Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശു മഹോന്നതനേ നിൻ നാമം എത്ര

യേശു മഹോന്നതനേ.. നിൻ നാമം എത്ര മനോഹരമാംവർണ്ണിപ്പാനാവതോ ഏഴയാൽ ഈ ജന്മം എത്ര മധുരമത്ഞാൻ പാട്ടോടെ നിൻ നാമം സ്തുതിച്ചീടും നാഥാസ്തോത്രത്തോടെ നിൻ മഹത്വംഭൂതല സീമകളൊക്കെയും നിൻനാമമേറ്റു പാടി സ്തുതിക്കുംഹാലേലുയ്യാ ഹാലേലുയ്യാ.. ഹാലേലു ഹാലേലുയ്യാ..(2)സ്വർഗ്ഗീയ ദൂതരും സൃഷ്ടവൃന്ദം സദാസ്തുതിക്കും ഏക നാമം..ആകാശം ഭൂമിയും പോയൊഴിഞ്ഞീടിലുംമാറിടാ ഏക നാമം…(2)ആദി അന്തവുമാം ആദി അന്ത്യമില്ലാത്തഅനശ്വരമായ നാമം (2)(ഞാൻ പാട്ടോടെ)രോഗികൾക്കാശ്വാസം പീഡിതർക്കാലബംനൽകീടുമേക നാമംനിന്ദിതർക്കാശ്രയം ദുഖിതർക്കാനന്ദംനൽകീടുമേക നാമം (2)മനു രക്ഷാ സുവർത്തയായി പാരിടമെങ്ങുംമുഴങ്ങീടമേക നാമം..(2)(ഞാൻ പാട്ടോടെ)

Read More 

യേശു എന്‍റെ അടിസഥാനം ആശ്രയം

യേശു എന്‍റെ അടിസ്ഥാനം ആശ്രയം അവനിലത്രേഅവനെന്നെ വഴിനടത്തും അലയാതെ മരുഭൂമിയിൽ(2)എന്‍റെ ദേശം ഇവിടെയല്ല ഈ ലോകം ശാശ്വതമല്ലഎനിക്കായിട്ടേശു നായകൻ ഒരുക്കുന്നുണ്ടൊരു ഭവനം(2)എന്‍റെ പ്രിയൻ അതിസുന്ദരൻ പതിനായിരങ്ങളിൽ ശ്രേഷ്ടൻലാസറിനെ ഉയർപ്പിച്ചവൻ പാപികളെ വീണ്ടെടുത്തവൻഎന്‍റെ പ്രിയൻ വാനിൽവരാറായ് കാഹളങ്ങൾ മുഴങ്ങിടാറായ്സോദരരേ ഉണർന്നിടുവിൻ ഉയർത്തുവിൻ ജയക്കൊടകൾ(2)കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോലെഗമിക്കുംമദ്ധ്യാകാശ മണിയറയിൽ കാന്തനുമായ് വേളികഴിപ്പാൻ(2)

Read More 

യേശു മഹോന്നതനെ നിനക്കു

യേശു മഹോന്നതനെ നിനക്കുസ്തോത്രമുണ്ടാകയെന്നേക്കും-ആമേൻനീചരാം ഞങ്ങളെ വീണ്ടിടുവാൻവാനലോകം വെടിഞ്ഞോടിവന്നുതാണുനരാകൃതി പൂണ്ടതിനെപ്രാണനാഥാ നിനച്ചാദരവായ്;- യേശു…വാനസേനാദികളിൻ സ്തുതിയുംആനന്ദമാം സ്വർഗഭാഗ്യമതുംഹീനരായിടുമീ ഞങ്ങളുടെഊനമകറ്റുവാനായ് വെടിഞ്ഞോ;- യേശു…ഭൂതലേ ദാസനായ് നീ ചരിച്ചുപാപികളെ കനിവായ് വിളിച്ചുനീതിയിൻ മാർഗമെല്ലാമുരച്ചുവേദനയേറ്റവും നീ സഹിച്ചു;- യേശു…പാപനിവാരകനായ നിന്മേൽപാപമശേഷവുമേറ്റുകൊണ്ട്പാപത്തിൻ യാഗമായ് ചോര ചിന്തിപാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു;- യേശു…ഈയുപകാരമെന്‍റെ മനസ്സിൽസന്തതമോർത്തു നിന്നോടണഞ്ഞുലോകയിമ്പങ്ങളെ തള്ളീടുവാൻനീ കൃപ ചെയ്ക ദിനംപ്രതി-മേ;- യേശു…

Read More 

യേശു എന്‍റെ ഇടയനല്ലോ

യേശു എന്‍റെ ഇടയനല്ലോഎന്‍റെ ഭാരം ഒന്നും വിഷയമല്ലകൂരിരുളിൽ പാതകളും പച്ചയായ പുല്ലുറവുംഎനിക്കായ് തുറന്നു തരുംഅഗ്നിയാം ശോധന വന്നാലുംപരിഹാരം ദൈവം കരുതീട്ടുണ്ട്സോദരന്മാർ നമ്മെ വെറുത്താലുംയോസേഫിന്‍റെ ദൈവം കൂടെയുണ്ട്കലങ്ങേണ്ടാ പതറേണ്ടാകർത്തൻ എന്നും ചാരെയുണ്ട്;-മാറായിൻ വെള്ളം മധുരമാക്കുംപാറയെ പിളർന്ന് ദാഹം മാറ്റീടുംആകാശത്തിൻ കിളിവാതിൽ തുറക്കുംസ്വർഗ്ഗത്തിൻ നന്മയാൽ പോഷിപ്പിച്ചീടുംകാണുന്നുണ്ട് എൻ അനുഗ്രഹംകർത്തൻ എൻ കരത്തിൽ തരും;-

