കഷ്ടതയെല്ലാം തീര്‍ന്നീടാറായ്
കഷ്ടതയെല്ലാം തീർന്നീടാറായ്വാഗ്ദത്തങ്ങൾ നിറവേറാരായ്കർത്തനേശു വെളിപ്പെടാറായ്അവന്‍റെ ജനമേ ഉണർന്നീടുക(കഷ്ടതയെല്ലാം 2)നിന്ദ പരിഹാസം വന്നിടും വേളയിൽനിന്ദയേറ്റോനെ നീ മറന്നീടല്ലേനിന്ദിച്ചോർക്കവൻ നൽകും ശിക്ഷയും ആ നാളിൽനന്ദയേറ്റോർക്കോ പ്രതിഫലവും(കഷ്ടതയെല്ലാം 2)ഇട്ടുകൊൾക നിന്‍റെ ഭാരങ്ങൾമുഴുവൻനിത്യം പുലർത്താൻ കഴിയുന്നോനിൽവെയ്ക്കുക നിന്‍റെ ചിന്താകുലങ്ങൾ എല്ലാംഎന്നും നിനക്കായ് കരുതുന്നോനിൽ(കഷ്ടതയെല്ലാം 2)ഭാരങ്ങൾ ഏറിടും വേളയിൽ തളരാതെപാലിച്ചിടാൻ അവൻ കൂടെയുണ്ട്ഭാരങ്ങളാൽ നീ തളരുകിലുംപാവനൻ സാന്നിദ്ധ്യം അരികിൽ ഉണ്ട്(കഷ്ടതയെല്ലാം 2)
Read Moreകഷ്ടതയേറിടുമ്പോൾ എൻ നാഥൻ
കഷ്ടതയേറിടുമ്പേൾ എൻ നാഥൻ തൻ തുണയേകിടുമെതുഷ്ടിയായ് ജീവിപ്പാനായ് എൻ കാന്തൻ തൻ ക്യപനല്കിടുമെആനന്ദം ആനന്ദം ക്രിസ്തീയജീവിതം ആനന്ദം ആനന്ദം സൗഭാഗ്യ ജീവിതംപാപത്താൽ ബന്ധിതരാം നരന്നായ് എന്നും താൻ രക്ഷകനായ്ഭാരത്താൽ വലയുവോരാം ജനത്തിൻ അശ്വാസ ദായകനാംപറവകളെ നോക്കുവിൻ എൻ താതൻഅവയെയും പുലർത്തിടുന്നുവയലിലെ പുല്ലിനെയും എൻ ദേവൻ ഭംഗിയായ് ചമയിക്കുന്നുആനന്ദം ആനന്ദം ക്രിസ്തീയജീവിതം ആനന്ദം ആനന്ദം വിശ്വാസ ജീവിതംഒന്നിനെക്കുറിച്ചിനിയും വിചാരം വേണ്ടെന്നുരചെയ്തോനാംമന്നനെൻ ജീവിതത്തിൽ കർത്താവായ് നാൾതോറും നടത്തിടുന്നുപരദേശവാസത്തിന്‍റെ എൻനാൾകൾ പരനായി ജീവിച്ചിടുംപരലോകം പ്രപിക്കുംനാൾവരെയും പരനെഘോഷിച്ചിടുംആനന്ദം ആനന്ദം ക്രസ്തീയജീവിതം ആനന്ദം ആനന്ദം […]
Read Moreകഷ്ടതയിൽ എന്‍റെ ശൈലവും
കഷ്ടതയിൽ എന്‍റെ ശൈലവുംകോട്ടയുമായ് ക്രിസ്തുവുള്ളതാൽഅല്പവും ഞാൻ ശങ്കിക്കയില്ലരക്ഷകൻ എൻ നൽ സഹായകൻയേശുവോടറിയിക്കും ഞാൻഎൻ ദുഃഖം സങ്കടമെല്ലാംഎൻ പിതാവ് തീർത്തീടും സർവ്വംഞാൻ അവന്‍റെ സ്വന്തമാകയാൽനീതിമാന്‍റെ സന്തതികളോഅപ്പം അവർ യാചിക്കയില്ലപോഷിപ്പിക്കും ദൈവം അവരെ-ക്ഷാമകാലെ ക്ഷോമമോടെ താൻ;- യേശുവോ…ദൈവമെന്‍റെ ബുദ്ധിമുട്ടുകൾതേജസ്സേറും മഹത്വമോടെതൻ ധനത്തിന്നൊത്തവണ്ണമായ്പൂർണ്ണമായി തീർത്തു തന്നിടും;- യേശുവോ…വൻ ധനം അതോടുകൂടെയുംകഷ്ടതയും ഉള്ളതിനേക്കാൾകർത്തനോടു കൂടെ ഉള്ളതാംഅല്പധനം ഏറ്റം ഉത്തമം;- യേശുവോ…
Read Moreകാത്തിരിക്കും വിശുദ്ധരെ ചേർത്തിടു
കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്കാന്തനേശു വേഗം വന്നിടുംകാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻകാന്തയായ് തൻ കൂടെ വാഴും ഞാൻപ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻനാളുകൾ വന്നടുത്തടുത്തേആധിയെല്ലാം മാറും വ്യാധിയെല്ലാം തീരുംകർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി…കുഞ്ഞാടിന്‍റെ സഭയാം തിരു സഭയെകാലമിനി അധികമില്ലവിരുതു ലഭിച്ചവർ പെൻമുടി ചൂടാൻകാലമിതാസന്നമായ്;- കാത്തിരി…പഴി ദുഷി നിന്ദകൾ എത്ര വന്നാലുംപരനെ നീ മറന്നീടല്ലേപ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി…
