ഞാനെല്ലാ നാളും യഹോവായെ
ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തുംതൻ സ്തോത്രമെൻ നാവിലെന്നുമിരിക്കുംഎൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…ഞാൻ രാവിലെ ദൈവത്തിന്നായുണരുംഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കുംഎൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…ഞാൻ രാവിലെ ദൈവ സ്വരൂപം കാണുംതൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കുംതൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…തൻ ആലോചന കൊണ്ടെന്നെ നടത്തുംഎൻ വൃദ്ധതയോളമെന്നെ ചുമക്കുംഎൻ ജീവപര്യന്തം വഴി നടത്തുംഞാൻ വാഴ്ത്തും നാൾതോറും(3) മഹോന്നതനെ…ഞാൻ യേശുവിന്നാജ്ഞയനുസരിക്കുംഎൻ ക്രൂശും […]
Read Moreഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംസ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട്ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻമഹോന്നത നാഥാ നീ താണിറങ്ങിഎന്തോരൽഭുതം നാവാൽ അവർണ്ണ്യമത്;-ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാംഅങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽഎന്തു ഞാൻ പകരമായ് തന്നിടേണ്ടുനിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ;-വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻവിൺദൂതരും കാഹള നാദവുമായ്ചേർത്തിടുമെന്നെ തിരു സന്നിധിയിൽപാർത്തീടും യുഗായുഗം ഇമ്പ വീട്ടിൽ;-
Read Moreഞാനെങ്ങനെ നിന്നെ സതുതി
ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ നൽ ഉടയവനെ (2) പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ ശാപകുഴിയിൽ നിന്നേറ്റിയതാൽ (2) എൻകാൽകളെ ഗിരിമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2) കൂട്ടുകാർ പരമായി പോറ്റുന്നോനെ കൂട്ടുകാർക്കതിശയമമാക്കിയോനെ (2) കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2) എൻ ദീർഘനിശ്വാസം കേട്ടവനെ എൻ മിഴിനിർഗണം കണ്ടവനെ (2) എൻ വിലാപത്തെ നൃത്തമായ് മാറ്റിയ എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2) ആത്മ മണാളാ നിൻ സ്പർശനത്താൽ ആത്മീയ ചൈതന്യം ഏറിടുന്നേ (2) […]
Read Moreഞാൻ പൂർണ്ണ ഹൃദയത്തോടെ സ്തുതി
ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംയഹോവാ പീഢിതർക്കൊരഭയസ്ഥാനംകഷ്ടകാലത്തു പിരിയാത്തൊരുറ്റ സഖിതന്നെ അന്വേഷിക്കുന്നോരെ കൈവിടുമോതന്‍റെ ഭക്തരെ എന്നേക്കും മറന്നിടുമോഇല്ലഭീതിയെന്നുള്ളത്തിലണുവേളവുംതള്ളുകില്ലെന്‍റെ രക്ഷകനൊടുവോളവുംഎന്‍റെ വൈരികലേനിക്കായി പതിയിരുന്നുസർവ്വവല്ലഭൻ കരമെന്മേലമർന്നിരുന്നുഅവരെന്‍റെ വഴികളിൽ കണിഒരുക്കി-അതിൽഅവരുടെ കാൽതന്നെ കുടുങ്ങി പ്പോയിഞാനോ എൻ ദൈവത്തിൽ ശരണപ്പെട്ടുഎന്‍റെ കോട്ടയും ശൈലവും ബലവുമവൻ
Read Moreഞാൻ പൂർണ്ണ ഹൃദയത്തോടെ യഹോവ
ഞാൻ പൂർണ്ണ ഹൃദത്തോടെയഹോവയെ സ്തുതിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച്നിൻ നാമത്തെ എന്നും കീർത്തിക്കുംയഹോവ പീഠിതർക്കഭയസ്ഥാനംകഷ്ടകാലത്തൊരഭയ സ്ഥാനംഅവൻ ലോകത്തെ നീതിയോടെ നേരായി ന്യായപാലനം ചെയ്തിടും;-അവന്‍റെ പ്രാമാണങ്ങൾ അനുസരിക്കിൽജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേബലവാനാം ശത്രുക്കൾ കൈയ്യേറിയാലുംവിടുവിച്ചവൻ നമ്മെ പരിപാലിക്കും;-
Read Moreഞാൻ സമർപ്പിക്കുന്നു ഞാൻ
ഞാൻ സമർപ്പിക്കുന്നു ഞാൻ സമർപ്പിക്കുന്നു എന്‍റെ ഹൃദയം നിന്‍റെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു കഴുകുക നിൻ നിണത്താൽ കാൽവറി പൊൻ നിണത്താൽ പാപങ്ങളഖിലം നീ കരുണാനിധേ പ്രതികൂലമായ കൈയെഴുത്തുകളേ നീ മായിച്ചു കഴുകി കൃപയേകണേ; – ക്ഷമിക്കുക പരനീശോ അടിയാന്‍റെ വീഴ്ച താഴ്ച നിൻ പാദേയഭയമണയുന്നു ഞാൻ കഴുകുക എന്‍റെയുള്ളം വാഴുക എന്‍റെയുള്ളിൽ ഇന്നുമുതലെന്നുമെന്നേക്കുമേ; – നിന്‍റെ തിരുപ്പാദേ ഇന്നു ഞാനെന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ ചൊരിയുക നിൻ കൃപകൾ പകരുക നൽവരങ്ങൾ നായകൻ കാര്യസ്ഥനാത്മാവിനെ; – ഹൃദയത്തിൽ […]
