ്വലോകവുംയേശുനാമം ഉയർത്തീടുമേബഹുമാനവും സ്തുതിസ്തോത്രവുംസർവ്വം സ്വീകരിപ്പാൻ യേശു യോഗ്യൻ(2)

Read More 

യേശു നല്ലഇടയൻ സാത്താനോ ഒരു

യേശു നല്ലഇടയൻ സാത്താനോ ഒരു ചതിയൻ(2)ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)യേശു നല്ല ദൈവം സാത്താനോ ഒരു കള്ളൻ(2)ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)ഇടയൻ നല്ലൊരിടയൻ ഉടയോൻ നല്ലൊരു ഉടയോൻ(2)വടിയും കോലും എന്തി ഒടുവിൽ വരെയും കാക്കും(2)ഇടയൻ നമുക്കുവേണം ചതിയൻ നമുക്കു വേണ്ട(2)ഇടയൻ നമുക്കുകാവൽ ചതിയൻ നമുക്കു നാശം(2)ദൈവം നമുക്കു വേണം കള്ളൻ നമുക്കു വേണ്ട(2)യേശു നമ്മുടെ ദൈവം ദൈവം നമുക്കു രക്ഷ(2)യേശു നല്ലഇടയൻ ഇടയനെ നമുക്കു വേണം(2)സാത്താനോ ഒരു ചതിയൻ ചതിയനെ നമുക്കുവേണ്ട(2)

Read More 

യേശു നല്ലവൻ അവൻ വല്ലഭൻ അവൻ

യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയയോ എന്നുമുള്ളത്പെരുവെള്ളത്തിൽ ഇരച്ചിൽ പോലെസ്തുതിച്ചീടുക അവന്‍റെ നാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനംശക്തിയും ബലവും എൻ യേശുവിന്ഞാൻ യഹോവക്കായ് കാത്തുകാത്തല്ലോഅവൻ എങ്കലേക്കു ചാഞ്ഞുവന്നല്ലോനാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി;- ഹല്ലേ…എന്‍റെ കാൽകളെ പാറമേൽ നിർത്തിഎൻ ഗമനത്തെ സുസ്ഥിരമാക്കിപുതിയൊരു പാട്ട് എനിക്കു തന്നുഎൻ ദൈവത്തിനു സ്തുതിതന്നെ;- ഹല്ലേ…എന്‍റെ കർത്താവെ എന്‍റെ യഹോവെനീഴൊഴികെ എനിക്കൊരു നന്മയുമില്ലഭൂമിയിലുള്ള വിശുദ്ധന്മാരോഅവർ എനിക്കു ശ്രേഷ്ഠന്മാർ തന്നെ;- ഹല്ലേ…

Read More 

യേശു നല്ലവൻ എനിക്കു യേശു നല്ലവൻ

യേശു നല്ലവൻ എനിക്കു യേശു നല്ലവൻനല്ല രക്ഷകൻ തൻ നാമം വാഴ്ത്തിപ്പാടും ഞാൻയേശു നല്ലവൻ അതേ എൻ യേശു നല്ലവൻയേശു – നല്ലവൻചെങ്കടൽ പിളർന്നു നൽ വഴി നടത്തിടുംഅടിമയിൻ നുകം തകർത്തു വീണ്ടെടുത്തവൻചിറകുകൾ വിടർത്തി മറവിൽ കാത്തിടുന്നവൻയേശു-നല്ലവൻ;- യേശു…മുന്നിലും പിറകിലും നടന്നു കാവലായ്മേഘമൊന്നെനിക്കുമേൽ വിരിച്ചു സ്നേഹമായ്നീണ്ട മരുഭൂവിലുള്ളം കയ്യിൽ താങ്ങിടുംയേശു-നല്ലവൻ;- യേശു…കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകിടുംനീട്ടിയ ഭുജത്താലെന്നെ താൻ നടത്തിടുംവീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കിടുംയേശു-നല്ലവൻ;- യേശു…ക്ഷാമകാലത്തെന്നെ ക്ഷേമമോടെ കാത്തിടുംപച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻവേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവൻയേശു-നല്ലവൻ;- യേശു…