Read Moreകാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണംകാഹളം കേൾക്കുമ്പോൾ വാനിൽ പോകുംയേശു കർത്താവിന്‍റെ പൊന്മുഖം കാണുമ്പോൾഎത്രയോ സന്തോഷം സോദരരേ;-ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയംഅല്ലലെല്ലാമന്നു തീർന്നുപോകുംവാനസേനാഗണം നോക്കിനോക്കിനിന്നുഅത്ഭുതപ്പെട്ടീടും ആ സദസ്സിൽആരിവർ ആരിവർ രാജനോടൊപ്പമായ്പന്തിയിരിപ്പതു സത്യസഭപൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽഫലമാം വിശുദ്ധ കൂട്ടമത്രേ;-പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കുംതൻപേർക്കായ് പാർത്തലെ വിശ്വസ്തരായ്ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണംവാങ്ങിടും സമ്മാനമാസദസ്സിൽ;-കണ്ണുനീരെല്ലാം തുടച്ചീടുമേയന്നുഎത്രയോ സന്തോഷമാസദസ്സിൽകുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽകല്യണവേളയാഘോഷമത്രേ:-കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾപാരിലെ കഷ്ടങ്ങൾ ഓർത്തീടുമോഅന്തമില്ലാതുള്ള ആനന്ദരാജന്‍റെസ്വന്തമായ് തീർത്തഹോ സാധുക്കൾ നാം;-പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയംസാത്താനും സൈന്യവും തോറ്റുപോയിനീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നുംസന്തതം പാടിടും […]
Read Moreകരുതുന്ന നാഥൻ കൂടെയുണ്ട്
കരുതുന്ന നാഥൻ കൂടെയുണ്ട്കരയുന്ന നേരം ചാരെ അണഞ്ഞിടും(2)കൈവിടില്ലെന്നു ചൊന്ന നാഥൻമാറുകില്ലൊരുനാളും മറക്കുകില്ലാ(2)എന്നേശുവേ എൻ പ്രാണനാഥാനിന്നിൽ ഞാനെന്നും ചാരിടുന്നേഎൻ ജീവനേ എൻ ആത്മ നാഥാനിന്നിലാണെന്നും എൻ ആശ്രയമേ(2)രോഗങ്ങളാലേറ്റം വലഞ്ഞിടിലുംവ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾസാരമില്ലേതും എൻ മനം ചൊല്ലുന്നു(2);-കാരിരുൾ എന്നേ മൂടുകിലുംആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)കൂടെയുണ്ടെന്ന് ചൊന്ന നാഥൻകൈവിടാതെന്നും കാത്തിടുമെന്നെ(2);-
Read Moreകാത്തിരുന്ന നാളടുത്തിതാ കാന്ത
കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായികാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെകാന്തനെ താമസം ആകുമോ ആഗമം(2)കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ;-ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകികറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ;- മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ;-കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെകണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഖമെല്ലാം ഓടിപ്പോകുമേ;-കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്ആർത്തിയോടെ വേലതികക്കാം […]
Read Moreകരുതുന്ന യേശു എന്‍റെ കൂടെയുള്ള
കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽകലങ്ങാത്ത മനമായ് ജീവിച്ചീടാംപതറാതെ യാത്ര തുടർന്നീടുവാൻപരിചയായ് എൻ പ്രാണനാഥനുണ്ട്നിന്‍റെ തിരു കൃപ എനിക്കു മതിബലഹീനതയിൽ ശക്തി പകർന്നു തരുംഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കുംഎന്നെ സമ്പൂർണൻ ആക്കിയതാൽ (2)ആശയില്ലാതെ എൻ പാദങ്ങൾ തെറ്റിആശ്രയമായി നാഥൻ മാർവിൽ ചാരിചെങ്കടൽ രണ്ടായി പിളർന്ന നാഥൻചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-പ്രതിഫലം നൽകുവാൻ യേശു വരുംപ്രത്യാശയോടെ ഞാൻ കാത്തിരുപ്പുഇഹത്തിലെ കഷ്ടത അന്നു തീരുംഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-
Read Moreകാത്തു കാത്തേകനായ് നിൻ വര
കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻനാളെത്ര നീക്കിയെൻ യേശുദേവാകാണും പ്രപഞ്ചമോ മാറുമെന്നാകിലുംമാറാത്ത വാക്കു നീ തന്നതല്ലോസംസാര സാഗരേ നീന്തി നീന്തി ഞാൻസന്താപത്താലുഴന്നീടുന്നയ്യോസന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻസൗന്ദര്യ പൊൻമുഖം കണ്ടിടുവാൻസ്വന്തമായൊന്നുമേ കാണുവാനില്ലിതിൽസ്വന്തമായ് നീ മതി യേശുദേവാബന്ധുക്കൾ മിത്രരും അന്ത്യസമയമേപിന്തിരിഞ്ഞീടുമാ ശോകരംഗംആശ്വാസമേകുക വിശ്വാസനായകനശ്വരനാടക-മാണീ ലോകംആശിഷമേകുക എൻ ശ്വാസം പോംവരെ നിൻഗാനം പാടുവാൻ ശക്തി നൽക
Read Moreകരുതുന്നവൻ അവനല്ലയോ കാക്കുന്ന
കരുതുന്നവൻ അവനല്ലയോകാക്കുന്നവൻ എന്നും കൂടെയില്ലേനിന്‍റെ വേദനകൾ അറിയുന്നവൻ നിന്‍റെ ശോധനയിൽ കൂടെയില്ലേകൂരിരുൾ മൂടിടും വേളകളിൽ വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻകരങ്ങളാൽ താങ്ങി നടത്തുമെന്നുംഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ ബലം നൽകിയെന്നെ താങ്ങീടുമെശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ കരങ്ങളാൽ താങ്ങി നടത്തുമെന്നും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
- കർത്താവു താൻ വരും വേഗം തൻ
- എൻ ഹൃദയം ശുഭ വചനത്താൽ
- ക്രിസ്തു യേശുവിൻ സ്വാതന്ത്ര്യം
- യേശു രാജൻ വേഗം തന്റെ വാനസമൂഹ