Read Moreഞാൻ നിന്നെ കൈവിടുമോ ഒരു നാളും
ഞാൻ നിന്നെ കൈവിടുമോഒരു നാളും മറക്കുമോഅമ്മ മറന്നാലും മറക്കാത്തവൻഅന്ത്യത്തോളം കൂടെയുള്ളവൻകാക്കയൽ ആഹാരം നല്കിയവൻകാടപ്പക്ഷികളാൽ പോററിയവൻകാണുന്നവൻ എല്ലാം അറിയുന്നവൻകണ്മണിപോലെന്നെ കാക്കുന്നവൻ;- ഞാൻ…മരുഭൂമിയിൽ മന്ന ഒരുക്കിയവൻമാറയെ മധുരമയ് തീർത്തവൻമാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻമഹത്വത്തിൽ എന്നെ ചേർക്കുന്നവൻ;- ഞാൻ…
Read Moreഞാൻ നിന്നെ കൈവിടുമോ
ഞാൻ നിന്നെ കൈവിടുമോ ഞാൻ നിന്നെ കൈവിടുമോഎണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ ഞാൻ നിന്നെ കൈവിടുമോകൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾഎൻ ചിറകിൻ മറവിൽ അഭയം നൽകി(2)പച്ചപുൽമേടുകളിൽ നിന്നെ നടത്തിസ്വഛമാം ജലവും നൽകി(2);- ഞാൻ…നീ യാത്ര ചെയ്യും മുൻപും പിൻപുംദൂതന്മാരെ കാവലായ് തന്നില്ലേ(2)ആഹാര പാനിയം സർവ്വവും നൽകിക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ…വഴിയരികിൽ നീ കിടന്നപ്പോൾപലരും നിന്നെ കണ്ടു മാറിപ്പോയി(2)ആ നേരവും നിന്‍റെ ചാരെ വന്നുമൃതുവായ് കാതിൽ ചൊല്ലി(2);- ഞാൻ…
Read Moreഞാൻ നിന്നെയൊരു നാളുമനാഥനായി
ഞാൻ നിന്നെയൊരു നാളുമനാഥനായിവിടുകില്ലെന്നരുളിയ കരുണാനിധേ-എൻകരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-ന്നുരച്ചവനൊരുനാളും മറക്കുകില്ലപ്രതികൂലമായിടുന്ന കൊടുംകാറ്റുകൾശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾമറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനംവഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;-ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾശക്തിമാൻമാരുടെ നല്ല ഭോജനമേകുംതൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കുംതൃപ്തിവരുത്തുന്ന പരിപാലകനല്ലോ;-വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലുംമുക്കുകില്ല നദി നിന്നെയൊരു നാളിലുംഅഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലുംഅല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;-സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്അണിനിരന്നനുദിനം പടപൊരുന്നുപടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളുംവിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;-മനസ്സാവാചാ കർമ്മണാ അറിയാതുള്ളദൂഷണമനവധിയായ് പരത്തുകിലുംഭംഗമില്ലായെനിക്കെന്‍റെ ജീവിതയാത്രയ്ക്കൊന്നുംഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും;-ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാതുണരുക സീയോൻ പുത്രിയാർത്തുഘോഷിക്കമണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായിഉടനട നന്നായ് ക്രമീകരിച്ചിടുക;-നാളിതുവരെ നീയോടിയദ്ധ്വാനിച്ചതുംനഷ്ടമായിപ്പോയിടല്ലേ വീടോടടുത്തുനിത്യവീട്ടിലെത്താനിനി അല്പദൂരം […]
Read Moreഞാൻ നിന്നെ സൗഖ്യമാക്കും യഹോവ
ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്(4)തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽതൻ അടിപ്പിണരാൽ എനിക്കു സൗഖ്യം(2)രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോപാപിക്കു രക്ഷകനെൻ യേശുവാണെല്ലോ(2)നീ എന്‍റെ വൈദ്യൻ നീ എന്‍റെ ഔഷധം(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ… രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ(2)യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ(2)അത്ഭുത സൗഖ്യമുണ്ടല്ലോ;- ഞാൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാണുന്നു ഞാൻ യാഹിൽ ശാശ്വത
- നിൻ മഹാ സ്നേഹമേശുവേ എൻ
- ദൈവ ഭയമുള്ളവൻ ദൈവസ്നേഹ
- പുകഴ്ത്തിടും ഞാനെൻ യേശുവിനെ
- ദൈവത്തിൻ വഴികൾ അത്ഭുതമേ