Read More 

യേശുമഹോന്നതനെ മഹോന്നതനെ

യേശുമഹോന്നതനെ മഹോന്നതനെവേഗം കാണാംമൽ പ്രേമകാന്തനെ കാണാംസുന്ദര രൂപനെ ഞാൻഈ മേഘമതിൽ വേഗം കാണാംമൽ പ്രേമകാന്തനെ കാണാംകഷ്ടതയേറെ സഹിച്ചവരുംകല്ലേറടി ഇടികൊണ്ടു മരിച്ചവരന്നുമശിഹായോടു വാഴുമാനാട്ടിൽ;-പൊന്മണിമാലയവൻ എനിക്കുതരുംശുഭ്രവസ്ത്രംനാഥനെന്നെ ധരിപ്പിക്കുമന്നുകണ്ണുനീരാകെ ഒഴിഞ്ഞീടുമേആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽഎനിക്കായ് ഒരുക്കിയ വീട്ടിൽ;-രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്നാലു ജീവികൾ പാടുമവിടെജീവജലനദി ഉണ്ടവിടെജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശംനല്ലൊരു ഭൂവന ദേശം;-

Read More 

യേശു എന്‍റെ കരം പിടിച്ചു

യേശു എന്‍റെ കരം പിടിച്ചുപാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2)ഈ ലോകേ നടക്കുവാൻ കരുത്തുതന്നുഎന്‍റെ നാവിൽ പുതിയൊരു പാട്ടു തന്നു(2)വേദവാക്യങ്ങളെൻ കൂട്ടാളിയായ്എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലിയേശുവിൻ സ്നേഹം ഞാനറിഞ്ഞുഅനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2);- യേശു…ജീവന്‍റെ വചനങ്ങളെൻ വഴികാട്ടിയായ്വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2)യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞുഅവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2);- യേശു…

Read More 

യേശു എന്‍റെ കൂടെ ഉണ്ട്

യേശു എന്‍റെ കൂടെ ഉണ്ട് യേശു എന്‍റെചാരെ ഉണ്ട്രോഗ ദുഃഖാദികൾ ഏറിടുമ്പോൾസൗഖ്യത്തിൻ കരമായി കൂടെ ഉണ്ട് (2) എല്ലാരും നമ്മിൽ നിന്നും അകന്നിടുമ്പോൾഅഗ്നിജ്വാല കണ്ണുള്ളോൻ കൂടെ ഉണ്ട് (2) ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടകാൽവറി നായകൻ കൂടെ ഉണ്ട് (2)കഷ്ടങ്ങളും മഹാ പീഡകളുംജീവിതപടകിൽ ആഞ്ഞടിച്ചാൽകടലിന്‍റെ മീതെ നടന്നവനാംയേശുവില്ലേ നിന്നെ വിടുവിക്കുവാൻ(2)അഗ്നി സമമാം ശോധനയിൽഅഗ്നിയിൽ ഇറങ്ങി വിടുതൽ തരുംവേറൊരു ദൈവം നമുക്കില്ലഎന്നെയും നിന്നെയും വിടുവിക്കുവാൻ (2)

Read More 

യേശു എന്‍റെ മണവാളൻ എന്നെ

യേശു എന്‍റെ മണവാളൻഎന്നെ ചേർത്തിടുവാനായ്മേഘമതിൽ വന്നിടുവാൻകാലമിതാ ആസന്നമായ്(2)എന്‍റെ കണ്ണുകൾ അവനെനേരിൽ കാണ്മാൻ നേരമതായ്ഞാനവന്‍റെ വരവിനായ്കാത്തു കാത്തു കഴിയുന്നേ;- യേശു…ഞാൻ അവനെ എതിരേൽക്കുംആർപ്പുവിളികളോടെതിരേൽക്കുംആ പൊൻമുഖമന്നു ഞാൻ ആർത്തിയോടെ മുത്തിടുമേ;- യേശു…

Read More 

യേശു എന്‍റെ പ്രാണനായകൻ

യേശു എന്‍റെ പ്രാണനായകൻഎൻ ജീവിതത്തിൻ സൗഖ്യദായകൻനീ ചെയ്ത നന്മകളോർത്താൽ പാടീടുംനീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടുംആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെനിൻ സ്നേഹത്തെ ഓർത്താൽ(2)അങ്ങേ മാത്രം ആരാധിച്ചീടുംഎൻ ജീവനുള്ള കാലം വരെയുംനിൻ മുഖം മാത്രം ഞാൻ തേടിടുംഎൻ ജീവനുള്ള കാലം വരെയുംഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2)നിൻ മാറിൽ ഞാൻ ചാരിടുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്നിൻ മുഖം അന്നാളിൽ കാണുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)

Read More 

യേശു എത്ര നല്ലവൻ പൊന്നേശു

യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻഏഴയാമീ എന്നെ സ്നേഹിച്ചേശു എത്ര നല്ലവൻസ്വർഗ്ഗഭാഗ്യം വിട്ടെനിക്കു നിത്യഭാഗ്യമേകുവാൻകഷ്ടത അനുഭവിച്ച യേശു എത്ര നല്ലവൻകഷ്ടതയിൽ മക്കളോടുകൂടെയുള്ള രക്ഷകൻദുഃഖിതർക്കുമോദമേകും യേശു എത്ര നല്ലവൻആരും എനിക്കില്ലെന്നാലും എന്നെ കൈവിടാത്തവൻജീവവാപി ആകും എന്‍റെ യേശു എത്ര നല്ലവൻസോദരാ നീ യേശുവിന്‍റെ ദിവ്യസ്നേഹമോർക്കുകജീവനെ എനിക്കു തന്നയേശു എത്ര നല്ലവൻ

Read More