ഞാൻ യഹോവയെ നിത്യം സ്തുതിക്കും
ഞാൻ യഹോവയെ നിത്യം സ്തുതിക്കും അവനിൽ എന്നും ഞാൻ ആശ്രയിക്കും അവന്‍റെ പാതയെ പിൻ തുടരും തന്‍റെ കൽപ്പന ആചരിക്കും എന്‍റെ കഷ്ടങ്ങളിൽ എന്‍റെ ദുഃഖങ്ങളിൽ നീ മാത്രമല്ലാതെ ആരുമില്ല. ലോകത്തിൽ മോഹത്താൽ ഞാൻ ഓടിയപ്പോൾ പാപത്തിൽ മുഴുകി ഞാൻ ജീവിച്ചപ്പോൾ പ്രിയന്‍റെ സ്നേഹം മാടിവിളിച്ചു എന്നെ തൻ പ്രിയമകനാക്കി തീർത്തുവല്ലോ; അവന്‍റെ കൽപ്പനകൾ ആചരിപ്പാൻ ഥന്‍റെ കൃപയിൽ നിത്യം വളരാൻ അന്നന്നുവേണ്ടുന്ന മന്നരയ നൽകി അനുദിനമവനെന്നെ പോറ്റിടുന്നു;
Read Moreഞാൻ യോഗ്യനല്ല യേശുവെ
ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻഎങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു(2)ഇത്ര നല്ല സ്നേഹമെ നന്ദിയോടെ വാഴ്ത്തും ഞാൻഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു(2)എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ (2)ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വഴ്ത്തും ഞാൻ (2)ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം(2)എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ (2)ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ (2)
Read Moreഞാൻ പാടും യേശുവേ
ഞാൻ പാടും യേശുവേ നിനക്കായെന്നുംസ്തോത്രത്തോടെ എന്നും പുകഴ്ത്തിടും-ഞാൻഎൻ വിശ്വാസം യേശുവിൽ മാത്രംഎന്‍റെ രക്ഷിതാവവൻ തന്നെചെങ്കടൽ പോൽ ശത്രുചുറ്റും ആർത്തിരമ്പിയാൽധൈരയ്യഹീനനായിടാതെ യേശുവിൽ മാത്രംകൈ പിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നുംശത്രുവിൻ മേൽ ജയം നേടാൻ കൃപയേകുമേ;- ഞാൻ…എന്നെ വീണ്ടെടുത്തു എന്നും ജീവിക്കുന്നവൻഅവനെന്‍റെ പരിചയും കോട്ടയും തന്നെഅല്പ വിശ്വാസം വെടിഞ്ഞു ശക്തരായിടാൻവചനമാം പാൽ കുടിച്ചു വളർന്നീടേണം;- ഞാൻ…സാത്താനെന്നെ കീഴ്പ്പെടുത്താൻ പോർ വിളിക്കുമ്പോൾതകർത്തീടും ഞാനവന്‍റെ കോട്ടകളെല്ലാംബലവാനായ് കൂട്ടിനെന്‍റെ നാഥനാമേശുശക്തനാക്കാ-നെല്ലാ നാളും മതിയായവൻ;- ഞാൻ
Read Moreഞാനവന്‍റെ മുഖം കാണുമേ
ഞാനവന്‍റെ മുഖം കാണുമേ ഈ മൺപൊടിമേൽ കാന്തൻ നിലമേ എന്‍റെ വീടെപ്പുക്കാരനവൻ വിൺശരീരം തരുവാനായ് കൂട്ടിനായെൻ വീട്ടിൽ വരുമേ പാടി പുകഴത്തും എന്‍റെ യേശുരാജന് എന്നെ ജീവൻ തന്നു വീടുത്തോനേ മരണത്തെ ജയിച്ചവൻ ഉയരത്തിൽ വസിക്കുന്നോൻ വരവിനായ് ഒരുങ്ങിടുമേ വിശ്വസ്ഥനെണ്ണിയെനിക്കായ് വിലയേറും വാഗ്ദത്തം തന്നു പോർക്കളത്തിൽ ഓടി ഞാനീ പൂർത്തിയായെൻ വേല തീർത്തു പാർത്തലം വിട്ടോടി മറയും;- പാടി പുകഴത്തും ഇഹത്തിലെ കഷ്ടം മാറുമേ എന്‍റെ ഇരുൾ നിറം മാറി പോകുമേ നൊടി നേരമതിനുള്ളിൽ പറന്നു പോയ് […]
Read Moreഞാൻ പടുമീനാളിനി മോദാൽ
ഞാൻ പാടുമീനാളിനി മോദാൽകുഞ്ഞാട്ടിൻ വിലയേറുംരക്തത്താലെന്നെ വീണ്ടതിനാൽവെറും വെള്ളിയല്ല എന്നെ വാങ്ങുവാൻപൊൻ-വൈരമോ അല്ല മറുവിലയായ്എൻ പേർക്കു യാഗമായ് തീർന്നവനാംദൈവകുഞ്ഞാട്ടിൻ വിലയേറും രക്തത്താലെന്നെ വീണ്ടതിനാൽ;- ഞാൻ…അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻവൻ പീഢയാൽ വലഞ്ഞീടും നാൾഎന്നേശു മാർവ്വതിലാശ്വാസം-കൊണ്ടു നിത്യം പാടും മോദമായ്സ്തുതി സ്തോത്രം യേശുവിന്;- ഞാൻ…കുരുശും ചുമലേന്തിയ നാഥനെയെറുശലേം വഴി പോയവനെകുരിശിൽ ചിന്തിയ ചോരയാൽപുതുജീവമാർഗ്ഗത്തിൽ ഞാൻ നടപ്പാൻനാഥാ അരുൾക കൃപ;- ഞാൻ…തിരുവാഗ്ദത്തമാം ആത്മമാരിയാൽഎന്നെ നനയ്ക്കണമേ കൃപയാൽനിന്നോളം പൂർണനായ് തീർന്നു ഞാൻസർവ്വ ഖിന്നതയാകെയകന്നു വിണ്ണിൽഅങ്ങു ചേർന്നിടുവാൻ;- ഞാൻ…
Read Moreഞാനയോഗ്യൻ ശുദ്ധ നാഥാ