Read More 

യേശു നല്ലവൻ എന്നേശു നല്ലവൻ

യേശു നല്ലവൻ എന്നേശു നല്ലവൻഅവന്‍റെ നാമം വലിയത് ദയ എന്നേക്കുമുള്ളത്(2)യേശു നല്ലവൻ…വീരനായ ദൈവമായ് നിത്യനാം പിതാവുമായ്ഏകനായ് മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ;-യേശു നല്ലവൻ…ശത്രുവിൻ കരത്തിലും കെണിയിലും വിപത്തിലുംവീണിടാതെ നിത്യവും കാത്തിടുന്നവൻ;-യേശു നല്ലവൻ…എന്നെ വീണ്ടെടുക്കുവാൻ സ്വന്തജീവൻ ഏകിയോൻഇന്നുമെന്‍റെ പേർക്കു പക്ഷവാദം ചെയ്യുന്നോൻ;-യേശു നല്ലവൻ…വിളിച്ചപേക്ഷിച്ചീടുമ്പോൾ ഉത്തരം തരുന്നവൻഎനിക്കു വേണ്ടി സർവ്വവും നിർവ്വഹിക്കുന്നോൻ;-യേശു നല്ലവൻ…ഇത്ര വലിയ രക്ഷയും പദവിയും പ്രത്യാശയുംഏഴയിൽ പകർന്ന യേശു എത്ര നല്ലവൻ;-യേശു നല്ലവൻ…

Read More 

യേശു നല്ലവൻ യേശു വല്ലഭൻ ആശ്രിത

യേശു നല്ലവൻ യേശു വല്ലഭൻആശ്രിതർക്കെല്ലാം താൻ പരിചയാംഇന്നലെയും ഇന്നുമെന്നുംതാൻ അനന്യനാം (2)വന്നീടുംവേഗം നമ്മെ തന്നിൽ ചേർത്തീടാൻ1.ഈശാനമൂലനാം കൊടുങ്കാറ്റിനാൽ ഈവിശ്വാസ ജീവിത തോണി അലഞ്ഞീടുമ്പോൾവിശ്വാസ നായകൻ താൻ കൂടെ വരുംപ്രശാന്തമാക്കീടും വൻ കാറ്റും കോളുംഅങ്ങെകരയിൽ നമ്മെ എത്തിക്കുവാൻ (2)ഇങ്ങമരത്തുണ്ടു രക്ഷാ നായകൻ2.ശത്രുവിൻ കഠിനമാം വൻചൂളയിൽകൂടിമിത്രമായി ദൈവപുത്രൻ കൂടെ നടന്നീടുംകെട്ടുകൾ പൊട്ടിച്ചു നമ്മെ സ്വതന്ത്രരാക്കിഒട്ടും മാറാതെ വല്ലഭൻ വഴി നടത്തുംസിംഹകുഴിയിലും നാഥൻ ഇറങ്ങി വരും (2)മഹാരക്ഷ നല്കി കാന്തൻ വിടുവിക്കും

Read More 

യേശു എന്‍റെ ആത്മമിത്രമേ

യേശു എന്‍റെ ആത്മമിത്രമേവലംകൈക്കുപിടിച്ചുവഴികാട്ടി നടത്തി (2)മഹത്വത്തിൽ ചേർത്തിടുമെന്നേ-യേശുപാപച്ചേറതിൽ ഞാൻ-ആണ്ടുപോയപ്പോൾഅൻപിൻ കരം നീട്ടി താൻ തൂക്കിയെടുത്തണച്ചുപാറമേലെൻ പാദം നിർത്തി;- യേശു…കണ്ണുനീരിൻ താഴ്വര തന്നിൽ യഹോവായെൻ ബലമായ് സീയോനിൽ ചെന്നെത്തീടുംഎൻ ആലയത്തിൽ നിത്യവാസമായ്;- യേശു…ഈശാനമൂലൻ ആഞ്ഞടിക്കുമ്പോൾദൈവദൂതൻ വന്നീടുംധൈര്യം നാഥൻ തന്നീടുംവൈരിയിന്മേൽ ജയം തന്നീടും;- യേശു…