ഞാനയോഗ്യൻ ശുദ്ധ നാഥാ നീയെൻ ചാരെ വരാൻ കൽപന ഒന്നല്ലോ വേ പാപിയെ മോചിപ്പാൻ ഞാനയോഗ്യൻ എൻ ദേഹിയിൽ വാസം നീചകൂടിൽ നീയതിൽ വരുമോ നാഥാ വാക്കിനാൽ ശുദ്ധി താ ഞാനയോഗ്യൻ എങ്കിലും ഞാൻ മുടക്കാമോ നിന്നെ എൻ വിലയായ് തിരു ജഡ് രക്തം കൊടുത്താനെ നല്ലോരീ സമയം വന്നു ദിവ്യാഹാരം നൽകി വല്ലാത്തെൻ നെഞ്ചിൽ നിൻ ശക്തി നേഹം നിറയ്ക്കുകെ
Read Moreഞാൻ പാപിയായിരു ന്നെന്നെശു
ഞാൻ പാപിയായിരുന്നെന്നേശു എന്നെ തേടി വന്നല്ലോഎന്നുടെ പാപം വഹിച്ചവൻ കുരിശിൽ തന്നുയിർ തന്നല്ലോഎന്തത്ഭുതം ദൈവസ്നേഹത്തിൻ ആഴം അറിവാനെളുതല്ലസങ്കടത്തിൽ താങ്ങി നടത്തും തൻകൃപ ചെറുതല്ലരക്താംബരംപോൽ കടുംചുവപ്പായിരുന്നെന്നുടെ പാപങ്ങൾകർത്തവതു ഹിമസമമായ് മാറ്റി തൻപ്രിയ മകനാക്കികാർമേഘമുയരാമെന്നാൽ കർത്തൻ തള്ളുകയില്ലെന്നെകാണും ഞാനതിൻ നടുവിൽ കൃപയെഴും തൻ മഴവില്ലൊന്ന്‌അത്യുന്നതൻ തൻമറവിൽ വാസം ചെയ്തിടും ഞാനിന്ന്‌അത്യാദരം ഞാൻ പാടുന്നാശയും കോട്ടയുമവനെന്ന്;-സീയോൻ നഗരിയിലൊരിക്കലിനി ഞാൻ നിൽക്കും സാനന്ദംകാണും പ്രിയനെ, സ്തുതിയിൻ പല്ലവി പാടും ഞാനെന്നും;-
Read Moreഞാനെല്ലാ നാളും യഹോവായെ
ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തുംതൻ സ്തോത്രമെൻ നാവിലെന്നുമിരിക്കുംഎൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…ഞാൻ രാവിലെ ദൈവത്തിന്നായുണരുംഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കുംഎൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…ഞാൻ രാവിലെ ദൈവ സ്വരൂപം കാണുംതൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കുംതൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…തൻ ആലോചന കൊണ്ടെന്നെ നടത്തുംഎൻ വൃദ്ധതയോളമെന്നെ ചുമക്കുംഎൻ ജീവപര്യന്തം വഴി നടത്തുംഞാൻ വാഴ്ത്തും നാൾതോറും(3) മഹോന്നതനെ…ഞാൻ യേശുവിന്നാജ്ഞയനുസരിക്കുംഎൻ ക്രൂശും […]
Read Moreഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംസ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട്ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻമഹോന്നത നാഥാ നീ താണിറങ്ങിഎന്തോരൽഭുതം നാവാൽ അവർണ്ണ്യമത്;-ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാംഅങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽഎന്തു ഞാൻ പകരമായ് തന്നിടേണ്ടുനിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ;-വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻവിൺദൂതരും കാഹള നാദവുമായ്ചേർത്തിടുമെന്നെ തിരു സന്നിധിയിൽപാർത്തീടും യുഗായുഗം ഇമ്പ വീട്ടിൽ;-
Read Moreഞാനെങ്ങനെ നിന്നെ സതുതി
ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ നൽ ഉടയവനെ (2) പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ ശാപകുഴിയിൽ നിന്നേറ്റിയതാൽ (2) എൻകാൽകളെ ഗിരിമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2) കൂട്ടുകാർ പരമായി പോറ്റുന്നോനെ കൂട്ടുകാർക്കതിശയമമാക്കിയോനെ (2) കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2) എൻ ദീർഘനിശ്വാസം കേട്ടവനെ എൻ മിഴിനിർഗണം കണ്ടവനെ (2) എൻ വിലാപത്തെ നൃത്തമായ് മാറ്റിയ എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2) ആത്മ മണാളാ നിൻ സ്പർശനത്താൽ ആത്മീയ ചൈതന്യം ഏറിടുന്നേ (2) […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിശ്വാസികളേ വിശ്വാസികളേ ഉയർത്തി
- ആഴത്തിൽ എന്നോടൊന്നി
- ഞാനെന്നു കാണുമെന്റെ ഭവനമാ
- കർത്തൃ കാഹളം വാനിൽ കേൾക്കാ
- എന്നാശ്രയം യേശുവിലാം നിത്യ