Read More 

യേശു മഹോന്നതനേ നിൻ നാമം എത്ര

യേശു മഹോന്നതനേ.. നിൻ നാമം എത്ര മനോഹരമാംവർണ്ണിപ്പാനാവതോ ഏഴയാൽ ഈ ജന്മം എത്ര മധുരമത്ഞാൻ പാട്ടോടെ നിൻ നാമം സ്തുതിച്ചീടും നാഥാസ്തോത്രത്തോടെ നിൻ മഹത്വംഭൂതല സീമകളൊക്കെയും നിൻനാമമേറ്റു പാടി സ്തുതിക്കുംഹാലേലുയ്യാ ഹാലേലുയ്യാ.. ഹാലേലു ഹാലേലുയ്യാ..(2)സ്വർഗ്ഗീയ ദൂതരും സൃഷ്ടവൃന്ദം സദാസ്തുതിക്കും ഏക നാമം..ആകാശം ഭൂമിയും പോയൊഴിഞ്ഞീടിലുംമാറിടാ ഏക നാമം…(2)ആദി അന്തവുമാം ആദി അന്ത്യമില്ലാത്തഅനശ്വരമായ നാമം (2)(ഞാൻ പാട്ടോടെ)രോഗികൾക്കാശ്വാസം പീഡിതർക്കാലബംനൽകീടുമേക നാമംനിന്ദിതർക്കാശ്രയം ദുഖിതർക്കാനന്ദംനൽകീടുമേക നാമം (2)മനു രക്ഷാ സുവർത്തയായി പാരിടമെങ്ങുംമുഴങ്ങീടമേക നാമം..(2)(ഞാൻ പാട്ടോടെ)

Read More 

യേശു എന്‍റെ അടിസഥാനം ആശ്രയം

യേശു എന്‍റെ അടിസ്ഥാനം ആശ്രയം അവനിലത്രേഅവനെന്നെ വഴിനടത്തും അലയാതെ മരുഭൂമിയിൽ(2)എന്‍റെ ദേശം ഇവിടെയല്ല ഈ ലോകം ശാശ്വതമല്ലഎനിക്കായിട്ടേശു നായകൻ ഒരുക്കുന്നുണ്ടൊരു ഭവനം(2)എന്‍റെ പ്രിയൻ അതിസുന്ദരൻ പതിനായിരങ്ങളിൽ ശ്രേഷ്ടൻലാസറിനെ ഉയർപ്പിച്ചവൻ പാപികളെ വീണ്ടെടുത്തവൻഎന്‍റെ പ്രിയൻ വാനിൽവരാറായ് കാഹളങ്ങൾ മുഴങ്ങിടാറായ്സോദരരേ ഉണർന്നിടുവിൻ ഉയർത്തുവിൻ ജയക്കൊടകൾ(2)കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോലെഗമിക്കുംമദ്ധ്യാകാശ മണിയറയിൽ കാന്തനുമായ് വേളികഴിപ്പാൻ(2)

Read More 

യേശു മഹോന്നതനെ നിനക്കു

യേശു മഹോന്നതനെ നിനക്കുസ്തോത്രമുണ്ടാകയെന്നേക്കും-ആമേൻനീചരാം ഞങ്ങളെ വീണ്ടിടുവാൻവാനലോകം വെടിഞ്ഞോടിവന്നുതാണുനരാകൃതി പൂണ്ടതിനെപ്രാണനാഥാ നിനച്ചാദരവായ്;- യേശു…വാനസേനാദികളിൻ സ്തുതിയുംആനന്ദമാം സ്വർഗഭാഗ്യമതുംഹീനരായിടുമീ ഞങ്ങളുടെഊനമകറ്റുവാനായ് വെടിഞ്ഞോ;- യേശു…ഭൂതലേ ദാസനായ് നീ ചരിച്ചുപാപികളെ കനിവായ് വിളിച്ചുനീതിയിൻ മാർഗമെല്ലാമുരച്ചുവേദനയേറ്റവും നീ സഹിച്ചു;- യേശു…പാപനിവാരകനായ നിന്മേൽപാപമശേഷവുമേറ്റുകൊണ്ട്പാപത്തിൻ യാഗമായ് ചോര ചിന്തിപാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു;- യേശു…ഈയുപകാരമെന്‍റെ മനസ്സിൽസന്തതമോർത്തു നിന്നോടണഞ്ഞുലോകയിമ്പങ്ങളെ തള്ളീടുവാൻനീ കൃപ ചെയ്ക ദിനംപ്രതി-മേ;- യേശു…

Read More